Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]
നീ എത്ര ടെൻഷൻ അടിച്ചതെന്നു മനസിലായത് ""
""ദൈവം ഉണ്ടല്ലോ മോളെ നീ എന്തിനാ പേടിക്കുന്നെ """
""അവൻ ചെയ്തു തരുമോടീ ""
""ചോദിക്കാം ""
അപ്പോഴാണ് ഞാൻ കുളി കഴിഞ്ഞു വന്നത്. ഒരു നിക്കർ മാത്രാമാണ് എന്റെ വേഷം. എന്നെ കണ്ടതും ആവണി ദേഷ്യത്തോടെ നോക്കി..
""പോയി തുണിയെടുക്കെടാ ""
ഞാൻ അവളെ നോക്കി..
""അതിനിപ്പോൾ എന്താ നിങ്ങൾ മാത്രമേയുള്ളു ഇവിടെ ""
""അവൻ എന്തെങ്കിലും ഉടുത്തോട്ടെ. അതല്ലല്ലോ ഇവിടുത്തെ പ്രശ്നം ""
മിയ ആവണിയെ നോക്കി പറഞ്ഞു..
ഞാൻ പോയി ഒരു മുണ്ടുടുത്തു കൂടെ ഒരു ബനിയനും.. പിന്നെ ഫോൺ എടുത്തു ബെഡിൽ കിടന്നു. ഓരോ റീൽസും കണ്ടിരുന്നു. ആ സമയം രണ്ടുപേരും കൂടി എന്റെ അടുത്ത് വന്നിരുന്നു.
""ടാ മാം പറഞ്ഞത് അനുസരിച്ചു ഒരു പ്ലാൻ വരക്കണ്ടേ. എനിക്കതു കേട്ടപ്പോൾ തുടങ്ങിയ ടെൻഷൻ ആണ്..""
മിയ എന്നെ നോക്കി പറഞ്ഞു.
""എനിക്കും ""
കൂടെ ആവണിയും പറഞ്ഞു..
""അതിനിപ്പോൾ... ഞാൻ വരച്ചാൽ ശരിയാകുമോന്നറിയില്ല. അന്നെന്തോ ഭാഗ്യത്തിന് അത് പാസ്സായി എന്നുള്ളു. എല്ലാ പ്രാവശ്യവും അങ്ങനെ സംഭവിക്കില്ലല്ലോ ""
""എന്നാലും നീ ഒന്നു ട്രൈ ചെയ്യെടാ. മാം അത് പറഞ്ഞപ്പോൾ എനിക്കാകെയുള്ള ഒരു സമാധാനം നീയായിരുന്നു ""
ആവണി എന്നെ നോക്കി കെഞ്ചി പറഞ്ഞു. മിയയും അവളെ സപ്പോർട്ട് ചെയ്തു.
""ഒരു പ്ലാനല്ല രണ്ടെണ്ണം ഉണ്ട്. അതും ഉറക്കമൊഴിച്ചു ചെയ്യണം. ഓഫീസിൽ വച്ചു നിങ്ങളുടെ പ്ലാൻ എനിക്ക് വർക്ക് ചെയ്യാനും പറ്റില്ല ""
"""എടാ പ്ലീസ്.. നിനക്കെന്തു വേണമെങ്കിലും ചെയ്തു തരാം.. പ്ലീസ് ""
💬 Comments
View all comments