Chapter Title : രണ്ട് സുന്ദരികൾ 2 [Amal Srk]
" നമിത മറുപടി നൽകി.
" ഐശ്വര്യടെ ഫോൺ ഏതാ..? " അയാൾ ഐശ്വര്യയെ നോക്കി ചോദിച്ചു.
" എനിക്ക് ഫോണില്ല മാമ… അത്യാവശ്യം വന്നാൽ ഞാൻ ഇവൾടെ ഫോണാ യൂസ് ചെയ്യാറ്.. " ഐശ്വര്യ നിഷ്കളങ്കമായി പറഞ്ഞു.
ഒരു നിമിഷം ആലോചിച്ച ശേഷം കേശവൻ വീട്ടിലേക്ക് നടന്നു " രണ്ടാളും വാ.. " അവരെയും ഒപ്പം വിളിച്ചു. എന്തിനാണ് തങ്ങളോട് കൂടെ ചെല്ലാൻ പറഞ്ഞതെന്ന് മനസ്സിലാകാതെ ഐശ്വര്യയും, നമിതയും കേശവന്റെ പിന്നാലെ നടന്നു.
നമിത വാച്ചിലേക്ക് നോക്കി,സമയം പോവുകയാണ് അധികം വൈകിയാൽ കോളേജിലേക്കുള്ള ബസ്സ് മിസ്സാകും. കേശവൻ അകത്ത് ചെന്നിട്ട് 10മിനിറ്റ് കഴിഞ്ഞു.
" എടി എനിയും വൈകിയാൽ ശെരിയാവില്ല.. നമുക്ക് പോയാലോ " നമിത ചോദിച്ചു.
" അത് ശെരിയല്ലടി.. കേശവൻ മാമൻ ഞങ്ങളോട് ഇവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞതല്ലേ.. " ഐശ്വര്യ പറഞ്ഞു.
" എടി മാമന് നമ്മടെ കോളേജിന്റെ സമയത്തെ കുറിച്ചൊന്നും ധാരണയില്ല, അതുകൊണ്ടാ ഇത്രയും നേരം നമ്മളെ ഇവിടെ വെയിറ്റ് ചെയ്യിക്കണത്. നമ്മക്ക് പോവാടി…" നമിത ധൃതി കൂട്ടി.
" പറയാതെ പോയാൽ മാമൻ നമ്മളെ കുറിച്ച് എന്ത് വിചാരിക്കും.. "
ഈ സമയം കേശവൻ അവരുടെ അടുത്തേക്ക് വന്നു.
" മാമാ.. എനിയും വൈകിയാൽ ഞങ്ങടെ ബസ്സ് മിസ്സാകും…" നമിത ധൃതിയിൽ പറഞ്ഞു.
അടുത്ത നിമിഷം തന്നെ കേശവൻ കൈയ്യിലുള്ള സ്മാർട്ട് ഫോൺ അവർക്ക് നേരെ നീട്ടി. ഒന്നും മനസ്സിലാകാതെ ഐശ്വര്യയും, നമിതയും പരസ്പരം നോക്കി.
" ഇതെന്തിനാ മാമാ..? " ഐശ്വര്യ സംശയത്തോടെ ചോദിച്ചു.
" ഇത് നിങ്ങൾക്കാ.. ഞാൻ ഉപയോഗിച്ചിരുന്ന ഫോണാ.. മരുമോൻ പുതിയ ഫോൺ അയച്ചു തന്നപ്പോ ഇതിവിടെ മൂലക്കായി… എനിയിത് നിങ്ങള് വച്ചോ… ഈ കാലത്ത് സ്വിച്ച് ഫോണുമായി നടക്കുന്ന പിള്ളേര് നിങ്ങള് രണ്ടുപേരും മാത്രേ ഈ നാട്ടിൽ കാണും. എല്ലാരും അപ്ഡേറ്റ് ആയി മക്കളെ…" അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഐശ്വര്യയും, നമിതയും ഒന്നും മിണ്ടാനാകാതെ അതിശയിച്ചു നിൽക്കുകയാണ്.
" എന്താ നിങ്ങൾടെ മുഖത്തൊരു സന്തോഷമില്ലാത്തെ…? "
" ഞങ്ങൾക്ക് ഇതൊക്കെ മാമൻ…
💬 Comments
View all comments