0%

Chapter Title : രണ്ട് സുന്ദരികൾ [Amal Srk]

Author : amal Read All Parts 1.8K

ഒരുഗതിയും പരാഗതിയുമില്ലത്ത ഐശ്വര്യയും,നമിതയും ഇത്ര ഭംഗിയുള്ള വസ്ത്രം ധരിച്ചെത്തുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. കൂട്ടത്തിൽ പണച്ചാക്കായ ശ്രീലക്ഷ്മിക്കാണ് കൂടുതൽ കുശുമ്പ്. തന്റെ മനസ്സിലിരിപ്പ് പുറത്തുകാണിക്കാതെ ശ്രീലക്ഷ്മി അവരുടെ അടുത്തേക്ക് ചെന്നു.

" രണ്ടാൾടെയും ഡ്രസ്സ് കൊള്ളാം കേട്ടോ… ഇത് എവിടുന്നാ വാങ്ങിയത് എന്താ ഇതിന്റെ വില..? "

ശ്രീലക്ഷ്മി ചോദിച്ചു.

" അത്ര വലിയ വിലയൊന്നും ഇല്ല ശ്രീലക്ഷ്മി.. വെറും 1000 രൂപയ്ക്ക് താഴെയാ ഇതിന്റെ വില… "

ഐശ്വര്യ നിഷ്കളങ്കതയോടെ പറഞ്ഞു.

" ശ്രീലക്ഷ്മിയുടെ ഡ്രസ്സും കൊള്ളാം. ഇതിന് എന്ത് വിലയായി..? "

നമിത ചോദിച്ചു.

" 3000 only "

ശ്രീലക്ഷ്മി വളരെ ഗമയിൽ പറഞ്ഞു.

" കണ്ടാൽ പറയില്ല.. "

നമിത പറഞ്ഞു.

" നിങ്ങടെ 1000 രൂപക്ക് വാങ്ങിയ ഡ്രസ്സ് പോലുള്ള മോശം തുണിയല്ല ഇത്… നല്ല ഒന്നാന്തരം ബ്രാൻഡ് ഐറ്റമാ.. "

ശ്രീലക്ഷ്മി തന്റെ വസ്ത്രം കാണിച്ച് ഗമയിൽ പറഞ്ഞു.

ശ്രീലക്ഷ്മിയുടെ സംസാരം കേട്ട് ഐശ്വര്യക്കും,നമിതക്കും ദേഷ്യം വന്നു. പക്ഷേ അവരത് പുറത്തുകാണിച്ചില്ല.

" എന്നാ ശെരി ശ്രീലക്ഷ്മി നമുക്ക് പിന്നെ കാണാം.. "

ഇരുവരും ശ്രീലക്ഷ്മിയുടെ അടുത്ത് നിന്നും പറഞ്ഞ് ഒഴിഞ്ഞു.

ഈ സമയം കൂട്ടത്തിലെ ചുള്ളൻ പയ്യൻ ഇവരുടെ അടുത്തേക്ക് ചെന്നു.

" ഹായ് എന്നെ ഓർമ്മയുണ്ടോ..? "

അവൻ ചിരിച്ചുകൊണ്ട് തമാശയിൽ ചോദിച്ചു.

" നിന്നെ അങ്ങനെ മറക്കുമോടാ ഞങ്ങള്.. "

നമിത പറഞ്ഞു.

" പ്ലസ് ടൂ റിസൾട്ട് വന്ന് കേരളത്തിന് പുറത്തുപോയി പഠിക്കാനാണോ നിങ്ങടെ പ്ലാൻ ? "

" ഇല്ല ഞങൾ

💬 Comments

View all comments