Chapter Title : രണ്ട് സുന്ദരികൾ [Amal Srk]
എനി അടുത്ത കാലത്തൊന്നും ഇതുപോലെ നല്ലൊരു ഉടുപ്പ് നമ്മക്ക് സ്വപ്നം കാണാൻ കൂടെ കഴിയില്ല. " നമിത ഓർമപ്പെടുത്തി. ഐശ്വര്യയും അതിനോട് യോജിച്ചു.
രണ്ട് ദിവസത്തിന് ശേഷം തറവാട്ടിൽ പോയ കേശവന്റെ ഭാര്യ രാധ തിരിച്ചെത്തി.
" ഈ വയസാം കാലത്ത് എന്നെ ഇവിടെ ഒറ്റക്കായിക്കിട്ട് നീ നിന്റെ തറവാട്ടിൽ സുഖവാസത്തിന് പോകുന്നത് നല്ല ഏർപ്പാടാണെന്ന് നിനക്ക് തോന്നുന്നുണ്ടോ രാധേ..? " കേശവൻ ചെറിയ ദേഷ്യത്തോടെ പറഞ്ഞു.
" നിങ്ങൾക്ക് പിന്നെ എപ്പോഴും ഈ വീടിന്റെ അകത്തു തന്നെ ചുരുണ്ടു കൂടി കിടക്കാനാണല്ലോ ഇഷ്ടം. എവിടെ വിളിച്ചാലും വരാനും മാടി. എനിക്ക് നിങ്ങളെ പോലെ എപ്പോഴും ഈ വീടിന്റെ അകത്ത് ചുരുണ്ടു കൂടി കിടക്കാൻ ഒക്കില്ല.. അതിന് വല്ലപ്പോഴും ഞാൻ എന്റെ വീട്ടിൽ പോയി നിൽക്കുന്നതിനു നിങ്ങൾക്കെന്താ ഇത്ര ചൊറിച്ചല്. പോകുമ്പോ കൂടെ പോരാൻ ഞാൻ നിങ്ങളെ ഒരുപാട് വിളിച്ചതല്ലേ… അപ്പൊ വല്യ ഡിമാന്റ് കാണിച്ച് വരാഞ്ഞിട്ടല്ലേ…" രാധ തിരിച്ചും കണക്കിന് പറഞ്ഞു.
" എന്നെ കൂടെ നിന്റെ തറവാട്ടിലേക്ക് കെട്ടിയെടുത്തിട്ട് എന്നാറ്റിനാ.. നിന്റെ ആങ്ങള മാരുടെയും, അവറ്റകൾടെ കെട്ടിയോൾക്കടെയും പൊങ്ങച്ചം കേൾക്കാനോ..? "
" അല്ലേലും എന്റെ കുടുംബക്കാരെ കുറിച്ച് വേണ്ടാത്തത് പറയാൻ നിങ്ങൾക്ക് നൂറ് നാക്കാ.. പറയുന്നാളുടെ കുടുംബക്കാരൊക്കെ പിന്നെ പുണ്യാളൻമാരാരായത് കൊണ്ട് ആശ്വാസം. "
" എന്റെ കുടുംബക്കാർക്ക് എന്നതാടി കുഴപ്പം…? ഒന്നുമില്ലേലും നിന്റെ കുടുംബക്കാരേക്കാൾ അന്തസുണ്ട്. "
അപ്പഴാണ് വീട്ട് മുറ്റത്തു നിന്ന് ഒരു സംസാരം കേട്ടത് " എന്താണ് ഭർത്താവും, ഭാര്യയും തമ്മിൽ ഒരു വഴക്ക്..? "
കേശവനും, രാധയും ഒരേ പോലെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. കേശവന്റെ ബാല്യകാല സുഹൃത്ത് രാഘവനായിരുന്നു പുറത്ത്. അയാൾ അകത്തേക്ക് കയറി വന്നു.
" എന്റെ രാഘവേട്ടാ വഴക്കിന് കാരണം ഇങ്ങേരു തന്നാ.. വെറുതെ ഓരോന്നും പറഞ്ഞ് എന്റെ കുടുംബക്കാർടെ മെക്കിട്ട് കേറും. " രാധ ഭർത്താവിനെ കുറ്റപ്പെടുത്തികൊണ്ട് പറഞ്ഞു.
" തിരിച്ചു പറയുന്ന കാര്യത്തിൽ രാധയും അത്ര മോശമൊന്നുമല്ലല്ലോ… " രാഘവൻ മറുപടി നൽകി. പക്ഷെ രാധക്ക് അതത്ര പിടിച്ചില്ല.
"
💬 Comments
View all comments