Chapter Title : രണ്ട് സുന്ദരികൾ [Amal Srk]
പൊക്കോ… നരച്ച ഡ്രസ്സ് ഇട്ടോണ്ട് ഒന്നും ഞാൻ ഇല്ല… "
നമിത പറഞ്ഞു.
" നീ ഇല്ലെങ്കിൽ ഞാനും ഇല്ല… "
ഐശ്വര്യ പറഞ്ഞു.
" നീ എന്താ ഇല്ലാത്തെ? നിനക്ക് പൊക്കൂടെ ? "
" പണ്ടുമുതലേ എല്ലാകാര്യത്തിനും നമ്മൾ ഒരുമിച്ച് അല്ലേ..? ഇക്കാര്യത്തിലും അങ്ങനെ തന്നെ മതി. "
" പൈസ കിട്ടാൻ ഒരു വഴിയും ഇല്ലല്ലോ എന്റെ ദൈവമേ.. ?"
നമിത നിരാശയോടെ പറഞ്ഞു.
" നമുക്ക് ഒന്നുകൂടി വീട്ടിൽ പറഞ്ഞു നോക്കിയാലോ..? "
" അതുകൊണ്ടൊന്നും കാര്യമില്ല.. ഇപ്പൊ തന്നെ ഒരുപാട് പറഞ്ഞു നോക്കി. ഇനിയും ഇക്കാര്യം പറഞ്ഞു ചെന്നാൽ നല്ല തല്ല് കിട്ടും. എന്റെ അച്ഛന്റെ സ്വഭാവം നിനക്ക് അറിയാലോ.. നിന്റെ അച്ഛനെ പോലെ അത്ര പാവൊന്നും അല്ല. "
" ആരോടെങ്കിലും കടം ചോദിച്ചാലോ.. "
ഐശ്വര്യ പറഞ്ഞു.
" ആരോട് ചോദിക്കാൻ ? ആര് തരാൻ ? ഇനി അഥവാ ആരെങ്കിലും കടം തന്നാൽ തന്നെ ആ വിവരം വീട്ടിൽ അറിഞ്ഞാൽ അച്ഛൻ തല്ലി ഷേപ്പ് മാറ്റും. "
" ഞാൻ ആലോചിച്ച് വേറെ വഴി ഒന്നും കാണുന്നില്ല.. "
ഐശ്വര്യ പറഞ്ഞു.
" ആ കേശവൻ മാമന്റെ കൈയ്യിൽ പൂത്ത കാശുണ്ട്. അങ്ങേരുടെ മക്കളായി ജനിച്ചാൽ മതിയായിരുന്നു.. "
നമിത പറഞ്ഞു.
" ശരിയാണ്. പക്ഷേ എന്ത് ചെയ്യാൻ കൂലിപ്പണിക്കാരുടെ മക്കളായി ജനിക്കാനാ നമ്മുടെയൊക്കെ വിധി. "
ഒരു നിമിഷം ആലോചിച്ച ശേഷം നമിത പറഞ്ഞു : നമുക്ക് കേശവൻ മാമനോട് കടം ചോദിച്ചാലോ..?
" അയ്യോ അത് വേണ്ട… വീട്ടിലറിഞ്ഞാൽ പ്രശ്നമാകും.. "
ഐശ്വര്യ പറഞ്ഞു.
" വീട്ടിൽ അറിയാതിരിക്കാൻ നോക്കിയാൽ പോരേ... ചോദിച്ചാൽ അങ്ങേര് കടം തരും ഉറപ്പാ.. "
നമിത ആത്മവിശ്വാസത്തോടെ പറഞ്ഞു.
" എടീ അത് വേണ്ട.. എനിക്ക് നല്ല പേടിയുണ്ട്. "
ഐശ്വര്യ ആശങ്കയറിയിച്ചു.
" നീ പേടിക്കാതിരി. ഇതല്ലാതെ നമുക്ക് വേറെ വഴിയില്ല… "
" കടം വാങ്ങിയ കാശ് നമ്മൾ എങ്ങനെ തിരിച്ചു കൊടുക്കും..? "
" അതിന് വഴിയുണ്ട്.. "
നമിത പറഞ്ഞു.
" എന്തു വഴി..? "
" വിഷു അല്ലേ വരാൻ പോകുന്നത്.. വീട്ടുകാരുടെയും, ബന്ധുക്കളുടെയും കൈയ്യീന്ന് നമ്മക്ക് രണ്ടുപേർക്കും കൈനീട്ടം കിട്ടില്ലേ.. അത് വെച്ച് കടംവീട്ടാം… "
" എന്നാലും അത് വേണോടീ…? "
💬 Comments
View all comments