Chapter Title : രണ്ട് സുന്ദരികൾ [Amal Srk]
" കാശോ..? നിങ്ങൾക്ക് എന്തിനാ ഇപ്പൊ കാശ്..? "
" അടുത്ത ആഴ്ച ഞങ്ങടെ 10th ബാച്ചിന്റെ ഗെറ്റുഗദറാണ്… പുതിയ ഡ്രസ്സ് ഒന്നും കയ്യിൽ ഇല്ല. "
നമിത പറഞ്ഞു.
" നിങ്ങടെ അച്ഛനോട് ചോദിച്ചോ..? "
" ചോദിച്ചു. ഇപ്പൊ തരാൻ കാശില്ലാന്നാ പറയണത്. "
" ശരി നിങ്ങൾക്ക് എത്ര കാശാ വേണ്ടത്..? " അയാൾ ചോദിച്ചു.
ഐശ്വര്യയും, നമിതയും പരസ്പരം നോക്കി.
" ഒരു 1000 വേണം.. "
അതു കേട്ട് അയാൾ പുഞ്ചിരിച്ചു.
" ഈ കാലത്ത് 1000 രൂപക്ക് നല്ല ഡ്രസ്സ് കിട്ടോ പിള്ളേര്…? "
" അറിയില്ല. വിലകുറഞ്ഞ ഏതേലും വാങ്ങണം. "
" ഗെറ്റുഗദറിനൊക്കെ പോകുമ്പോൾ നല്ല ഡ്രസ്സ് തന്നെ ഇടണം. 2000 രൂപ ഞാൻ തരാം നിങ്ങള് രണ്ടാളും നല്ല ഡ്രസ്സ് തന്നെ വാങ്ങിക്കോ… "
" അയ്യോ അത് വേണ്ട… "
ഐശ്വര്യ പറഞ്ഞു.
" അതെന്താ വേണ്ടാത്തെ… നല്ല വസ്ത്രം ഉടുത്തുകൊണ്ട് ചെല്ലാൻ നിങ്ങൾക്ക് താല്പര്യമില്ലേ..? "
" ആഗ്രഹമില്ലാഞ്ഞിട്ടല്ല മാമാ… രണ്ടായിരം രൂപക്കൊക്കെ വാങ്ങിയാൽ ഞങ്ങളെ കൊണ്ട് തിരിച്ച് തരാൻ കഴിയില്ല."
ഐശ്വര്യ പറഞ്ഞു.
" അതെ... ഞങ്ങളെ കൊണ്ട് അത് താങ്ങില്ല.. 1000 തന്നാൽ മതി. അതിന് കിട്ടുന്ന ഡ്രസ്സ് വാങ്ങിക്കോളാം "
നമിത പറഞ്ഞു.
ഇരുവരും പറയുന്നത് കേട്ട് ഒരു നിമിഷം ആലോചിച്ച ശേഷം കേശവൻ ഒരു തീരുമാനത്തിലെത്തി.
" ശരി നിങ്ങൾക്ക് രണ്ടുപേർക്കും പ്രശ്നം വരാത്ത രീതിയിൽ ഞാൻ ഒരു വഴി പറയാം. "
" എന്ത് വഴി…? "
ഇരുവരും ആകാംക്ഷയോടെ ചോദിച്ചു.
" ഞാൻ നിങ്ങൾക്ക് 2000 രൂപ തരാം. അതിൽ 1000 രൂപ ഈ മാസം തിരികെ തന്നോളൂ. ബാക്കി 1000 രൂപ 4 മാസത്തിനുള്ളിൽ തവണകളായി തന്ന് തീർത്താൽ മതി. "
കേശവൻ മാമൻ പറഞ്ഞതുകേട്ട് ഇരുവരും പരസ്പരം മുഖത്തോട് നോക്കി. വേണ്ട എന്ന അർത്ഥത്തിൽ ഐശ്വര്യ നമിതയെ നോക്കി മുഖം താഴ്ത്തി.
" എടീ ഇതല്ലാതെ നമ്മുടെ മുമ്പിൽ വേറെ വഴിയില്ല. എങ്ങനെയെങ്കിലും പൈസ തിരികെ കൊടുത്ത് തീർക്കാം.. 4 മാസം സമയം ഉണ്ടല്ലോ.. "
നമിത പറഞ്ഞു.
" എന്നാലും അത് വേണ്ടെടി… "
ഐശ്വര്യ അതേ സ്വരം ആവർത്തിച്ചു.
" നീ ടെൻഷൻ ആവാതെ… ഒരു കുഴപ്പവും ഉണ്ടാവില്ല… "
നമിത
💬 Comments
View all comments