0%

Chapter Title : രണ്ട് സുന്ദരികൾ 2 [Amal Srk]

Author : amal Read All Parts 3.7K

വൈകിക്കേണ്ട നമ്മുക്ക് എത്രയും പെട്ടന്ന് രാജനെ മെഡിക്കൽ കോളേജിലേക്ക് ഷിഫ്റ്റ്‌ ചെയ്യാം. "

" ഞാൻ അതിനെക്കുറിച് ഡോക്ടറോട് സംസാരിച്ചു, വേറെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനോട് അയാൾക്ക് നല്ല യോജിപ്പില്ല…"

" അവർക്ക് ലാഭം മാത്രം മതി. അതൊന്നും നമ്മള് നോക്കണ്ട… " കേശവൻ പറഞ്ഞു.

" എങ്കി ഞാൻ എത്രയും പെട്ടന്ന് രാജനെ മെഡിക്കൽ കോളേജിലേക്ക് ഷിഫ്റ്റ് ചെയ്യാനുള്ള ഏർപ്പാട് നോക്കാം. " അതും പറഞ്ഞ് സോമൻ നേഴ്സിന്റെ അടുത്തേക്ക് ചെന്നു.

അല്പം കഴിഞ്ഞ് കാര്യങ്ങളൊക്കെ സെറ്റിൽ ചെയ്ത് സോമൻ തിരിച്ചെത്തി.

" രാജനെ നമുക്ക് ഉടനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാം പക്ഷെ ഇവിടുത്തെ ബില്ല് സെറ്റിൽ ചെയ്യണം. " സോമൻ പറഞ്ഞു.

" എത്രയാ ബില്ല്..? " വിജില ആശങ്കയോടെ ചോദിച്ചു.

" എഴുപതിനായിരം.. " സോമൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

" ഇവിടെ ഒരു ദിവസം കിടന്നതിനാണോ എഴുപതിനായിരം…. " വിജില ആകെ വല്ലാതായി.

" എന്റെ കൈയ്യിലുള്ളത് കൂട്ടിയാലും എഴുപതിനായിരം തികയില്ല. " സോമൻ തന്റെ നിസ്സഹായ അവസ്ഥ അറിയിച്ചു.

എന്ത് ചെയ്യണമെന്ന് അറിയാതെ വിജില ആലോചനയിലായി. കുറച്ചു നേരം ചിന്തിച്ച് അവളൊരു തീരുമാനത്തിലെത്തി. " ഐശ്വര്യയുടെ പേരിൽ സഹകരണ ബാങ്കിൽ അമ്പതിനായിരത്തിന്റെ ഒരു എഫ്ഡിയുണ്ട്. നമുക്ക് അത് എടുക്കാം... "

" അങ്ങനെയാണേൽ ബാക്കി തുക ഞാൻ എങ്ങനെയേലും സങ്കടിപ്പിക്കാം.. " സോമൻ പറഞ്ഞു.

ഇവരുടെ സംസാരവും, അങ്കലാപ്പും കണ്ട് കേശവൻ അവരുടെ അടുത്തേക്ക് ചെന്ന് കാര്യം തിരക്കി. സോമൻ ബില്ലിന്റെ കാര്യം വിവരിച്ചു.

" തല്ക്കാലം ഇവിടുത്തെ ബില്ലിന്റെ കാര്യത്തെ

💬 Comments

View all comments