0%

Chapter Title : രണ്ട് സുന്ദരികൾ 2 [Amal Srk]

Author : amal Read All Parts 3.7K

കുറിച്ചോർത്ത് നിങ്ങള് വിഷമിക്കണ്ട അത് ഞാൻ സെറ്റിൽ ചെയ്തോളാം. നിങ്ങളത് പിന്നീട് തന്നാൽ മതി. " കേശവൻ പറഞ്ഞത് കേട്ട് അവരുടെ മുഖത്താകെ ആശ്വാസം തെളിഞ്ഞു. ഐശ്വര്യയുടെയും കണ്ണുകൾ നിറഞ്ഞു. നന്ദി സൂചകമായി അവൾ കേശവൻ മാമനെ നോക്കി.

രാജനെ ഉടനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പത്ത് ദിവസത്തോളം അവിടെ കിടത്തേണ്ടി വന്നെങ്കിലും രാജന്റെ സ്ഥിതിയിൽ മെച്ചമുണ്ട്. വൈകാതെ രാജനെ ഡിസ്ചാർജ് ചെയ്തു. എനി പണ്ടത്തെ പോലെ ഭാരിച്ച ജോലിയൊന്നും ചെയ്യേണ്ടെന്ന് ഡോക്ടർ പ്രേത്യേകം പറഞ്ഞിരുന്നു. പക്ഷെ ജോലിക്ക് പോകാതിരിക്കാൻ രാജനെ കൊണ്ട് പറ്റില്ല. തന്റെ മകളുടെ പഠിത്തത്തിനും, അല്ലറ ചില്ലറ കടങ്ങൾ വീട്ടാനും ജോലി അത്യാവശ്യമാണ്.

രാജന്റെയും,കുടുംബത്തിന്റെയും ദയനീയ അവസ്ഥ ശ്രദ്ധയിൽ പെട്ട നാട്ടിലെ സാമൂഹ്യ പ്രവർത്തകർ അടുത്തുള്ള സഹകരണ ബാങ്കിലെ സെക്യൂരിറ്റിയായി രാജനെ നിയമിച്ചു. അവിടുത്തെ തൂപ്പ് കാരിയുടെ ജോലി ഭാര്യ വിജിലക്കും നൽകി. വല്യ ശമ്പളമൊന്നും ഇല്ലെങ്കിലും രാജനും, കുടുംബത്തിനും അത് വലിയൊരാശ്വാസമാണ്.

" ഈ വർഷം നമുക്ക് വളരെ മോശമാണെന്ന് തോന്നുന്നു. വിഷുവും പോയി, അച്ഛന് വയ്യാതെയുമായി.. തുടക്കം തന്നെ വളരെ മോശം അവസ്ഥയാണ് എനി മുന്നോട്ട് പോകുംതോറും എന്താവുമോ എന്തോ.." ഐശ്വര്യ ആശങ്കയോടെ പറഞ്ഞു.

" നീ ഇങ്ങനെ ടെൻഷനാകാതെടി എല്ലാം ശെരിയാകും " നമിത അവളെ സമാധാനിപ്പിച്ചു.

" അന്ന് ഹോസ്പിറ്റലിൽ വച്ച് കേശവൻ മാമൻ ഞങ്ങളെ സഹായിച്ചില്ലായിരുന്നേൽ വലിയ പ്രശ്നത്തിലേയേനെ.. ദൈവമാ അദ്ദേഹത്തെ പോലൊരു അയൽക്കാരനെ ഞങ്ങൾക്ക് തന്നത് ? "

" നീ പറഞ്ഞത് ശെരിയാ മാമന്റെ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

💬 Comments

View all comments