0%

Chapter Title : രണ്ട് സുന്ദരികൾ 2 [Amal Srk]

Author : amal Read All Parts 3.7K

നിന്റെ അച്ഛന്റെ ചികിത്സക്കുള്ള കാശും, ഞങ്ങളുടെ ഉടുപ്പ് വാങ്ങിയ കാശും ചേർത്ത് വലിയൊരു തുക തന്നെ നമ്മൾ മാമന് കൊടുക്കാനുണ്ട്. "

" നമ്മടെ അവസ്ഥ അറിയുന്നത് കൊണ്ടാ കാശിന്റെ കാര്യത്തെ കുറിച്ചൊന്നും മാമൻ ഇതുവരെ ചോദിക്കാത്തത്. പക്ഷെ എങ്ങനെയെങ്കിലും നമ്മള് വാങ്ങിയ ഉടുപ്പിന്റെ കാശെങ്കിലും തിരിച്ചു കൊടുക്കണം. അതിന് പാർട്ട്‌ ടൈം ജോബ് എന്തെങ്കിലും കിട്ടുവോന്നു നോക്കണം." ഐശ്വര്യ പറഞ്ഞു.

" നമ്മടെ ക്ലാസ്സ്‌ തുടങ്ങാൻ എനി ദിവസങ്ങളില്ല അപ്പോഴാ അവൾടെ പാർട്ട്‌ ടൈം ജോബ്. " നമിത അവളെ കുറ്റപ്പെടുത്തി.

" പിന്നെ കാശ് തിരിച്ചു കൊടുക്കാൻ എന്താ വഴി ? "

" നമുക്ക് നോക്കാം, എന്തെങ്കിലും വഴി തെളിയാതിരിക്കില്ല. " നമിത ശുഭാപ്തി വിശ്വാസത്തോടെ പറഞ്ഞു.

രാവിലെ വീടിന്റെ ഉമ്മറത്തിരുന്ന് പത്രം വായിക്കുകയാണ് കേശവൻ. അപ്പഴാണ് പുത്തൻ ഉടുപ്പും ധരിച്, തോളിൽ ബാഗുമായി ഐശ്വര്യയും, നമിതയും റോഡിലേക്ക് പോകുന്നത് കണ്ടത്.

" എവിടെക്കാ രണ്ടാളും..? " കേശവൻ ഉറക്കെ വിളിച്ചു ചോദിച്ചു. മാമന്റെ വിളി കേട്ട് ഇരുവരും അടുത്തേക്ക് ചെന്നു " ഇന്ന് ഞങ്ങടെ കോളേജിലെ ഫസ്റ്റ് ഡേയാ.. " നമിത മറുപടി നൽകി.

" ആണോ..? ആട്ടെ ഏത് കോഴ്സാ രണ്ടാളും ? "

" BSc Physics "

" രണ്ട് പേരും അതാണോ എടുത്തത്..? "

" അതെ മാമ.. " ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.

" എന്റെ മൂത്ത മോളും അതാ എടുത്തത്. ഇച്ചിരി കടുപ്പമാണെന്നാ ആൾടെ അഭിപ്രായം. "

" എന്താവുമോന്ന് അറിയില്ല,

💬 Comments

View all comments