Chapter Title : രണ്ടാം ഭാര്യ 5 [Amal]
എന്നെ ഫോണിൽ വിളിച്ചു
എന്നിട്ട് അവൾ എന്നോടു ചോദിച്ചു ചേട്ടൻ തിരക്കിൽ ആണോ
ഞാൻ അവളോടു പറഞ്ഞു തിരക്കിൽ ആണ് എന്താണ് നീ ഉറങ്ങിയില്ലേ ഞാൻ കുറച്ചു കഴിഞ്ഞ് അങ്ങോട്ടു വിളിക്കാം നീ ഇപ്പൊ ഫോൺ വെക്ക എന്നിട്ട് ഞാൻ ഫോൺ കട്ട് ചെയ്തു പിന്നെ ഏതാണ്ടു് പതിനൊന്നര ആയപ്പോൾ ഞാൻ അവളെ തിരിച്ചുവിളിച്ചു ഞാൻ വിചാരിച്ചിരുന്നത് അവൾ ഉറങ്ങിക്കാണും ഫോൺ എടുക്കുകയില്ല എന്ന ആണ് പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു റിങ് അടിച്ചു കഴിഞ്ഞപ്പോൾ തന്നെ അവൾ ഫോൺ അറ്റന്ഡ ചെയ്തു ഞാൻ അവളോടു ചോദിച്ചു നീ എന്താ ഉറങ്ങാതെ ഇരുന്നത്
അവൾ പറഞ്ഞു ജിത്തു വിളിക്കുന്നതു നോക്കി ഇരുന്ന് എൻറെ ഉറക്കം പോയി പിന്നെ ഞാനും മൊബൈലിൽ കളിച്ചു ഇരിക്കുകയായിരുന്നു അപ്പോഴാണ് ചേട്ടൻ വിളിച്ചത്
ഞാൻ അവളോടു ചോദിച്ചു ആട്ടെ നീ എന്തിനാണ് എന്നെ വിളിച്ചത്
അവൾ പറഞ്ഞു ഒന്നുമില്ല ചേട്ടാ ഞാൻ വെറുതെ ഇരുന്നപ്പോൾ ചേട്ടനെ ഒന്ന് വിളിക്കണം എന്ന് തോന്നി അതുകൊണ്ട് വിളിച്ചതാണ് ചേട്ടൻ രാത്രി ഭക്ഷണം ഒക്കെ കഴിച്ചോ
ഉവ്വ കഴിച്ച് ഡി
ചേട്ടൻ ഇനി വീട്ടിലേക്ക് എപ്പോഴാണ് പോകുന്നത്
എടി ഒരു 12 മണി കഴിയും
ചേട്ടാ ഞാൻ ചേച്ചിയെ വിളിച്ചിട്ട് ഉണ്ടായിരുന്നു ചേട്ടൻ ചെല്ലാത്ത അതുകൊണ്ട് ചേച്ചിയും ഉറങ്ങിയിട്ടില്ല
എടീ ജിൽസ് നീ ചേച്ചിയെ എപ്പോഴാണ് വിളിച്ചത്
അവൾ പറഞ്ഞു കുറച്ചു നേരം ആയതേ ഉള്ളൂ ഞാൻ വിളിച്ചിട്ട്
എടി ജിൽസ് ഞാൻ അവളോട് പറഞ്ഞിരുന്നു ഞാൻ വൈകിയേ വരുകയുള്ളൂ നീ ഉറങ്ങിക്കോ എന്ന ആട്ടെ
💬 Comments
View all comments