Chapter Title : രണ്ടാം ഭാര്യ 8 [Amal]?
എനിക്ക് അതിൽ ഒരു വിഷമം ഇല്ല കേട്ടോ. കാരണം എനിക്ക് അറിയാം എൻറെ ചേട്ടൻറെ അവസ്ഥ, പക്ഷേ ഞാൻ എൻറെ മനസ്സ് കൊണ്ട് എന്നും ചേട്ടനെ സ്നേഹിക്കും. ചേട്ടാ എൻറെ മനസ്സ് തുറന്നു പറഞ്ഞതു കൊണ്ട് ചേട്ടൻ എപ്പോൾ എന്നോട് കാണിക്കുന്ന ഈ സ്നേഹവും കെയറും തരാതെ ഇരിക്കരുത് അതിൽ തൃപ്തി ആണ് കേട്ടോ.
ലിജോ- എടി നീ എന്നും എൻറെ മനസ്സിൽ ഉണ്ടാവും, ഞാൻ അവളെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ ഒഴുകുന്നതു കണ്ടു. അവളുടെ സൈഡിൽ ഉള്ള കസേരയിൽ ഇരുന്നിട്ട്, ഞാൻ ആ കണ്ണുനീർ ഒപ്പി എടുത്തു എന്നിട്ട് ഞാൻ പറഞ്ഞ്, നീ സങ്കടപ്പെടേണ്ട എന്നും ഞാൻ നീ ആഗ്രഹിക്കുന്നത് പോലെ നിൻറെ കൂടെ ഉണ്ടാകും അതും നമ്മൾ രണ്ടുപേരും മാത്രം ഉള്ളപ്പോൾ.
ലിജോ- പിന്നെയും ഞങ്ങൾ കുറെ നേരം അവിടെ ഇരുന്നു സംസാരിച്ചു. അപ്പോൾ ഏതാണ്ട് ആറു മണി കഴിഞ്ഞിരുന്നു, നേരം സന്ധ്യയായി കൊണ്ടിരിക്കുന്നു ഞാൻ അവളോട് പറഞ്ഞു ഇനി ജിത്തു വിൻറെ വീട്ടിലേക്ക് പോകാം. ഇനിയും വൈകിയാൽ ജിത്തു വിൻറെ അമ്മ നിൻറെ അമ്മയെ വിളിച്ചു ചോദിക്കും. അമ്മ എങ്ങാനും ഉച്ചക്ക് ഇറങ്ങിയതാണ് എന്ന് പറഞ്ഞാൽ, പിന്നെ നമ്മൾ പോയ
വിവരങ്ങൾ ജിത്തു വിൻറെ അമ്മയോടു പറയേണ്ടി വരും. വാ എടീ നമ്മുക്ക് പോകാം, അങ്ങിനെ ഞങ്ങൾ ലുലു മാളിൽ നിന്നും ഇറങ്ങി ജിത്തു വിൻറെ വീട്ടിലേക്ക് പോയി അവിടെ എത്തിയപ്പോൾ ഏകദേശം ഒരു 7 മണി കഴിഞ്ഞിരുന്നു. അവളെ ജിത്തു വിൻറെ വീട്ടിൽ ആക്കിയിട്ട് തിരിച്ചു ഞാൻ ഭാര്യ വീട്ടിലേക്കു
💬 Comments
View all comments