Chapter Title : രണ്ടാം ജീവിതം 2 [Sree JK]
സ്മിതയുടെ ചെയ്തികളും മനസ്സിലാക്കിയിട്ടാവണം ഒരു ദിവസം വൈകുന്നേരം രാജേഷ് തന്നെ ഈ വിഷയം സംസാരത്തിൽ കൊണ്ടുവന്നു. ഭാര്യക്കും ഇങ്ങനെ സംഭവിക്കാറുണ്ടെന്നും താൻ അത് കാര്യമാക്കുന്നില്ലെന്നും രാജേഷ് പറഞ്ഞപ്പോൾ സ്മിതയ്ക്ക് ആശ്വാസമായി. അവിടെ നിന്നാണ് ആ കൂട്ട് ഒന്നുകൂടി ദൃഢമായത്. ഒരു നല്ല സുഹൃദ്ബന്ധം അവർക്കിടയിൽ ഉണ്ടായി എന്ന് വേണം പറയാൻ.
സ്മിത കഴിച്ച് കൈ കഴുകി സോഫയിലേക്ക് ഇരുന്ന് ചാറ്റ് തുടർന്നു. രാധയും അടുത്ത് വന്നിരുന്നു. പുറത്ത് രമേശനും ചിന്തുവും കാര്യങ്ങൾ പറഞ്ഞ് ഇരിപ്പാണ്. അവർ തമ്മിൽ വേഗം കൂട്ടായത് പോലെ.
"അങ്ങോട്ട് നോക്കെടി, കൂടെ പഠിച്ചവരെ പോലെ ഇരുന്ന് കാര്യം പറച്ചിലാ രണ്ടും."
"അവന് സംസാരിക്കാൻ ആരെയെങ്കിലും കിട്ടിയാൽ മതി. പഴേ സ്ഥലത്തെ കൂട്ടുകാർ മോശമാണെന്നും പറഞ്ഞ് മുറിയിൽ തന്നെ ആയിരുന്നെന്നേ. ഏത് നേരവും ഫോണും ലാപ്ടോപും തന്നെ."
"ഇപ്പോഴത്തെ പിള്ളേരല്ലേ സ്മിതേ. അല്ല, ആരോടാ ഈ കുത്തി മറിക്കുന്നെ? ഓ, രാജേഷ്. എല്ലാം വിസ്തരിച്ച് പറഞ്ഞോ. ഇപ്പൊ അടയും ചക്കരയുമല്ലേ രണ്ടും. അവൻ്റെ ഭാര്യ കാണണ്ട."
"ഒന്ന് പോ ചേച്ചി. ഞങ്ങള് ചുമ്മാ ഓരോന്ന്. ജോലിക്കാര്യം ഒക്കെയാന്നെ."
"ഡ്രൈവറും ടീച്ചറും കൂടി ജോലിക്കാര്യം. ഉവ്വുവ്വേ."
കളിയാക്കലും കാര്യം പറച്ചിലും കഴിഞ്ഞ് നേരം വൈകിയപ്പോൾ സ്മിതയും മോനും തിരികെ വീട്ടിലേക്ക് പോയി. രണ്ട് പേരും അവരുടെ റൂമിലേക്ക് കേറി. ടീഷർട്ട് ഊരി കസേരയിൽ ഇട്ടിട്ട് ലാപ്ടോപ്പും എടുത്ത് സ്മിത കട്ടിലിലേക്ക് ഇരുന്നു. അടുത്ത ദിവസത്തേക്ക് ആവശ്യമായ നോട്ടുകൾ തയ്യാറാക്കിയ ശേഷം ട്വിറ്ററിലേക്ക് കേറി. മുമ്പ് ഫേസ്ബുക്ക് ആയിരുന്നു. ഭർത്താവിൻ്റെ മരണശേഷം വരുന്ന സഹതാപ മെസേജുകളും അതിനിടയിലെ
💬 Comments
View all comments