Chapter Title : രണ്ടാം ജീവിതം [Sree JK]
ആവാറായി. സ്മിത യാത്ര ചെയ്യുന്ന അതേ ട്രെയിനിലെ യത്രക്കാരിയാണ്. ഇവർ പതിനഞ്ചോളം പേർ വരുന്ന ഒരു ഗ്രൂപ്പാണ്. ഒന്നിച്ചാണ് പോക്കും വരവും. പരസ്പരം ഉള്ള രണ്ട് സീറ്റുകളിലായി ഇരുന്ന് കാര്യം പറച്ചിലും തമാശകളും ഒക്കെയായി ഒരു യാത്ര. സ്മിതയുടെ ആകെയുള്ള സന്തോഷം ഈ ഗ്രൂപ്പ് ആണെന്ന് പറയാം.
രാധയാണ് ഏറ്റവും അടുത്ത കൂട്ട്. രാവിലെ ട്രെയിൻ എവിടെ എത്തിയെന്ന് വിളിച്ച് അറിയിക്കുന്നത് രാധയാണ്. നഗരത്തിലെ ഒരു ഫിനിഷിങ് സ്കൂളിലെ സ്റ്റാഫ് ആണ്. മകൻ ദുബായിൽ ആണ്. 2 3 വർഷം കൂടുമ്പോഴാണ് നാട്ടിലേക്ക് വരാറുള്ളത്. ഭർത്താവ് രമേശൻ ഒരു ബുക്ക് സ്റ്റോറിലെ ജീവനക്കാരൻ.
"എവിടാ ചേച്ചീ?"
"ഞങ്ങളുടെ വീടിനടുത്താ. ഞാൻ പറഞ്ഞിട്ടില്ലേ ഒരു തോട്ടം ഉള്ളത്. അതിലാ, ഒരു മൂന്ന് മുറി വീട്. വീട് എന്ന് പറയാമോ എന്നറിയില്ല. പണ്ട് സാധനങ്ങൾ വെയ്ക്കാൻ കണക്കിന് കെട്ടിയതാ. ഏട്ടൻ അവരോട് ചോദിച്ചപ്പോൾ സമ്മതം മൂളിയിട്ടുണ്ട്. നിനക്ക് ഓക്കെ ആണെങ്കിൽ പോയി കാണാമല്ലോ."
"ചേച്ചി, ട്രെയിൻ സൗകര്യം ഒക്കെ? സമയത്തിന് ഇങ്ങെത്താൻ പറ്റുമോ?"
"അവിടന്ന് നടക്കാനുള്ള ദൂരമേ ഉള്ളൂ പെണ്ണേ..ഞാൻ എന്നും വരുന്നതല്ലേ. എൻ്റെ വീടും അടുത്ത് തന്നെയല്ലേ. നമുക്ക് ഒന്നിച്ച് ഇറങ്ങാമല്ലോ. ഒരു വരുമാനം കൂടി ആവുമ്പോൾ വേറെ നോക്കാമെന്നെ. ഇപ്പോഴത്തെ പ്രശ്നങ്ങളിൽ ഈ വാടക കൂടി കൂടിയാൽ ശരിയവില്ലെന്ന് നീ തന്നെയല്ലേ പറഞ്ഞത്."
"ആഹ് ചേച്ചി. എപ്പൊ പോകാനാ?"
"ഇപ്പൊ തന്നെ ആയാലോ? ട്രെയിൻ അങ്ങോട്ട് അല്ലെ. തിരിച്ച് ബസിൽ വരാല്ലോ."
"മോൻ വീട്ടിൽ വന്നിട്ടുണ്ടാവും. കാത്തിരിപ്പാവും ഇപ്പൊ."
"നീ വിളിച്ച് പറയ് അങ്ങോട്ട് വരാൻ. അവന്
💬 Comments
View all comments