0%

Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Author : JO Read All Parts 2024

ആ മുഖത്തെ ഭാവമെന്തെന്നു മനസ്സിലാക്കാൻപോലും പറ്റുന്നില്ല. പക്ഷേ ഒന്നെനിക്ക് മനസ്സിലായി. ആ ഷർട്ട് എങ്ങനെ വന്നെന്ന് ???!!!.

കണ്ടോടീയെന്റെ ചേച്ചിക്കുട്ടിയുടെ ഗിഫ്റ്റ് ???

ഇടംകൈകൊണ്ട് ചേച്ചിയുടെ കയ്യിൽപിടിച്ച് എന്റെനേർക്ക് വലിച്ചെടുപ്പിച്ചുകൊണ്ടു ഞാൻ അച്ചുവിനോടായി ചോദിച്ചു. ചേച്ചിയെ സ്വന്തനിപ്പിക്കനായി പറഞ്ഞതാണെങ്കിലും ഏറ്റില്ല. വിടെന്നെയെന്നും പറഞ്ഞോണ്ട് പെണ്ണെന്റെ കയ്യിൽ നിന്ന് കുതറിമാറിക്കളഞ്ഞു. പിണക്കമാണെന്നെനിക്കു മനസ്സിലായി.

അയ്യേ... അപ്പോഴേക്കും പെണങ്ങിയോ ???  ഞാനാ പേടികൊണ്ടു പറഞ്ഞതല്ലേടീ ???

ങ്ഹാ.. അപ്പൊ എന്നെയൊട്ടും വിശ്വാസവില്ലല്ലേ... ??? ഇതുവരെ ഞാൻ ജോക്കുട്ടന്റെ ഉടുപ്പൊന്നും കരിച്ചിട്ടില്ലലോ... ??? എന്നിട്ടും...

ഓഹോ... അപ്പൊ നീയല്ലേടീ ഇവന്റെയാ കറുത്ത കളങ്കളം ഷർട്ടിന്റെ സൈഡ് കത്തിച്ചത് ??? (അച്ചു എരിതീയിൽ എണ്ണയൊഴിച്ചു. )

അത്... അതെന്നെയപ്പോ ഫോൺവിളിച്ചിട്ടല്ലേ... ???

എന്നതായാലും നീ കത്തിച്ചില്ലേ... ??? (അച്ചു നിർത്തുന്ന മട്ടില്ല.)

എന്റെ പൊന്നച്ചൂ... നീയൊന്നു നിർത്ത്. അന്നാ കരിച്ചുകളഞ്ഞതിന് പകരവാ പുതിയ ഷർട്ട് മേടിച്ച് തേച്ചുമടക്കി തന്നെക്കുന്നെ എന്റെ പെണ്ണ്. അല്ല അല്ലേലും എന്റെ പെണ്ണ് എന്റെ രണ്ടുഷർട്ട് കത്തിച്ചാലിപ്പോ എന്താല്ലേ.. ??? അല്ലേ സീതാമ്മേ ???

ഞാൻ ചേച്ചികാണാതെയൊന്നു കണ്ണടച്ചു കാണിച്ചുകൊണ്ടു സീതാമ്മയെ നോക്കി. എന്നിട്ട് ഇടംകൈകൊണ്ട് വീണ്ടും ചേച്ചിയെ എന്റെ ദേഹത്തോട് ചേർത്തു ചുറ്റിപ്പിടിച്ചു. കളിയാക്കിയതാണെന്നു മനസ്സിലായെങ്കിലും ഇത്തവണയെന്തായാലും ചേച്ചി എതിർത്തില്ല. കൊതികുത്തിനിക്കുമ്പോലെ എന്നോട് ചേർന്നു നിന്നു. എന്റെ ഉദ്ദേശം മനസ്സിലായിട്ടാവണം സീതാമ്മയൊന്നു ചിരിച്ചു.

നീയാട്ടോ ജോക്കുട്ടായീപ്പെണ്ണിനെയിങ്ങനെ വഷളാക്കുന്നേ... ഒരുവക പറഞ്ഞാക്കേക്കില്ലാന്നായി പെണ്ണിപ്പോ.

അത്രമാത്രം പറഞ്ഞിട്ട് സീതാമ്മ നിർത്തി. ഞാനൊന്നു ചിരിച്ചു. ചേച്ചി സീതാമ്മയെയെയൊന്നു കൊഞ്ഞനംകുത്തി കാണിക്കുന്നത് കണ്ടു. ഞാൻ നിക്കുന്നത് കൊണ്ടാവണം സീതാമ്മയൊന്നും പറഞ്ഞില്ല. എന്തോ പറയൻ വന്നത് പറയാതെ പിൻവാങ്ങി. പക്ഷേ അച്ചുവിന് എന്റെയാ സപ്പോർട്ടത്ര പിടിച്ചില്ല.

ഓ വല്യ സ്റ്റൈലൊന്നുമില്ല. തുണിയും മോശവാ... ഇവനൊരു ചെക്ക്ഷർട്ട് ആയിരുന്നു കൂടുതൽ ചേരുക...

അച്ചു പുതിയ ഷർട്ടിന്റെ കുറ്റം കണ്ടുപിടിക്കലായി. അല്ലേലും കുത്തിതിരിപ്പുണ്ടാക്കാനും എന്നേം ചേച്ചീനേം തമ്മിലടിപ്പിക്കാനും അവൾക്ക് വല്ലാത്തൊരു കഴിവാണ്. അത് മനസ്സിലാക്കാത്ത എന്റെ ചേച്ചിപ്പൊട്ടി അവളോട് അവൾടെ സർവ പണിയും എങ്ങനെയെങ്കിലും ഇരന്നു വാങ്ങുവേം ചെയ്യും. എന്നിട്ട് പരാതിയുമായി എന്റെയടുത്തേക്ക് വരും.

നീ ഇടണ്ടടീ... എന്റെ

💬 Comments

View all comments