0%

Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Author : JO Read All Parts 2035

മുഖത്തേക്ക് നോക്കി. )

ഉം... എന്നാ ???

എടീ നീയിപ്പോ എന്നാന്നാ പറഞ്ഞെന്ന് ???

അതിനിത്രക്ക് ഞെട്ടാനെന്തിരിക്കുന്നു ??? (പെണ്ണിന്റെ സ്വരത്തിലും ഭാവത്തിലുമൊരു അസൂയയോ ദേഷ്യമോ എന്തോ... )

അ.... അതൊന്നുമല്ല. നീ പറ...

ദേ കൂടുതൽ ഞെട്ടലൊന്നും വേണ്ടാട്ടോ. എനിക്കത് കേട്ടപ്പോ ഭയങ്കര സന്തോഷവാ തോന്നീത്.

എന്തിന് ???

ആ ശല്യം ഒഴിവാകുമല്ലോന്നോർത്.

പോടീ പുല്ലേ. കോമഡി പറഞ്ഞോണ്ടിരിക്കാതെ കാര്യം പറയുന്നുണ്ടോ നീ... ???

അതിപ്പോ കൂടുതലെന്നാ പറയാനാ... അവന് അവളെ ഇഷ്ടമാണെന്നെന്നോട് പറഞ്ഞു.

പെണ്ണേ നീ കളിക്കാതെ കാര്യം പറയുന്നുണ്ടോ ??? (ഞാനല്പം ദേഷ്യത്തിലായി. എന്റെ മൂഡ് മാറിയത്കണ്ടിട്ടാവണം ചേച്ചിയും പെട്ടന്ന് കോമഡി വിട്ടു. )

ജോക്കുട്ടാ... അവന് പണ്ടേ ഇഷ്ടമായിരുന്നൂന്ന്. പറയാത്തതാ... നമ്മടെ പ്രശ്നമൊക്കെക്കാരണം അവനിതുവരെ മിണ്ടാത്തയാ...

ങേ... ???

ജോക്കുട്ടാ... ജോക്കുട്ടനാ കുട്ടിയോടൊന്നു സംസാരിക്കുവോ ??? ജോക്കുട്ടൻ പറഞ്ഞാലവള് കേൾക്കും. അങ്ങനെയാ അവനും പറഞ്ഞേ. ആ കുട്ടിയോടൊ ജോക്കുട്ടനോടോ നേരിട്ടുപറയാൻ അവന് മടിയാ. അതാ എന്നോട് പറഞ്ഞേ. ഒന്ന് സംസാരിക്കു ജോക്കുട്ടാ... ആ കുട്ടിയിങ്ങനെ കെട്ടാതെ നിക്കുന്നതുകാണുമ്പോ എനിക്കെന്തോ ഒരു...

ഞാനൊന്നും പറഞ്ഞില്ല. വണ്ടിയെടുത്തു. എന്തൊക്കെയോ എന്റെ മനസ്സിലൂടെ പോയിക്കൊണ്ടിരുന്നു. അവനിങ്ങനെയൊരു ഇഷ്ടമുണ്ടെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. പെട്ടന്നങ്ങനെകേട്ടപ്പോൾ എന്തോ ഒരു ...

അവനെന്നാ ഈ പ്രേമം തുടങ്ങീതെന്നു വല്ലോം പറഞ്ഞോ... ??? (ഞാൻ കുറേനേരത്തെ ആലോചനക്കു ശേഷം ചോദിച്ചു.)

ഇല്ല. അവളെ സമാധാനിപ്പിക്കാൻ വിളിച്ചു വിളിച്ച് ഇഷ്ടമായതാണെന്നാ പറഞ്ഞേ. ജോക്കുട്ടനോടെങ്ങനെയാ പറയുന്നെന്ന് അവനറിയില്ല. നീയെന്തു ചിന്തിക്കൂന്നോർത്താ... പാവം.

ഉം... ഞാനൊന്നു മൂളി. ഞാൻ മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു.

ജോക്കുട്ടാ ... ചോദിക്കുവോ ???

അതിന് ഞാനവളേം വിളിച്ചോണ്ടിരിക്കുവാണോ ??? കണ്ടാ ചോദിക്കാം. അല്ലാതെ ഓരോ മൈര്...  (എനിക്ക് പെട്ടന്നെന്തോ ദേഷ്യം വന്നു. ഞാൻ പൊട്ടിത്തെറിച്ചു)

അതിന് ജോക്കുട്ടനെന്തിനാ ദേഷ്യപ്പെടുന്നെ... ??? നിർത്ത്... നിർത്ത്.. വണ്ടി നിർത്താൻ....

ചേച്ചി വണ്ടിയിലിരുന്നു ബഹളംവെച്ചു. ഉദ്ദേശം അറിയാവുന്നതിനാൽ ഞാൻ നിർത്തിയില്ല. പക്ഷേ ചാടുമെന്നായപ്പോ നിർത്തേണ്ടി വന്നു. വണ്ടി നിന്നതും ചേച്ചി പുറകിൽനിന്നു ചാടിയിറങ്ങി മുന്നിലേക്ക് വന്നു. എന്നിട്ട് കയ്യിലിരുന്ന പേഴ്‌സ് വണ്ടിയുടെ ടാങ്കിന് മുകളിലേക്ക് വെച്ചു. എന്നിട്ട്

💬 Comments

View all comments