Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
കൈ എളിയിൽകുത്തിനിന്നുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിന്റെ ശക്തിതാങ്ങാനാവാതെ ഞാൻ പെട്ടെന്ന് നോട്ടം മാറ്റി. പക്ഷേ പെണ്ണ് പെട്ടന്നെന്റെ തല ഇരുകൈകൊണ്ടും പിടിച്ച് തന്റെ നേർക്കാക്കി. എന്നിട്ട് പിടിവിടാതെ എന്റെ കണ്ണിലേക്ക് തന്നെ നോക്കിനിന്നു.
നീയെന്നതാടീയീക്കാണിക്കുന്നെ ???
പറ. ഇനി പറ. കുറച്ചു മുമ്പേ പറഞ്ഞപോലെ ഒന്നൂടെ പറ.
ഞാൻ ചേച്ചിയുടെ മുഖത്തേക്കുതന്നെ നോക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഞാൻ മുഖം താഴ്ത്തി. ചേച്ചിയുടെ മുഖത്ത് പല ഭാവങ്ങളും മാറിമറിഞ്ഞു. പെട്ടന്ന് ചേച്ചി വീണ്ടുമെന്റെ മുഖം പിടിച്ചുപോക്കി, മുഖത്തേക്ക് വീണ്ടും നോക്കി.
എന്താ... ഇപ്പഴും... ഇപ്പഴും ഇഷ്ടമാണൊ അവളെ ??? (ചോദിക്കുമ്പോൾ ആ കണ്ണുകളിലുമൊരു നനവ്.)
ടീ ഞാൻ... (ഉത്തരം പറയാതെ ഞാൻ വിക്കി.)
വേണ്ട. പറയണ്ട. എനിക്കറിയാം. എനിക്കറിയാം അവള് വീണ്ടും വന്നലെന്തു ചെയ്യുമെന്നോർത്ത് വിഷമിക്കുന്നുണ്ടെന്ന്. ഇനി ഇതുകൂടി പറയണ്ട. (ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അത് പറഞ്ഞുതീരുംമുമ്പേ കരഞ്ഞുപോകുമോന്നോർത്താവും ചേച്ചി പെട്ടന്ന് ചുണ്ടുകൾ കടിച്ചുപിടിച്ചു.)
ഹേയ്... ചേച്ചിക്കുട്ടീ... ടീ... നിന്നെക്കളഞ്ഞിട്ടു ഞാൻ പോകുവോടീ.. (ഞാൻ പെട്ടെന്ന് നടുറോഡാണെന്നുകൂടി ചിന്തിക്കാതെ ചേച്ചിയെ ചേർത്തുപിടിച്ചു. )
എന്നാലും... എന്നാലും... (ചേച്ചി ബാക്കിപറയാതെനിന്ന് വിങ്ങിപ്പൊട്ടി.)
ഇല്ല. പോകില്ല. നിന്നെയെനിക്കു വേണം. ഈ ജന്മം മുഴുവനും. ( പെട്ടന്ന് വായിൽവന്നത് അതായിരുന്നു. അതുകേട്ടതും ഒരേങ്ങലോടെ ചേച്ചിയുമെന്നെ ചുറ്റിപ്പിടിച്ചു. എന്നിട്ടെന്നെയാ ദേഹത്തോട് ചേർത്തുപിടിച്ചിട്ടൊരൊറ്റക്കരച്ചില്. എന്റെ ചങ്ക് പൊടിഞ്ഞു. )
ചേച്ചിക്കുട്ടീ... ടീ... ഇത് റോഡാടീ... പീഡനക്കേസിലുഞാൻ അകത്തുപോകുമെടീ... വിടെടീ...
കുറച്ചു കഴിഞ്ഞു പെട്ടന്ന് പരിസരബോധം വന്ന് ഞാൻ ചേച്ചിയെ അടർത്തിമാറ്റി. നന്നായി കരഞ്ഞിരിക്കുന്നു. അതാ മുഖം കണ്ടാലേ മനസ്സിലാവും.
ആ ഇപ്പൊക്കണ്ടാൽ ഞാൻ പിടിച്ചു പീഡിപ്പിച്ചൂന്നുതന്നെ തോന്നും. നീയെന്നെ അകത്തുവിടുമോ ??? ( ഞാനാ മൂഡോന്നു മറ്റാനൊന്നു ചിരിക്കാൻ ശ്രമിച്ചു. ചേച്ചിയും. പക്ഷേ രണ്ടുപേരുടെയും ചിരിക്കൊരു വോൾട്ടേജ് കുറവാണെന്നു രണ്ടുപേർക്കും ഒരുപോലെ മനസ്സിലായി. )
ബാ കേറ്. കുറച്ചു ചെല്ലുമ്പോഴൊരു ചായക്കടയുണ്ട്. അവിടെത്തിയിട്ട് മുഖമൊക്കെയൊന്നു കഴുകാം.
ഞാൻ ചേച്ചിയോടായി പറഞ്ഞു. മറിത്തൊന്നും പറയാതെ ചേച്ചി കയറിയിരുന്നു. ടാങ്കിൽ വെച്ചിരുന്ന പേഴ്‌സെടുത്തു നീട്ടിയപ്പോൾ യാന്ത്രികമായാണ് വാങ്ങിയത്. വണ്ടി ഓടിത്തുടങ്ങിയിട്ടും കുറച്ചുസമയം രണ്ടുപേരും മിണ്ടിയില്ല. ഇന്നത്തെ
💬 Comments
View all comments