Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
രാത്രി എതിലെയോ പോയിട്ട് വന്നിരുന്നതാ... ഉറങ്ങുവാണെങ്കി ഉറങ്ങിക്കോട്ടെന്നു ഞാനും വെച്ചു. (എന്നെ സമാധാനിപ്പിക്കുന്ന മട്ടിലൊന്നു പറഞ്ഞിട്ട് അകത്തേക്ക് കയറിയ ഡോക്ടർക്ക് കിട്ടിയ ഗ്യാപ്പിന് മറുപടി കൊടുത്ത് പെണ്ണ് എനിക്കൊരു സപ്പോർട്ട് തന്നു.)
ഉം.. ഉം... എന്തായാലും വേറെ പ്രശ്നം ഒന്നുമില്ല. ആ റിസൽട്ട് കൂടി നോക്കീട്ട് പോകാം... റെസ്റ്റ്. എടുത്തോട്ടോ...
ഡോക്ടർ പോയതും ഞാൻ പെണ്ണിനെ കലിപ്പിലൊന്നു നോക്കി.
നോക്കിപ്പേടിപ്പിക്കണ്ട. ഞാൻ ഒന്നുരണ്ടുവട്ടം വിളിച്ചതാ. അപ്പൊ ദേ പൂണ്ട ഉറക്കം.
ഛേ... ആകെ ചമ്മിപ്പോയി.
നന്നായിപ്പോയി. പോത്തുപോലെ കെടന്നുറങ്ങുമ്പോ ഓർക്കണവാരുന്നു...
പട്ടീ... മര്യാദക്ക് വാട്‌സ്ആപ്പിൽ കേറിക്കൊണ്ടിരുന്ന എന്നോട് കെട്ടിപ്പിടിച്ചു കിടക്കാൻ പറഞ്ഞു വിളിച്ചു കിടത്തീട്ട്...
സോറി.
ഇളിക്കല്ലേ... വീട്ടിലോട്ടു വാട്ടോ... ശെരിയാക്കിത്തരാം ഞാൻ. ഒരാഴ്ച ഒറക്കൂല്ല നിന്നെ ഞാൻ...
അയ്യട. അതേ... ജോക്കുട്ടാ അച്ചൂനെ വിളിച്ചിട്ട് അവര് വരാറായോന്നൊന്നു ചോദിച്ചെ...
ഉം... എന്താ ???
ചോദിക്ക് ജോക്കുട്ടാ...
എടീ കാര്യവെന്നാന്ന്. അവര് വൈകുന്നേരവേ വരുവോള്ളുന്നല്ലേ പറഞ്ഞേ... ??? അവരിനി കടേക്കെറി ഇന്നത്തെ കളക്ഷനും എടുത്തോണ്ടേ വരൂ. ആ വർഷപ്പെണ്ണു ലീവാ. അതോണ്ട് പൈസ എടുത്തോണ്ട് പോരണം. കാടെലിട്ടാ ശെരിയാവൂല്ല. അവളുണ്ടാരുന്നെങ്കി എടുത്തോണ്ട് പോയിട്ട് രാവിലെ കൊണ്ടുവന്നിട്ടേനെ.
ഉം... ആ പെണ്ണിനെയാ എനിക്ക് പേടി. ആ കാശുവായിട്ട് അവളെങ്ങാനും പോയാലോ... ???
പോയാലെന്നാ പോകും. അല്ലാണ്ടെന്തു ചെയ്യാനാ. സന്ധ്യ കഴിഞ്ഞാ നീ കെടന്നു ചാകാൻ തൊടങ്ങൂല്ലേ.. എവിടെത്തീ... പോന്നില്ലേ എന്നൊക്കെ ചോദിച്ചോണ്ട്.
ആഹാ എന്റെ കെട്യോനെ നോക്കേണ്ടത് ഞാനല്ലേ. കാശ് പോണെങ്കി പൊക്കോട്ടെ. എനിക്കെന്നും സന്ധ്യയാകുമ്പോഴേക്കും കണ്ടില്ലെങ്കി ഏതാണ്ടൊരു പേടിയാ...
അത് നല്ല കീറു കിട്ടാത്തതിന്റെയാ.
ആ ഞാനതങ് സഹിച്ചു. അവരെ വിളിച്ചു ചോദിക്ക് ജോക്കുട്ടാ.
ഹ നീ കാര്യം പറയടീ പോത്തെ... എന്താ ഡേറ്റ് വല്ലതുവായ ???
ശോ അതോന്നുവല്ല ജന്തൂ. എനിക്ക്... എനിക്കൊന്നു മുള്ളാൻ പോണവാരുന്നു. (പെണ്ണ് ചമ്മലോടെയാണത് പറഞ്ഞത്.)
അതിനെന്നാത്തിനാ അവര് വരുന്നേ... ബാ ഞാൻ കൊണ്ടോവാം.
പോ അവിടുന്ന്. എനിക്ക് നാണവാ... അവളെ വിളിക്ക് ജന്തു...
നീയെന്നാത്തിനാ നാണിക്കുന്നെ... ??? ഞാൻ കാണാത്ത സാധനവോന്നുമല്ലല്ലോ അത്... ???
എന്നാലുമെനിക്കൊരു... മര്യാദക്കവളെ വിളിക്ക് ജോക്കുട്ടാ...
ഹോ
💬 Comments
View all comments