0%

Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Author : JO Read All Parts 1904

ഇതെന്ത് കൂത്ത്.

ഞാൻ ഫോണെടുത്തു അച്ചുവിനെ വിളിച്ചു. കാര്യം പറഞ്ഞതും ഒറ്റയാട്ടായിരുന്നു.  അവടെ തെറിച്ച തുപ്പല് ഫോണിന്റെ ഇപ്പുറത്തു വരെ വന്നൂന്നാണ് എനിക്ക് തോന്നിയത്. സ്വന്തം കെട്യോളെ മുള്ളിക്കാൻ കൊണ്ടോവാൻ പോലും പറ്റില്ലെങ്കി എന്തൂട്ട് കെട്യോനാടാ നീയെന്നും ചോദിച്ചോണ്ട് അവളൊരൊറ്റ ചാട്ടം. വേണൊങ്കി ചൊവന്നോണ്ട് പോടാന്നും പറഞ്ഞ് കോളും വെച്ചപ്പോ ചേച്ചിയെ കൊല്ലാനുള്ള കലിയാണെനിക്കു വന്നത്. ഞാൻ കൊണ്ടൊകാമെന്നു പറഞ്ഞതാണെന്നു പറയാൻപോലുമെനിക്കു സാവകാശം കിട്ടിയില്ല. അമ്മാതിരി ആട്ടായിരുന്നു. ആ ദേഷ്യം മൊത്തം ഞാൻ പെണ്ണിനോട് തീർത്തു. ഫോണ് കട്ട് ചെയ്തതും ചേച്ചിയുടെ ദേഹത്ത് കിടന്ന പുതപ്പ് വലിച്ചുമാറ്റിയതും ചേച്ചിയെ കയ്യിലെടുത്തു ഞാൻ ബാത്റൂമിലെക്ക് നടന്നതും ഒന്നിച്ചായിരുന്നു.

ചേച്ചിയുടെ എതിർപ്പ് ഞാൻ കേട്ടില്ലാന്ന്തന്നെ വെച്ചു. ഒന്നുരണ്ടുവട്ടം കുതറിയെങ്കിലും പെണ്ണ് പിന്നെയെന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു കിടന്നു. രണ്ടുകാലിലും പ്ലാസ്റ്റർ ഇട്ടിരിക്കുന്നതിനാൽ പരസഹായമില്ലാതെ എണീറ്റു നടക്കാൻ പെണ്ണിന്  കഴിയുമായിരുന്നില്ല. നേരെ ക്ലോസറ്റിന്റെ അടുത്തെത്തിയിട്ടാണ് ഞാൻ നിന്നത്. അവിടെത്തിയപ്പോ ആകെയൊരു കൺഫ്യുഷൻ. ഇതിപ്പോ എന്തുവാ ചെയ്യണ്ടേ???. ഛേ... ഒരുമാതിരി അമർ അക്ബർ അന്തോണി സിനിമയിൽ പ്രിത്വിരാജും ഇന്ദ്രജിത്തുംകൂടി പ്രതികാരം ചെയ്യാൻ പോണപോലെ ആയിപ്പോയി.

ടീ ചേച്ചീ... നീയെങ്ങനെയാ മുള്ളുന്നെ... ???

ഏ... ???

ശേ അതല്ലടി. നിന്നെ ഇതേല് ഇരുത്തുവാണോ അതോ ഞാൻ എടുത്തു പിടിക്കണോന്ന്.

അയ്യേ അതുപോലും അറിയാതാണോ ഇപ്പ മുള്ളിച്ചേ അടങ്ങൂന്ന ഭാവത്തിൽ എന്നേം ചൊവന്നോണ്ട് വന്നത്... ??? (ചെറുചിരിയോടെയുള്ള പെണ്ണിന്റെ സ്വരത്തിൽ കുസൃതിയാണോ പരിഹാസമാണോ.. ???)

ആ എനിക്ക് പെണ്ണുങ്ങളെ മുള്ളിക്കലായിരുന്നല്ലോ പണി.... (ഞാൻ എന്നിട്ടും ദേഷ്യഭാവം വിട്ടില്ല. മനപൂർവമല്ല, അറിയാതെ വന്നതാണ്)

ആഹാ എന്നാപ്പിന്നെ ചൊവന്നോണ്ട് വരരുതായിരുന്നു... !!!

മര്യാദക്ക് പറയുന്നുണ്ടോ... അല്ലെങ്കിൽ ഇട്ടേച്ചു ഞാനെന്റെ പണിക്ക് പോകും...

ആഹാ എന്നാലതൊന്നു കാണണമല്ലോ...

നീ മര്യാദക്ക് പറയുന്നൊണ്ടോ ??? അല്ലെങ്കിൽ ദേ സത്യമായിട്ടും ഞാൻ തിരിച്ചു കട്ടിലേൽ കൊണ്ടെയിടും. ആരെയാന്നുവെച്ചാ വിളിച്ചു മുള്ളിപ്പിക്ക്... (ഞാൻ കട്ടായം പോലെ പറഞ്ഞു.)

ഹോ... എന്താ ദേഷ്യം...

ദേ....

എന്നെ അതിലോട്ട് ഇരുത്തിയെച്ചാ മതി ജന്തു.... എന്നിട്ട് ഈ നൈറ്റിയൊന്നു പൊക്കിത്തന്നാ മാത്രം മതി. (ഇനിയും എന്നെ ദേഷ്യം പിടിപ്പിച്ചാൽ ശെരിയാവില്ലെന്നു ചിന്തിച്ചാവണം,

💬 Comments

View all comments