Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
നോക്കി. എന്തോ ഒരൊളിച്ചുകളി ഫീല് ചെയ്യുന്നു...)
മ് ചും.. (പെണ്ണ് ഒന്നുമില്ലെന്ന മട്ടിലൊന്നു ചുമൽകൂച്ചി. ആപ്പറഞ്ഞതത്ര വിശ്വാസമായില്ലെങ്കിലും തൽക്കാലം ഞങ്ങള് രണ്ടുപേരുമൊന്നും മിണ്ടിയില്ല. അച്ഛാ ദേ അവര് വന്നൂന്നും പറഞ്ഞോണ്ട് സുചിത്ര അകത്തേക്ക് പോയതും പെണ്ണ് പെട്ടന്നെന്റെയടുത്തേക്കുവന്നു. എന്നിട്ടെന്റെ വയറിനിട്ടൊരു കുത്ത്. ശക്തിയിലായതിനാലും പെട്ടന്നായതിനാലും നന്നായി നൊന്തു. ഞാനൊന്നു നിലവിളിയോടെ കുനിഞ്ഞുപോയി. )
ഒള്ള വേണ്ടാതീനം മൊത്തം കാണിച്ചുവെച്ചിട്ട് എന്താണെന്നല്ലേ ??? വീട്ടിലോട്ട് വാട്ടോ... പറഞ്ഞുതരുന്നുണ്ട് ഞാൻ... (പിറുപിറുക്കുമ്പോലെ പറഞ്ഞിട്ട് പെണ്ണ് വേഗത്തിൽ അകത്തേക്ക് നടന്നു. ഞാനെന്തു കാണിച്ചു ??? എനിക്കൊരെത്തുംപിടിയും കിട്ടിയില്ല. ആ അമ്പരപ്പോടെയാണ് അകത്തേക്ക് കയറിയത്.)
അകത്തുകയറി സുചിത്രയോടും അമ്മായിയപ്പനോടും ആവശ്യത്തിന് കത്തിവെച്ചു. അമ്മായിയമ്മ മോൾടെ പ്രസവമെടുക്കാൻ പോയിരിക്കുകയാണത്രേ. അമ്മായിയപ്പന്റെ വക ഒരുനീക്ക് കത്തികൂടി കേട്ടു. അമ്പലത്തിന്റെ എതിർഭാഗത്തു കാടുപിടിച്ചുകിടന്ന സ്ഥലം വാങ്ങിയതും വീട് വെച്ചതും അപ്പോഴേക്കും അമ്പലം പുതുക്കിപ്പണിഞ്ഞതിനാൽ ശബ്ദം കാരണം കിടന്നുറങ്ങാൻ പറ്റുന്നില്ലാന്നുമൊക്കെയുള്ള ലോകകാര്യങ്ങൾ മൊത്തമങ്ങേരു വിളമ്പി. ഒരാവശ്യവുമില്ലാതെ ഞാനതുമുഴുവനും കേട്ടു. എന്തായാലും അവിടുന്ന് അപ്പോം കടലയും കഴിച്ചിട്ടിറങ്ങി. കുറച്ചുകൂടി കഴിഞ്ഞിട്ട് പോകാമെന്ന് സുചിത്ര ആവതുപോവതു പറഞ്ഞിട്ടും പെണ്ണ് സമ്മതിച്ചില്ല. എനിക്കെവിടെയോ പോകാനുണ്ടെന്നും പറഞ്ഞായിരുന്നു തിടുക്കം. എന്തായാലും അവിടുന്നിറങ്ങി ബൈക്കിനടുത്തെത്തിയപ്പോഴാണ് കാര്യം മനസ്സിലായത്.
അല്ല ഞാനെവിടെ പോകുവാന്നാ നീ പറഞ്ഞത് ??? സാധാരണ ഒരുവഴിക്കു പോയാ അന്നത്തേദിവസം തിരിച്ചുപോരില്ലാത്തതാണല്ലോ ??? ഇന്നെന്നാ പറ്റി ??? അവര് ഉച്ചക്കത്തെ ചോറുവരെ വെച്ചുവെച്ചൂന്നാ തോന്നുന്നത്. അതെല്ലാം വേസ്റ്റായില്ലേ ??? ഇനിയാരുകഴിച്ചു തീർക്കാനാ അതുമൊത്തം ??? അതുമൊത്തമിനി കൊണ്ടുകളയേണ്ടി വരും... !!! (ബൈക്ക് സ്റ്റാർട്ട് ചെയ്തുകൊണ്ട് ഞാൻ ചേച്ചിയെ അത്ഭുതത്തോടെ നോക്കി. )
ചോറും കറീമല്ലാതെ എനിക്കെന്റെ കെട്യോനെ കളയാൻ പറ്റില്ലല്ലോ... അതാ പോരാമെന്നു പറഞ്ഞത്. (പെണ്ണ് പിറുപിറുത്തു കൊണ്ടാണ് വന്നു വണ്ടിയിൽ കേറിയത്. )
ങേ ??? (ഞാൻ ബൈക്ക് നിർത്തി പുറകോട്ട് നോക്കി )
എന്നാ കേന്ന് ??? ഞാൻ കാണുന്നൊണ്ടാരുന്നു അവൾടെ മറ്റെടത്തോട്ടുള്ള നോട്ടം.
ഏ ??? എന്നാന്ന് ???
അയ്യോ അറിയാൻമേലാരിക്കുവല്യോ ??? ചെന്നപ്പോതൊട്ടവള്ടെ സാരിക്കകത്തേക്കാരുന്നല്ലോ നോട്ടം. ??? എന്നിട്ട് അവള് ഇവനെയെനിക്കു തന്നെക്കാവോടീന്നു ചോദിച്ചപ്പോഴത്തെയാ പുഴുങ്ങിയ കിളീം. ഒറ്റയടിക്ക് കൊല്ലാനാ
💬 Comments
View all comments