0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO]

Author : JO Read All Parts 850

ഒരെണ്ണമിങ്ങെടുക്കടീ... തല പൊട്ടിപ്പിളരുവാ...

ഈ തലവേദനയൊക്കെ ഞാനിപ്പ മാറ്റിത്തരാവേ...

പറഞ്ഞതും ചേച്ചിയെന്റെ തോളിൽ പിടിച്ച് നേരെ തിരിച്ചിരുത്തി. എന്നിട്ട് എന്റെ പിന്നിലായി വന്നുനിന്നു. എന്നിട്ടെന്റെ നെറ്റിക്കിരുവശത്തും ഇരുകൈയുടെയും ചൂണ്ടുവിരൽ കൊണ്ട് മെല്ലെ മസാജ് ചെയ്യാൻ തുടങ്ങി. ആ ഇളം തണുപ്പാർന്ന വിരലുകൾ കൊണ്ട് മസാജ് ചെയ്തപ്പോൾ ടെൻഷനെല്ലാം പറന്നുപോകുന്നപോലെ... മനസ്സ് വീണ്ടും ബ്ലാങ്കാവുന്നപ്പോലെ... ചേച്ചിയുടെ ആ ചിരിക്കുന്ന മുഖം മാത്രം ഉള്ളിൽ നിറയുന്നപോലെ... പുലർകാലത്തു തണുത്ത വെള്ളത്തിൽ കുളിക്കുന്നപോലൊരു സുഖം..!!!

ഞാൻ മെല്ലെ സർവവും മറന്നപോലെ കുറച്ചുസമയം കണ്ണടച്ചിരുന്നു. പിന്നെ മെല്ലെയാ ദേഹത്തേക്ക് ചാരി. എന്നിട്ടും ചേച്ചിയാ മസാജിങ് തുടർന്നു. ആ ഇരിപ്പിൽ ഞാനുറങ്ങിപ്പോയെനെ പക്ഷേ അപ്പോഴാണ് ചേച്ചിയെന്നെ വിളിച്ചത്.

അതേയ്... ഉറങ്ങിയോ???

ങ്ങുഹും...

തലവേദന കുറഞ്ഞില്ലേ....???

ഉം...

എന്നാ എണീറ്റേ... പോയൊന്നു കുളിക്ക്... അപ്പൊ ഒരു വെളിവ്‌ വീഴും...

കുളിയൊക്കെ പിന്നെ... അതിനു മുന്നേ നീയിങ് വാടീ പെണ്ണേ....

വെട്ടിത്തിരിഞ്ഞതും ഞാൻ വീണ്ടും ചേച്ചിയെ വലിച്ചെന്റെ നെഞ്ചിലേക്കിട്ടു. ഒരു നിമിഷം സംഭവം മനസ്സിലായില്ലെങ്കിലും പെട്ടന്ന് തന്നെ ബഹളമായി. അവസാനം അടക്കിനിർത്താൻ അറ്റകൈ തന്നെ പ്രയോഗിക്കേണ്ടി വന്നു. വയറിൽ ചുറ്റിപ്പിടിച്ച് മുടി മുന്നിലേക്കാക്കി പിൻകഴുത്തിൽ ഒരൊറ്റയുമ്മ. കാറ്റ് പോയപോലെ പെണ്ണടങ്ങി. അല്ലെങ്കിലും എല്ലാ പെണ്ണുങ്ങൾക്കും ഓരോ വീക്ക്പോയിന്റുണ്ടെന്നാ പറയാറ്. ആ ഒരു പോയിന്റ് മനസ്സിലാക്കുന്നവനാണ് ജീവിതത്തിൽ വിജയിക്കുന്നത്. അല്ലെങ്കിൽ പെണ്ണുംപിള്ളയുടെ വീക്കും വാങ്ങി ഉള്ള പോയിന്റുംകൂടി പോകും.

എന്തായാലും എന്റെ പെണ്ണിനെ അടക്കിനിർത്താൻ ഇതേയുള്ളൂ ഏകമാർഗം. ഭദ്രകാളി ഒറ്റ നിമിഷം കൊണ്ട് പാർവതിയാകുന്ന മഹാപ്രതിഭാസം. എന്ത് ദേഷ്യത്തിലാണെങ്കിലും ഒരു നിമിഷം കൊണ്ട് പെണ്ണ് വീണ്ടുമൊരു പൂച്ചക്കുട്ടിയാവും. ഇടക്കിടക്ക്, അതായത് പിടിവിട്ടുപോകുന്ന ചില നിമിഷങ്ങളിൽ ഞാനീ സൂത്രപണി പുറത്തെടുക്കാറുണ്ട്. അതേയുള്ളൂ ഏക വഴി. അതാ....!!!

ചേച്ചി എന്റെ ദേഹത്തോടൊട്ടി അങ്ങനെ ഇരുന്നു. ആ വയറിൽ ചുറ്റിപ്പിടിച്ചു ഞാനും. ചേച്ചിയെന്റെ കഴുത്തിലേക്ക് തല ചായ്ച്ചു. ആ മുടിയുടെ തണുപ്പും മുഖത്തിന്റെ ചൂടും ഒരുപോലെ എന്നിലേക്കൊഴുകി. ഒരു നിർവൃതിയിലെന്നവണ്ണം ചേച്ചിയൊന്നു കണ്ണടച്ചതും ഞാൻ വീണ്ടും ആ വയറിൽ ഇക്കിളികൂട്ടി.

ഇതിന് മാത്രം ഒരു വേദനയും ഇല്ലല്ലോല്ലേ???

ഏയ്... നീയൊന്ന് തൊട്ടാൽ പോകാത്ത വേദനയുണ്ടോടീ

💬 Comments

View all comments