Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO]
ചേച്ചിക്കുട്ടീ എനിക്ക്???
ഉവ്വുവ്വ... പുന്നാരം ശകലം കൂടുന്നുണ്ട് ചെക്കന്...
ഏയ്... ദിസ് ഈസ് നോട്ട് പുന്നാരിക്കൽ... ദിസ് ഇസ് റിയൽ ലൗ ഫ്രം ദ ബോട്ടം ഓഫ് ദി ഹാർട്ട് ഡാർലിംഗ്....
ഛീ... എണീറ്റ് പൊക്കോണം...
ഹ കളിയാക്കിയതല്ലാഡീ... ഞാൻ ഉള്ളതല്ലേ പറഞ്ഞേ... എന്റെ പെണ്ണിനോടെനിക്ക് പ്രേമമല്ലേ... എത്ര പ്രേമിച്ചാലും മടുക്കാത്ത വല്ലാത്തൊരു പ്രണയം...!!!
ദേ എന്റെ കയ്യീന്ന് മേടിക്കാതെ പോണോണ്ടോ ജോക്കുട്ടാ നീ...
ഹ പെണങ്ങാതെടീ ചേച്ചീ...
അല്ലാണ്ടുപിന്നെ...??? ബാക്കിയുള്ളവനെ കളിയാക്കാനെ ഇവിടെല്ലാവർക്കും നേരവൊള്ളു... അതെങ്ങനെയാ ഞാനൊരു പൊട്ടി... ആരെന്തു പറഞ്ഞാലും വിശ്വസിക്കൂലോ...
ദേ കീറു മേടിക്കൂട്ടൊ പെണ്ണേ നീയ്. എന്താടീ എനിക്ക് നിന്നോട് ഇഷ്ടാവില്ലാന്നാണോ നീയീ പറയുന്നേ???
പിന്നെ കെട്ടുകണക്കിന് ച്നേഹം ഉണ്ടായിട്ടാണല്ലോ എന്നെയിട്ടേച്ചും പോയിക്കെടന്നത്...
മുഖത്തോട്ട് നോക്കി പറയെടീ....
എന്റെ തോളിൽ തലവെച് മുമ്പോട്ടു നോക്കിയിരുന്നു സംസാരിച്ചിരുന്ന ചേച്ചിയെ ഞാൻ പെട്ടെന്ന് തിരിച്ചിരുത്തി. ചേച്ചിയെന്റെ മുഖത്തോട്ട് നോക്കാതെ താഴേക്ക് തലകുമ്പിട്ടിരിക്കുകയാണ്. ഞാൻ വലംകൈകൊണ്ട് ആ മുഖം എന്റെ നേർക്കുയർത്തി.
എന്റെ മുഖത്തോട്ട് നോക്കി പറയെടീ എനിക്ക് നിന്നെ ഇഷ്ടവല്ലാന്ന്...
ചേച്ചിയെന്റെ മുഖത്തേക്ക് നോക്കാതെ എന്റെ കയ്യിൽ നിന്ന് മുഖം വെട്ടിച്ചു. പക്ഷേ അതിലും സ്പീഡിൽ ഞാൻ വീണ്ടുമാ മുഖം എന്നിലേക്ക് തിരിച്ചു.
പറയെടീ... എനിക്ക് നിന്നെ ഇഷ്ടവല്ലേ...???
ജോക്കുട്ടാ.... ആ കുറ്റബോധം നിറഞ്ഞ വിളിയിലുണ്ടായിരുന്നു എല്ലാം. ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു. ഒരേങ്ങലോടെ ചേച്ചിയെന്റെ കൈ തട്ടിമാറ്റി എന്റെ നെഞ്ചിലേക്ക് വീണു.
ടീ.. ടീ ചേച്ചീ...
കുറച്ചുസമയം ആ കിടപ്പ് കിടക്കാൻ സമ്മതിച്ചിട്ടാണ് ഞാൻ വിളിച്ചത്. എന്താണെന്നറിയില്ല, അതിവിടെ സ്ഥിരമാണ്. പരസ്പരം എത്ര സ്നേഹിച്ചാലും മതിയാവാത്തതുപോലൊരു ഇഷ്ടം... എത്ര ദേഷ്യത്തിലാണെങ്കിലും സങ്കടത്തിലാണെങ്കിലും പരസ്പരം ഒന്ന് കണ്ടാൽ തീരും എല്ലാം..
ടീ... ടീ പോത്തെ... എണീറ്റേ ഇങ്ങോട്ട്...
ഉം...???
നിനക്കെന്നാടി എന്നോടിത്ര ഇഷ്ടം...???
ഉം...???
അല്ലാ ഇഷ്ടമല്ലേന്ന് ചോദിച്ചപ്പോ കണ്ണ് നിറയാൻ മാത്രം നിനക്കെന്നാ എന്നോടിത്ര ഇഷ്ടവെന്ന്...
അതിന് ആർക്ക് ഇഷ്ടം..??? വേറെ വഴിയില്ലാഞ്ഞിട്ടു സഹിക്കുന്നതല്ലേ...???!!!.
ഓഹോ... എന്നാപ്പിന്നെ നിന്നെ ഞാനങ്ങ് ഡൈവേവഴ്‌സ് ചെയ്തേക്കട്ടെ...???
അത്രയും നേരം നെഞ്ചിൽ ചാരിക്കിടന്ന ചേച്ചി പെട്ടന്നെണീറ്റ് എന്റെ
💬 Comments
View all comments