Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO]
മുഖത്തേക്ക് സംശയഭാവത്തിൽ ഒന്ന് നോക്കി. ഞാനും ആ മറുപടി കേൾക്കാനുള്ള ആകാംഷയോടെ ചേച്ചിയെ നോക്കി. വെറുതേയിരിക്കുമ്പോ ചേച്ചിയെ ഇങ്ങനെ വട്ടുകളിപ്പിക്കുക എന്നത് എന്റെ മറ്റൊരു പ്രധാന വിനോദമാണെന്ന് പറയാതെതന്നെ നിങ്ങൾക്കറിയാമല്ലോ. വേറെ ആരെങ്കിലും ആണെങ്കി നിനക്കിത് എന്തിന്റെ കുത്തിക്കഴപ്പാടാ എന്നും ചോദിച്ച് എന്റെ മോന്തക്കുറ്റി അടിച്ചു പൊളിച്ചെച്ചും പോയേനെ... പക്ഷേ അവിടെയും ചേച്ചിയെന്നെ തോല്പിക്കാറാണ് പതിവ്.
എന്നാന്ന്...???
അല്ലാ നിന്നെ ഞാനങ്ങോട്ടു ഡൈവേഴ്‌സ് ചെയ്‌തേക്കട്ടേന്ന്....???
ചെയ്‌തോ... ആര് പറഞ്ഞു വേണ്ടാന്ന്...???!!!
ങ്ഹേ...!!! (ഇത്തവണ ശെരിക്കും ഞെട്ടിയത് ഞാനായിരുന്നു. ഒരു തെറിയോ അടിയോയായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത് എന്നതാണ് സത്യം.)
എന്നാ കേന്ന്...??? ഡൈവേഴ്‌സോ കോപ്പൊ എന്നാന്നാ ചെയ്‌തോന്നേ... പക്ഷേ... ചെറിയൊരു പ്രശ്‌നവൊണ്ട്...
എന്ത് പ്രശ്നം...???
അതോ.... അതുകൂടി കേട്ടോ... ഡൈവേഴ്‌സ് ചെയ്താലും വേറെ കെട്ടാൻ ഞാൻ നിന്നെ സമ്മതിക്കൂല... രാത്രിയായാ ഞാനീ കട്ടിലേല് നിന്റെ കൂടെത്തന്നെ കെടക്കും... പിന്നെ വേറെ ഏതവളെയെങ്ങാനും നോക്കുന്നത് ഞാൻ കണ്ടാ... ആ കണ്ണുഞാൻ കുത്തിപ്പൊട്ടിക്കും.
നീ പോകുവേലെങ്കി പിന്നെന്നാതിനാഡീ എനിക്ക് ഡൈവേഴ്‌സ്...???!!!
ആ എനിക്കറിയാൻമേലാ... നിർബന്ധവാണെങ്കി ചെയ്‌തോന്നേ ഞാൻ പറഞ്ഞോള്ളു.
അമ്പടി... എന്നാലും നീയെന്റെ തലേന്നു പോവൂല്ലാല്ലേ...??? ശോ.. ഒരു നിമിഷം കൊണ്ട് എന്തൊക്കെ സ്വപ്നങ്ങൾ ഞാൻ നെയ്തുകൂട്ടി...!!!
അയ്യട... ആ പൂതിയങ് പള്ളീപ്പോയി പറഞ്ഞേച്ചാ മതി. ചത്തൂന്നു പറഞ്ഞാ പോവൂല്ല മോനെ ഞാൻ.
ഒരുത്തനെ രക്ഷപെടാൻ സമ്മതിക്കരുത്.
ഓ അത്ര വിഷമിച്ച് എന്റമോനിപ്പ രക്ഷപെടണ്ട. എനിക്കെങ്ങും വയ്യ ഒറ്റക്ക് കെടക്കാൻ...
എന്നിട്ടെങ്ങനെ കെടന്നുറങ്ങിയെടീ നീയീയാഴ്ച???
ദേ എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ...
ഹ ദേഷ്യം പിടിക്കാതെടീ മുത്തേ... പറ എങ്ങനെ കിടന്നുറങ്ങി നീയ്...???
അതൊക്കെ ഉറങ്ങി.
ഒറ്റക്കോ...???
ഉം..
ഉവ്വ... നീയല്ലായിരിക്കണം. സത്യം പറയെടീ നീ സീതാമ്മേടെ കൂടെയല്ലാരുന്നോ...???
പിന്നേ...
അല്ലാണ്ട് നീ ഒറ്റക്ക് കെടന്നുറങ്ങീന്നു പറഞ്ഞാ വിശ്വസിക്കാൻ മാത്രം പൊട്ടനാണല്ലോ ഞാൻ... നിന്നെയെനിക്കറിഞ്ഞൂടേടീ പേടിച്ചുതൂറീ...
എനിക്ക് പേടിയൊന്നുവില്ല...
ഉവ്വ.... എന്നെ കെട്ടിപ്പിടിക്കാതെ കിടന്നാൽ കണ്ണടക്കാത്ത നീയല്ലേ പേടിയില്ലാത്തവള്... പോടീ ഒന്ന്.
അത് പേടിച്ചിട്ടൊന്നുവല്ല...
അത് പറഞ്ഞപ്പോൾ ചേച്ചിയുടെ മുഖത്തൊരു കള്ളച്ചിരിയും നാണവും കലരുന്നത് ഞാൻ കണ്ടു. സാധാരണ പതിവില്ലാത്തൊരു കള്ളച്ചിരി.
പിന്നെ ...???
പിന്നെ
💬 Comments
View all comments