Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]
പെട്ടന്ന് നിർത്തി. ഒന്നിളക്കാൻ വേണ്ടി പറഞ്ഞത് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടെന്നെനിക്കു മനസ്സിലായി.
എടീ പോത്തെ... നീയെന്നാത്തിനാന്നെ ഈക്കിടന്നു തുള്ളുന്നെ???
പിന്നെ...??? രാത്രീ കേറിവന്നു കൊഞ്ചാൻ മാത്രം ഞാൻ... അല്ലാത്തപ്പോ മൊത്തം അവള് അല്ലേ .... എന്നേലും മേടിച്ചാ അതവൾക്ക്... ഞാൻ... ഞാനൊരു പൊട്ടി...
ദേ ഒറ്റച്ചവിട്ടു വെച്ചുതന്നാലുണ്ടല്ലോ... നീയല്ലേടീ മറ്റവളെ അവൾക്ക് മാല മേടിക്കണമെന്നും പറഞ്ഞെന്നെ വിളിച്ചുപറഞ്ഞത്???
എന്നുവെച്ച്...??? അതിന്നു മേടിച്ചോണ്ടുവരാൻ ഞാമ്പറഞ്ഞോ??? അവക്ക് മാത്രം മേടിക്കാൻ ഞാമ്പറഞ്ഞോ??? അത് നേരെ അവൾടെ കൈയ്ക്കൊണ്ട് കൊടുക്കാൻ ഞാമ്പറഞ്ഞോ???
അമ്പടി കുശുമ്പിപ്പാറൂ... അപ്പ അവൾക്ക് കൊടുത്തതിന്റെ കുശുമ്പാണല്ലേ നിനക്ക്??? അല്ലാതെ നിനക്ക് കിട്ടാഞ്ഞിട്ടല്ല...!!!
ചേച്ചി ഒരുനിമിഷം എന്റെ മുഖത്തേക്ക് നോക്കിക്കിടന്നു. എന്നിട്ടൊരേങ്ങലോടെ എന്റെ നെഞ്ചിലേക്ക് വീണു.
ഏയ്... ടീ... എന്നാ പറ്റിയെ??? ഞാൻ ചുമ്മാ പറഞ്ഞതല്ലേടീ...???!!!
സത്യാ... അവക്ക്... അവക്ക് അവക്ക് മാത്രം വല്യമാലയില്ലാന്നു പറഞ്ഞപ്പോ ഞാൻ... ഞാൻ അത് പറഞ്ഞൂന്നുള്ളത് നേരാ... പക്ഷേങ്കി... നീ... നീ അവൾക്ക് മാത്രം മേടിച്ചിട്ട് എനിക്ക് മേടിക്കാതെ വന്നപ്പോ... നിനക്ക്... നിനക്കവളോടാ എന്നെക്കാളിഷ്ടവെന്നവള് പറഞ്ഞപ്പോ... ന്റെ... എന്റെ ചങ്ക് പൊട്ടിപ്പോയി ജോക്കുട്ടാ... എനിക്ക്... എനിക്ക് സഹിക്കാൻ പറ്റിയില്ലടാ...
തകർത്തു കളയുന്ന ഡയലോഗ്. ചേച്ചിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാൻ പകച്ചു. എന്ത് പറഞ്ഞാലും ആ സങ്കടത്തിന് പകരമാവില്ലാന്നുറപ്പായതിനാൽ ഞാൻ വെറുതെ കിടന്നുകൊടുത്തതെയുള്ളു.
നീ എന്റെയാ... ന്റെ മാത്രവാ... എന്റെ ജോക്കുട്ടനാ...
ചേച്ചി പിറുപിറുത്തുകൊണ്ടെന്നെ വരിഞ്ഞുമുറുക്കി. ചേച്ചിയുടെ സ്വരം വല്ലാതെ ഇടറിയത് ഞാനറിഞ്ഞു. അച്ചുവിന്റെ വർത്താനം ചേച്ചിയെ എത്ര വേദനിപ്പിച്ചെന്നു ആ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു.
പോട്ടഡീ ചേച്ചീ... അവള് നിന്നെ മൂപ്പിക്കാൻ വെറുതെ പറയുന്നതല്ലേ... നിനക്കറിഞ്ഞൂടെ എന്നെ...??? നീ കഴിഞ്ഞല്ലേടീ എനിക്കവരെല്ലാമുള്ളു???
ആണോ...???
അല്ലെ...???
എന്നാലും...
ദേ ഒറ്റയെണ്ണം വെച്ചുതന്നാലുണ്ടല്ലോ... മര്യാദക്ക് കെടന്നുറങ്ങേടീ...
അയ്യട... അതങ്ങു പള്ളീപ്പോയി പറഞ്ഞേച്ചാ മതി. അവൾക്ക് മേടിച്ചപോലെ എനിയ്ക്കൂടി മേടിച്ചിട്ട് മതി ഈ കെട്ടിപ്പിടിതോം പുന്നാരോമൊക്കെ...
എന്നെ തള്ളിമാറ്റി ചാടിയെണീറ്റ് ലൈറ്റിട്ടിട്ട് പെണ്ണ് എന്നെനോക്കി പറഞ്ഞു. എന്നെക്കൊണ്ട് സമ്മതിപ്പിക്കാനുള്ള അടവാണെന്നു മനസ്സിലായെങ്കിലും ഞാനത് കാര്യമായെടുത്തില്ല.
അതൊക്കെ മേടിക്കാം... നീയിങ് വാടീ ചക്കരെ... അല്ലെങ്കിൽ അച്ചുവാ മാല നിനക്ക് തന്നേക്കാവെന്നു
💬 Comments
View all comments