0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]

Author : JO Read All Parts 1132

കേറി കൊതികുത്തിക്കിടപ്പുണ്ട്. എന്നെക്കണ്ടതെ നേരെ പുറംതിരിഞ്ഞു കിടന്നു. ആ കൊതികുത്തൽ കണ്ടെനിക്ക് ശെരിക്കും ചിരിയാണ് വന്നത്. വളരെ കഷ്ടപ്പെട്ട് ഞാനതടക്കി. എന്നിട്ട് ചേച്ചിയെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ തന്നെ തീരുമാനിച്ചു.

ഹോ... എന്താ കിടപ്പ്... കണ്ടിട്ട് കൊതിയായിട്ടു പാടില്ല... എന്നാ ഒരു സ്ട്രക്ചറാണെന്റമ്മോ....

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു. അത് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. ചെരിഞ്ഞുകിടന്ന പെണ്ണ് പെട്ടന്ന് കമന്നങ് കിടന്നു. എനിക്ക് ചിരിപൊട്ടി. എന്നിട്ടും വിട്ടുകൊടുക്കാതെ ഞാൻ അടുത്ത ഡയലോഗ് വിട്ടു.

ശോ... അത് പൊളിച്ച്... ഈശ്വരാ... ഇന്ന് പൊളിച്ചടുക്കുന്നത് വരെ ഈക്കിടപ്പ് ഇങ്ങനെത്തന്നെ കിടക്കണേ...

ഞാൻ കൈകളൊന്നു ശക്തിയായി കൂട്ടിത്തിരുമ്മി ശബ്ദമുണ്ടാക്കി. എന്നിട്ട് ചേച്ചിക്കരികിലേക്ക് നടക്കുന്നപോലെ ശബ്ദമുണ്ടാക്കിയിട്ട് അവിടെത്തന്നെ നിന്നു.

ദേ ... എന്റെ മേത്തെങ്ങാനും തൊട്ടാലുണ്ട...

ഞാൻ അടുത്തെത്തിയെന്നു വിചാരിച്ചു കയ്യും ചൂണ്ടി ചീറിക്കൊണ്ടു ചാടിയെണീറ്റ പെണ്ണ് കാണുന്നത് നിന്നിടത്തുതന്നെനിന്ന് ചിരിയടക്കാൻ പാടുപെടുന്ന എന്നെ.!!!. പെണ്ണിന്റെ സർവ കൻഡ്രോളും പോയി. കൊല്ലുന്ന ഭാവത്തിലൊരു നോട്ടം. പിന്നെന്തോ പറയാൻ വന്നിട്ട് അത് വേണ്ടാന്ന് വെച്ച് നേരെ തിരിഞ്ഞങ്ങു കിടന്നു. കൊതികുത്തൽ തീരാൻ സമയമെടുക്കുമെന്നുറപ്പായതിനാൽ ഞാൻ കതകടച്ചു കുറ്റിയിട്ട് ബൾബും കെടുത്തി നേരെ കട്ടിലിലേക്ക് ചെന്നുവീണു. അടികൂടാൻ ഒട്ടും ഇഷ്ടമില്ലാത്തതിനാൽ നേരെ പെണ്ണിന്റെ മുതുകത്താണ് ഞാൻ ചെന്നുവീണതെന്നു പ്രത്യേകം പറയേണ്ടല്ലോ. കിടന്ന കിടപ്പിൽ പെണ്ണിനെ ഇറുമ്പടക്കം ഒന്ന് കെട്ടിപ്പിടിക്കുക കൂടിയായപ്പോ അത് പൂക്കുറ്റി അടിയായിമാറി. കിടന്നകിടപ്പിൽ പെണ്ണ് ചെള്ള്തെറിക്കുന്നപോലെ കിടന്നുചാടി. പിടിവിടാതെ ഞാനും കിടന്നപ്പോ അതൊരു അടിപിടിയിൽ വരെയെത്തി.

വിട്... വിട്... വിടെന്നെ...

ചേച്ചികിടന്നു കുതറി. കുതറിയെന്നല്ല, ഏറെക്കുറെ എന്നെ തള്ളിമാറ്റിയെന്നുവേണം പറയാൻ. എന്നിട്ടും വീണ്ടും ഞാനാ ദേഹത്തേക്ക് കൂടുതൽ അടുക്കാൻ ശ്രമിച്ചപ്പോ ശക്തിയായെന്റെ തല തള്ളിയകറ്റി.

എന്നാ... എന്നാ ഇങ്ങോട്ട് പോന്നത്??? അവൾടെ കൂടെയങ്ങു കെടന്നോളാമ്മേലാരുന്നോ???

അയ്യോ... അങ്ങനെ കിടക്കാൻ പറ്റ്വോ??? എന്റെ പെണ്ണിവിടല്ലേ??? ഇവിടെ വന്നാലല്ലേ എനിക്കുള്ളത് കിട്ടൂ...

ചോദിക്കാൻ മേലാരുന്നോ??? എനിക്കുള്ളതൊക്കെ അവക്കുമുണ്ടാരുല്ലോ...

ഛേ... പറഞ്ഞപോലെ ശെരിയാണല്ലോ...!!! വെറുതെ ഇവിടെവന്ന് ഈ പൂതനയുടെ ഇടി കൊള്ളുന്നതിലും ഭേദം അവളോട് ചോദിച്ചാ മതിയായിരുന്നു... ഇനിയിപ്പോ എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ???!!!

ദേ... ചേച്ചി ചീറിക്കൊണ്ടെന്തോ പറയാൻ വന്നത്

💬 Comments

View all comments