Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]
തിന്നോളും... ഇല്ലെങ്കിൽ അവിടെ വീർപ്പിച്ചോണ്ടിരിക്കട്ടെ...
അല്ലേലും നിന്നോട് പറഞ്ഞ എന്നെ പറഞ്ഞാ മതി...
ആ എന്നാപ്പിന്നെ രണ്ടുംകൂടി പതുക്കെ വിട്ടോ... ആ പിന്നേ... വല്ല പ്രേതത്തിനേം വഴീക്കണ്ടാ ഒന്നും ചെയ്യണ്ടാട്ടോ... പാവങ്ങള്...
ആ നിന്നെ സഹിക്കുന്ന ഞങ്ങടെ നേർക്കിനി ഏത് പ്രേതം വരാനാ...
ഉവ്വുവ്വേ... ഇപ്പ കെട്ടിയോനും കെട്യോളും ഒറ്റക്കെട്ട്...
ഞങ്ങള് ഒറ്റക്കോ പെട്ടക്കോ കെട്ടിക്കൊള്ളാം... നീ നിന്റെ പാട് നോക്ക്...
ആ അല്ലേലും ഞാൻ പോകുവാ... ജീവനോടെയുണ്ടെങ്കി നാളെ കാണാം...
ആ ലക്ഷണം വെച്ച് നാളെ കാണേണ്ടി വരൂല്ലാന്നാ തോന്നുന്നെ...
ആ കരിനാക്ക് വളച്ചുകുത്തി ഒന്നും പറയാതെ...
അച്ഛനുമമ്മയും പോയതും ഞാൻ നൈസായിട്ടകത്തെക്കു നോക്കി സ്ഥിതിഗതികൾ വിലയിരുത്തി. ചേച്ചിയെ അവിടെങ്ങും കണ്ടില്ല. അച്ചു അവിടിരുന്നു ടീവി കാണുന്നുണ്ട്. ഗോപേട്ടനും അവിടെയിരുപ്പുണ്ട്. ബാക്കി രണ്ടെണ്ണവും അകത്തായിരിക്കണം... എന്തായാലും ഞാൻ അകത്തേക്ക് വിട്ടു. ഹാളീന്ന് അകത്തേക്ക് കടക്കുംമുന്നേ വെടിപൊട്ടുന്ന ശബ്ദത്തിൽ കതകടക്കുന്ന ശബ്ദം കേട്ടു. ഈശ്വരാ... ഞാനറിയാതെ നെഞ്ചിലൊന്നു കൈവെച്ചുപോയി.
ജോക്കുട്ടോ... മിക്കവാറും നീയിന്നു മിറ്റത്തു കിടക്കേണ്ടി വരുവേ...
അച്ചു ഹാളിലിരുന്നു വിളിച്ചു കൂവുന്നത് കേട്ടു. എന്തോ പറയാനായി വാ തുറന്നപ്പോഴേക്കും അവളോടി എന്റെ അടുത്തെത്തിയിരുന്നു.
ഇന്നാ... ഇതവൾക്ക് കൊണ്ടുകൊട്...
അച്ചു ആ ജൂവലറി ബോക്‌സ് എന്റെ നേരെ നീട്ടി. കുറച്ചുമുമ്പ് അതിനുവേണ്ടി അടികൂടിയ അച്ചു അതെനിക്ക് നീട്ടിയപ്പോൾ സത്യത്തിലെനിക്ക് വല്ലാത്ത അത്ഭുതമായിരുന്നു. ഞാൻ കണ്ണുമിഴിച്ചവളെ നോക്കി.
നോക്കണ്ടാ... ഇതവൾക്ക് കൊടുത്തേക്ക്... എനിക്ക് വേറെ എന്നേലും മേടിച്ചു തന്നാ മതി. അവളൊത്തിരി കൊതിച്ചതാ...അവൾക്ക് കൊടുത്തേക്ക്... കാര്യം സർവ സമയോം അടി കൂടുവെങ്കിലും നീയും ആ പ്രാന്തീം കഴിഞ്ഞിട്ടല്ലേടാ എനിക്ക് മറ്റാരുവൊള്ളു...???!!! ഈ ചാട്ടം മാത്രമേയുള്ളു... അതൊരു പാവവാടാ... എന്നാ കാട്ടിയാലും ഒന്നും മിണ്ടാതെ പോകുവേയുള്ളൂ. ഇന്നാ... ഇതവള് ആദ്യവായിട്ടു കൊതിച്ചതല്ലേ... കൊണ്ടുകൊട്... ഇന്നലെ എനിക്ക് ചുരിദാർ വാങ്ങാൻ കാശൊക്കെ തന്നു...
ഞാൻ ഒന്നും പറഞ്ഞില്ല. സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞിരുന്നു. കടം മേടിച്ചാണെങ്കിലും ചേച്ചിക്കൊരു ഗിഫ്റ്റ് കൊടുക്കാൻ മനസ്സ് തുടിച്ചുപോയി. അച്ചുവിന്റെ കയ്യീന്ന് ആ ബോക്‌സ് മേടിക്കാതെ ഞാൻ മുറിയിലേക്ക് പാഞ്ഞു. കതക് തള്ളിതുറന്നകത്തേക്ക് കയറിയപ്പഴേ കണ്ടു; പെണ്ണ് ബെഡിൽ
💬 Comments
View all comments