Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]
കണ്ണ് നിറഞ്ഞുവരുന്നൂന്നു തോന്നിയതും ഞാൻ പെട്ടെന്ന് തിരിഞ്ഞുനിന്നു.
എന്താ തിരിഞ്ഞു നിന്നത്??? എന്താ ഇപ്പ വേണ്ടേ???
ഞാനൊന്നും മിണ്ടിയില്ല. വിതുമ്പിപ്പോകാതിരിക്കാൻ ഞാൻ ചുണ്ടുകടിച്ചു പിടിച്ചു. കണ്ണിൽ നിന്ന് ഒരുതുള്ളി പൊടിഞ്ഞതും ചേച്ചിയെന്നെ ചേച്ചിയുടെ നേർക്ക് പിടിച്ചു തിരിച്ചതും ഒന്നിച്ചായിരുന്നു. എന്നിട്ടൊരൊറ്റ ചിരി.
അയ്യേ... അയ്യയ്യേ... നിന്ന് കാറുന്നത് കണ്ടില്ലേ... പൊട്ടൻ...
എന്നും മനസ്സിലാവാതെ ഞാൻ കണ്ണുമിഴിക്കുമ്പോഴും ചേച്ചി ആർത്തു ചിരിച്ചു. പിന്നെയെന്റെ കഴുത്തിലൂടെ കയ്യിട്ട് എന്റെ ദേഹത്തേക്ക് ചാഞ്ഞു. അല്ല, എന്റെ കഴുത്തിൽ തൂങ്ങിക്കിടന്നുകൊണ്ടെന്റെ കണ്ണിലേക്ക് നോക്കി. ആ കണ്ണുകളിൽ വല്ലാത്തൊരു ഭാവം ഞാൻ കണ്ടു.
എന്റെ കാര്യം തീരുമാനിക്കുന്നത് ഞാനാണെന്നു പറഞ്ഞാ..., ഒരെണ്ണം പൊട്ടിച്ചിട്ട് അത് ഞാനാഡീ തീരുമാനിക്കുന്നത് എന്നുവേണം പറയാൻ... കേട്ടോടാ പൊട്ടാ... എന്നിട്ട് മോങ്ങാൻ നടക്കുന്നു...
ചേച്ചി പറഞ്ഞു തീർന്നില്ല, കൊടുത്തു ഞാനൊരെണ്ണം കവിളിൽ തന്നെ. കരണം പൊകഞ്ഞുകാണും. അവിടൊന്നു തടവാൻ പോലും സമയം കൊടുക്കാതെ ഞാൻ ചേച്ചിയെ കെട്ടിയങ് പിടിച്ചു. എന്നിട്ടാ അടികൊണ്ട കവിളിൽ അമർത്തിയൊന്നുമ്മവെച്ചു. ചുണ്ടുകൾ ആ കവിളിൽ അമർത്തിയങ്ങു പിടിച്ചോണ്ടിരുന്നു. രണ്ടുപേരും കെട്ടിപ്പിടിച്ചു നിന്ന് കുറെ കരഞ്ഞു. എന്തിനെന്നറിയാതെ...!!! കുറേനേരം അതേ നില്പ് നിന്നിട്ട് പെട്ടന്നെന്റെ മുഖം വലിച്ചുമാറ്റി ചേച്ചിയെന്റെ മുഖത്തേക്ക് നോക്കി.
വെഷമമായോ??
എന്തിന്...???
ഞാനൊത്തിരി പറഞ്ഞില്ലേ..??? ഒന്ന് പറ്റിക്കണോന്നേ ഞാൻ കരുതിയൊള്ളു... പക്ഷേ...
നൊന്തൂല്ലേ...??? ചേച്ചിയുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ഞാൻ ആ അടികൊണ്ട കവിളിൽ മെല്ലെയൊന്നു തലോടി.
ഉം...??
ഒത്തിരി നൊന്തൂല്ലേ...???
ഏയ്.. എനിക്കൊരു അടീടെ കുറവുണ്ടന്നല്ലേ എപ്പളും പറയാറ്... എന്റെ ജോക്കുട്ടനല്ലേ... ഞാനങ്ങു സഹിച്ചോളാന്നെ.
എന്നാ ഒന്നൂടെ തരട്ടെ...???
അയ്യട... മര്യാദക്കെന്റെ വേദന മാറ്റിത്തന്നോ... എനിക്ക് നന്നായി നൊന്തുട്ടോ...
അതൊക്കെ മാറ്റാം... ഇപ്പഴല്ല ഇച്ചിരൂടെ കഴിഞ്ഞോട്ടെ...
ഞാൻ വീണ്ടും കള്ളച്ചിരി ചിരിച്ചു. അതേപടി അത് ചേച്ചിക്കും കത്തി. മുഖത്തു വീണ്ടും നാണം വിരിഞ്ഞു.
അയ്യട... അതിനുള്ള വെള്ളമങ്ങു മോൻ വാങ്ങിവെച്ചേരേട്ടോ... കട്ട് തിന്നതല്ലേ... ഇന്നത്തെ ക്വട്ടാ കഴിഞ്ഞു...
അയ്യോ...
കട്ടു തിന്നപ്പോ ഓർക്കണവാരുന്നു... ഇനി പോയി പണിനോക്ക്.
ആഹാ... അത് നമ്മക്ക് കാണാവേ...
കാണാനൊന്നൂല്ല... ഇന്നിനി എന്നെ കിട്ടൂല്ലാ... കിട്ടൂല്ലാന്നു പറഞ്ഞാ കിട്ടൂല്ലാ...
കിട്ടൂല്ലേ...???
💬 Comments
View all comments