Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]
ചേച്ചിയൊരു ഞെട്ടലും ചാട്ടവും. വിളബിക്കൊണ്ടിരുന്ന സാമ്പാർ അച്ചുവിന്റെ പാത്രത്തിൽ വരെ ചാടി.
എന്തുവാടി ഇത്...??? നീയെന്നാ ഞങ്ങളെ സാമ്പാറിൽ കുളിപ്പിക്കാൻ എറങ്ങിയെക്കുവാണോ??
ഒന്നുമറിയാത്തവനെപ്പോലെ ഞാൻ ചേച്ചിയെ നോക്കി ചോദിച്ചു. കട്ടക്കലിപ്പിലുള്ള ആ നോട്ടം കണ്ടപ്പോ ചോദിക്കണ്ടായിരുന്നു എന്നായിപ്പോയി. അമ്മാതിരി കലിപ്പ്. കൂട്ടത്തിൽ അതിലും കലിപ്പിൽ അച്ചുവിനെ ഒന്ന് നോക്കുന്നത് കണ്ടപ്പഴേ ഉറപ്പിച്ചു, രണ്ടുംകൂടി എന്തിനോ അടികൂടിയിട്ടുണ്ട്. അതാണ് അച്ചു മുമ്പേ ആ ഡയലോഗ് വിട്ടത്. എന്തായാലും ഞാൻ പിന്നൊന്നും ചോദിച്ചില്ല. പതിയെ കഴിക്കാൻ തുടങ്ങി.
ഇച്ചിരി സാമ്പാറോടെ ഒഴിച്ചേടി... നീ മൊത്തം ഡൈനിങ് ടേബിളേലാ ഒഴിച്ചത്...
ആ ഒട്ടും പേടിക്കെണ്ട.. ഒരു കലം സാമ്പാറാ കലക്കി വെച്ചേക്കുന്നെ... കെട്യോനെ ഊട്ടാൻ...
എന്റെ ചോദ്യത്തിന് അച്ചുവിന്റെ പുച്ഛംനിറഞ്ഞ മറുപടിയാണ് വന്നത്. ചേച്ചിയോട് ഞാൻ പറഞ്ഞതിന് ഇവളെന്തിനാ കിടന്നു ചാടുന്നതാവോ???!!!. എന്തായാലും ചേച്ചിയതിന് മറുപടിയൊന്നും കൊടുത്തില്ല. എനിക്ക് സാമ്പാർ ഒഴിക്കുമ്പോ അവളെയൊന്നു നോക്കി കണ്ണുരുട്ടി അത്രമാത്രം. പ്രശ്നം എന്തായാലും ഗുരുതരമാണെന്ന് എനിക്ക് മനസ്സിലായി. ഇനി ഈ കലിപ്പ് കൂടി രാത്രി എന്റെ നെഞ്ചത്തു തീർക്കുമല്ലോ ഈശ്വരാ...
അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. അച്ചുവിന്റെ പാത്രത്തിൽ ചിക്കൻ ഫ്രൈയ്യൊക്കെ ഇരിക്കുന്നുണ്ട്. എനിക്കാണെങ്കി സാമ്പാറും പപ്പടവും തോരനും മാത്രം. ഞാൻ നോക്കിയപ്പൊ ടേബിളിൽ അതൊട്ടു വെച്ചിട്ടില്ല താനും. ചേച്ചി മറന്നുപോയതാണെന്നു എനിക്ക് മനസ്സിലായി.
ആ പറയാൻ മറന്നു. ഈയുള്ളവനുമായുള്ള സമ്പർക്കം മൂലം ഇവിടെയും ഇപ്പൊ ചെറിയതോതിൽ മാംസമൊക്കെ കഴിക്കാൻ തുടങ്ങീട്ടുണ്ട്. അച്ചുവാണ് കൂടുതൽ കഴിക്കുക. അവള് കോളേജിൽ വെച്ച് ചെറിയ തോതിൽ മീറ്റ് റോളൊക്കെ കഴിച്ചിരുന്നു എന്നത് വൈകിയാണ് എനിക്ക് മനസ്സിലായത്. അതുകൊണ്ടുതന്നെ പുള്ളിക്കാരി അത്യാവശ്യം കഴിക്കും. ചേച്ചിയും ഇടക്കെങ്ങാനും ഒന്നോ രണ്ടോ കഷ്ണം ആർക്കോ വേണ്ടിയെന്നവണ്ണം കഴിക്കും. ആണ്ടിലോ സംക്രാന്തിക്കോ വല്ലപ്പോഴും. അതേയുള്ളു. സീതാമ്മയോ ഗോപേട്ടനോ കഴിക്കില്ല. പക്ഷേ എനിക്കുവേണ്ടി മേടിക്കും... ഉണ്ടാക്കിത്തരും. മരുമോനോടുള്ള സ്നേഹം. എന്റെ അമ്മയുടെ ശിക്ഷണത്തിൽ പഠിച്ചതാണ്. ആ ശിക്ഷണം പരീക്ഷിക്കുന്നതിനിടെ ഉപ്പുനോക്കിയാണ് എന്റെ പെണ്ണ് ഇതൊക്കെ തൊട്ടുനോക്കിയതെന്നത് വേറെ കാര്യം.
ഇതെന്നാടി എനിക്ക് നോയമ്പാണോ?? എനിക്കെന്നാ ചിക്കൻ വെക്കാത്തെ...???
ചോദിച്ചു തീർന്നില്ല. ഒരു വിങ്ങിപ്പോട്ടലാണ് പിന്നെക്കേട്ടത്. സംഭവം മനസ്സിലാകുംമുമ്പേ
💬 Comments
View all comments