0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]

Author : JO Read All Parts 1123

ചേച്ചിയുടെ കണ്ണിൽ നിന്നും കുടുകുടാ കണ്ണീരൊഴുകി. സംഗതിയെന്നതാണെന്നറിയാതെ ഞെട്ടി ചാടിയെണീറ്റ എന്റെ നെഞ്ചിലേക്ക്‌ ചാരി അയ്യോ പൊത്തോന്നുംപറഞ്ഞൊരൊറ്റ കരച്ചിലും.

ചേച്ചിയേ... എടീ... എടീ എന്നാ പറ്റിയെ???

ഞാൻ... ഞാൻ നാളെ ഒണ്ടാക്കിതരാം ജോക്കുട്ടാ... ഇന്ന്... ഇന്നിതും കൂട്ടി കഴിക്ക്.... ഞാൻ... ഞാ... നീ വരാൻ വൈകിയൊണ്ടാ... ഞാൻ ... ഞാ..

ചേച്ചി എന്തൊക്കെയോ പറഞ്ഞു വിങ്ങിപ്പൊട്ടി. എനിക്കൊന്നും മനസ്സിലായില്ല. എന്താണ് സംഭവമെന്നറിയാൻ അച്ചുവിനെ നോക്കിയപ്പോ ഭൂട്ടാൻ ബമ്പറടിച്ച സന്തോഷത്തോടെ ഞങ്ങളെ നോക്കി ആക്കിച്ചിരിക്കുന്നു. ഞാൻ നോക്കുന്നത് കണ്ടതും ഒരു ചിക്കൻ പീസെടുത്തവൾ ആസ്വദിച്ചു കടിച്ചു. ഞാനൊന്നും മിണ്ടാത്തത് കണ്ട് ഒന്ന് മുഖമുയർത്തി നോക്കിയ ചേച്ചി കണ്ടത് ആ കാഴ്ചയാണ്.

തിന്നടീ... തിന്ന്... നീ നിന്റെ അവതാനത്തീറ്റ തിന്ന്...

എന്റെ നെഞ്ചിൽ ചാരിക്കിടന്നുതന്നെ ചേച്ചി പൊട്ടിത്തെറിച്ചു. ആയിക്കോട്ടെ എന്ന മട്ടിലൊരു ആഗ്യതോടെ അച്ചു അത് പുച്ഛിച്ചു തള്ളിക്കൊണ്ട് അടുത്ത പീസെടുത്തു കടിച്ചു.

ഞാൻ നാളെ ഉണ്ടാക്കിത്തരാം ജോക്കുട്ടാ... മൊത്തംകൂടി അവളവള്ടെ അവതാനത്തീറ്റ തിന്നട്ടെ... കൊലത്തീറ്റ തിന്ന് ചാവട്ടെ ശവം...

പെണ്ണ് നിന്ന് ചീറുവാണ്. ഏതപ്പാ കോതമംഗലം എന്ന മട്ടിൽ ഞാൻ വായുംപൊളിച്ചു നിന്നു. എനിക്കൊന്നും മനസ്സിലായില്ല. അച്ചു ചിക്കൻ തിന്നുന്നതിനാണ് ഈ ഉടക്കെന്ന് ഏറെക്കുറെ കത്തി. ബാക്കിയെല്ലാം ഇപ്പോഴുമൊരു ക്രിഫ്റ്റഫർ നോളൻ സിനിമ.

എന്തുവാടി പുതിയ പ്രശ്നം???

സംഗതി എന്താണെന്നറിയാനുള്ള ആകാംക്ഷ അടക്കാനാവാതെ വന്നപ്പോ ഞാൻ ചോദിച്ചുപോയി. പക്ഷേ എന്റെ ഗ്രഹപ്പിഴക്ക് ഞാൻ ചോദിച്ചത് അച്ചുവിന്റെ മുഖത്തേക്ക് നോക്കിയായിരുന്നു.

അറിഞ്ഞിട്ടിപ്പഴെന്തിനാ??? വേണെങ്കി തന്നത് തിന്നട്ടെണീച്ചു പോകാൻ നോക്ക്...

അച്ചുവിന്റെ നേർക്കുണ്ടായ പൊട്ടിത്തെറി എന്റെ നെഞ്ചത്തോട്ടായി. അടിപൊളി. അങ്ങനെ ഇന്നത്തേക്കുള്ളതായ സന്തോഷത്തോടെ ഞാൻ വീണ്ടും കഴിക്കാനിരുന്നു.

കാര്യവറിയാൻ നടക്കുന്നു... ഓരോന്ന് ഉണ്ടാക്കി വെച്ചിട്ട്...

ആരോടെന്നില്ലാതെ പിറുപിറുത്തുകൊണ്ട് ചേച്ചി അകത്തേക്ക് പോയതും ഞാൻ പെട്ടെന്ന് അച്ചുവിനോട് കാര്യമന്വേഷിച്ചു. അടി കൊള്ളുമ്പോ കാരണമെങ്കിലും അറിഞ്ഞിരിക്കാമല്ലോ!!!.

എൻ്റെടാ... അച്ഛൻ മിനിങ്ങാന്ന് വന്നപ്പോ രണ്ടുകിലോ കോഴി മേടിച്ചോണ്ടു വന്ന്. നിന്റെ പെണ്ണുംപിള്ള അതെടുത്തു തേങ്ങാപ്പാലും പിഴിഞ്ഞ് കറിവെച്ചു. നീ അന്ന് വരൂന്നും പറഞ്ഞ്. കറിവെക്കണ്ടാ വറത്താ മതീന്ന് ഞാൻ ആവത്‌പോവതു പറഞ്ഞതാ... കേക്കണ്ടേ... എന്തായാലും അടികൂടി അതീന്ന്

💬 Comments

View all comments