0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]

Author : JO Read All Parts 1124

അഞ്ചാറു കഷണമെടുത്തു ഞാൻ വറത്തുവെച്ചു. നീ വരൂന്നും കരുതി വെച്ചു വെച്ച് അവള് കെടന്നുറങ്ങിപ്പോയി. ഉള്ളത് പറയാലോ അമ്മേം ഞാനും അക്കാര്യം മറന്നും പോയി. എന്നിട്ടെന്താ ഇന്നലെ രാവിലെ ആശാത്തി എണീറ്റു നോക്കിയപ്പോഴേക്കും കറി നൈസായിട്ടു വളിച്ചു പോയി.

ഇപ്പ നിനക്ക് ചോറെടുക്കാൻ നോക്കീപ്പോ പുള്ളിക്കാരി ഞാൻ വറത്തുവെച്ചതും പൊക്കിക്കൊണ്ടു വരുന്നു... എടുക്കാൻ പറ്റൂല്ലാന്നു ഞാൻ പറഞ്ഞതിനാ ഇക്കണ്ട ബഹളമൊക്കെ...

ഞഞ്ഞായി...

പറഞ്ഞു തീർന്നില്ല, പൊട്ടിമുളച്ചതുപോലെ ചേച്ചി തൊട്ടുമുമ്പിൽ. ചേച്ചി കേൾക്കണ്ടന്നു കരുതി ഒച്ചതാഴ്തിയാണ് ഞങ്ങള് പറഞ്ഞോണ്ടിരുന്നത്. അതുകൊണ്ട് അച്ചുവിന്റെ മുഖത്തിനോട് ചേർന്നായിരുന്നു എന്റെ മുഖവും. ചേച്ചി കണ്ടൊണ്ട് വരുന്നത് ആ കാഴ്ചയാണ്. മുഖത്തെ കാർമേഘം കൂടിവരുന്നത് ഞാൻ കണ്ടു. ഞാൻ നൈസായിട്ടു അവിടിരുന്നു കഴിക്കാൻ തുടങ്ങി. ചേച്ചി എന്നെയും അച്ചുവിനെയും മാറി മാറി നോക്കുന്നത് ഞാൻ കണ്ടു. പക്ഷെ ഒന്നുമൊട്ടു മിണ്ടിയതുമില്ല. രാത്രിയായിരിക്കും ഇതിന്റെയൊക്കെ കലിപ്പ് തീർക്കുക. ലക്ഷണംകൊണ്ട്‌ ഇന്നെനിക്ക് ശിവരാത്രിയായിരിക്കും.!!!

എടാ നിനക്ക് വേണേങ്കി ഇതീന്ന് രണ്ടു കഷണം എടുത്തോ...

അച്ചു ചേച്ചീനെ കേൾപ്പിക്കാൻ തന്നെ പറഞ്ഞു. കൂട്ടത്തിൽ രണ്ടു കഷണം എടുത്തെന്റെ പാത്രത്തിലേക്കുമിട്ടു. എനിക്കാണെങ്കി അതിൽ തൊടാനും തൊടാതിരിക്കാനും പറ്റാത്ത അവസ്ഥയായി. ഞാൻ ചേച്ചിയെ നോക്കിയപ്പോൾ ഇപ്പക്കൊല്ലും എന്ന മട്ടിലാണ് നിൽപ്പ്. എടുതോണ്ടുവന്ന വെള്ളം വെക്കാൻപോലും മറന്നിട്ടെന്നപോലെ അതേപടി ഞാൻ എന്താണ് ചെയ്യുന്നതെന്നും നോക്കി നിൽക്കുന്നു. അച്ചുവിനെ നോക്കിയപ്പോ ഇതൊക്കെയെന്ത് എന്ന മട്ടിൽ ആക്കിയ ചിരിയോടെ ഇരിക്കുന്നു.

എടീ സാമദ്രോഹീ... ഞാൻ മനസ്സിൽ അച്ചുവിനെ പ്രാകി.

നീയെന്നാടി ഇവനീ ചിക്കൻ എടുത്തോണ്ട് കൊടുക്കാതിരുന്നത്??? അവൻ വരുമ്പോ കൊടുക്കാന്നും പറഞ്ഞ് പാത്രത്തിലിട്ടു വെച്ചാ മാത്രം പോര, എടുതോണ്ടും കൊടുക്കണം. നിനക്കെങ്കിലും ഓർത്തെടുത്തു കൊടുത്തൂടെടീ ...?? എല്ലാത്തിനും എന്റെ കൈതന്നെ വരണമെന്നുവെച്ചാ എന്താ ചെയ്യാ...?? ഹോ ഈ രണ്ടെണ്ണതേപോലെ ഇനീം ഉണ്ടാകാഞ്ഞത് ഭാഗ്യം...

ആ പൂർത്തിയായി... കാര്യങ്ങളൊന്നുമറിയാത്ത സീതേച്ചി അച്ചുവിനേം ശകാരിച്ചുകൊണ്ട് അതാ വരുന്നു. ഒരു പാത്രോമുണ്ട് കയ്യിൽ. അലക്കുവാരുന്നൂന്നു തോന്നുന്നു. ഇട്ടിരിക്കുന്ന ഡ്രെസ്സൊക്കെ ചെറുതായി നനഞ്ഞിട്ടുണ്ട്.

ഈശ്വരാ... ശത്രുക്കൾക്ക് പോലും ഇങ്ങനൊരു ഗതി വരുത്തല്ലേ...

ഞാൻ മനസ്സിൽ പ്രാർത്ഥിച്ചുപോയി. അച്ചു എനിക്കുവേണ്ടി ഉണ്ടാക്കീതാണെന്നുകൂടി കേട്ടപ്പോഴേക്കും ചേച്ചിയുടെ

💬 Comments

View all comments