Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]
സർവ ഡെൽക്കോയും പോയി. ഇടിച്ചു പൊളിക്കുമ്പോലെ ആ വെള്ളം ഡൈനിങ് ടേബിളിലേക്കു വെച്ചിട്ട് ചേച്ചി ചവിട്ടിപ്പൊളിച്ചകത്തെക്കു പോയി.
ഈ പെണ്ണിനിതെന്നാ...???
സീതേച്ചി ആരോടെന്നില്ലാതെ ആ പോക്ക്‌നോക്കി ആശ്ചര്യംപൂണ്ടു. ഞാനോ അച്ചുവോ ഒന്നും പറഞ്ഞില്ല.
നീ പോയെപ്പിന്നെ ഇന്നാ പെണ്ണിന്റെ മുഖവൊന്നു തെളിഞ്ഞത്... നീ പോയെപ്പിന്നെ ആ മുറീന്നു നേരെചൊവ്വെയൊന്നു പുറത്തിറങ്ങീട്ടില്ല പെണ്ണ്... ആദ്യ രണ്ടൂസം ഇവിടെ കാണിച്ചു കൂട്ടിതുകണ്ടപ്പോ നിന്നെ അപ്പത്തന്നെ വിളിച്ചു വരുത്തണന്നാ തോന്നിയേ... പഴേ സൂക്കേഡ് പിന്നേം കൂടുവൊന്നാരുന്നു പേടി... പിന്നെ സോജൻ വന്നെതാണ്ടൊക്കെ പറഞ്ഞാ ഒന്നടങ്ങീത്... ഇപ്പഴിത് എന്നതാണോ...???!!!
ശെരിക്കും സീതേച്ചിയുടെ ആ വാക്കുകൾ കേട്ടപ്പോ ശെരിക്കുമെനിക്കു സഹതാപമാണ് തോന്നീത്. അന്നുമിന്നും ചേച്ചിയുടേത് വെറും അഭിനയമായിരുന്നുവെന്നത് മറ്റാർക്കുമറിയില്ല. അറിയിക്കാൻ ഞാനൊട്ടു സമ്മതിച്ചിട്ടില്ലാന്നുള്ളതാണ് സത്യം. എന്നെ കെട്ടിയതോടുകൂടി പതിയെപ്പതിയെ മാറ്റം വന്നൂന്ന ചിന്തയിലാണെല്ലാവരും.
നീ കഴിച്ചു തീരാറായോ?? ഈ കോഴികൂടി കഴിക്കെടാ... ആ എടുത്തു തന്നാരുന്നോ... ഞാൻ നിനക്ക് തന്നില്ലാന്നാ കരുതീത്...
എനിക്ക് കോഴി വിളമ്പാൻ തുടങ്ങീപ്പോഴാണ് അച്ചുവിട്ട കഷ്ണങ്ങൾ പാത്രത്തിൽ കിടക്കുന്നത് സീതേച്ചി കണ്ടത്. ചേച്ചീനെ വിഷമിപ്പിച്ചോണ്ടു തിന്നണ്ടാന്ന് കരുതി ഞാനത് തിന്നതെ വെച്ചേക്കുവാരുന്നു. എന്നാ ഞാൻ കഴിച്ചു തീരാറായീന്നു കേട്ടതും പോയപോലെ ചേച്ചി തിരിച്ചു വന്നു. ചോറിടാൻ തുടങ്ങിയ ചേച്ചിയെ ഞാൻ തടഞ്ഞു..
മതി... എനിക്ക് മതി...
ആ പാത്രത്തിലിരുന്നോട്ടെ... മിച്ചവൊള്ളത് ഞാൻ പശൂന്റെ പാത്രത്തിലിട്ടോലാം... പറഞ്ഞതും ചേച്ചി കുറെ ചോറുകൂടി എന്റെ പാത്രത്തിലോട്ടു തട്ടി.
ആ അപ്പന് വേണ്ടെങ്കി പട്ടിക്ക് കൊടുക്കാം എന്നൊരു ചൊല്ലുണ്ട് ... അച്ചു വീണ്ടും ചേച്ചിയെ എരികേറ്റി.
ആ ഞാനതങ് സഹിച്ച്... ചേച്ചിയും അതിന്റെ ബാക്കിക്ക് പറഞ്ഞു.
നിനക്ക് വേണ്ടെങ്കി അതീ പാത്രത്തിലൊട്ടിട്ടോടാ... ഞാൻ കഴിച്ചോളാ.. വെറുതെ എന്നാതിന്നാ കളയുന്നേ... പറഞ്ഞതും അച്ചു എന്റെ പാത്രവെടുത്തു പിടിച്ചതും ഒന്നിച്ചായിരുന്നു. വെള്ളം കുടിക്കുവാരുന്നതിനാൽ എനിക്കത് തടയാനും പറ്റിയില്ല.
വെക്കടീ അവിടെ... ചേച്ചി ഒറ്റയാലർച്ചയായിരുന്നു. പശൂനും പട്ടിക്കും കൊടുക്കാനെന്നൊക്കെ പറയുമെങ്കിലും സംഗതി അതൊന്നുവല്ലാന്നു പകൽപോലെ വ്യക്തമായി അറിയാവുന്നതിനാൽ സീതേച്ചി ഒരു ചിരിയോടെ താടിക്ക് കൈയുംകൊടുത്തു നിൽപ്പായിരുന്നു. സംഗതി എന്താന്നുവെച്ചാ ചേച്ചിക്ക് ഞാൻ കഴിക്കുന്ന പാത്രത്തിൽ ഞാൻ കഴിച്ചതിന്റെ ബാക്കി കഴിക്കണം...
💬 Comments
View all comments