0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]

Author : JO Read All Parts 788

ഏറെക്കുറെ നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോല്ലേ.. ആ ഇനി ആയാലും ഇല്ലെങ്കിലും ഒന്ന് പറഞ്ഞേക്കാം. രാവിലെ പതിവുള്ള ഉമ്മയും തന്ന് പെണ്ണ് എണീറ്റു പോകുമ്പോഴും ഉറക്കം തെളിഞ്ഞിരുന്നെങ്കിലും ഞാൻ കണ്ണ് തുറന്നിരുന്നില്ല. കാരണം കണ്ണ് തുറന്നാൽ ചൂടോടെ കിട്ടുന്ന ആ ഉമ്മക്ക് വേണ്ടി ഞാൻ കെഞ്ചേണ്ടി വരും. ഈ ഉമ്മയുടെ പേരിലുമുണ്ടൊരു കഥ. എന്താന്നുവെച്ചാൽ സീതേച്ചിയൊക്കെ രാവിലെ എണീറ്റു പോകുമ്പോൾ അച്ഛന്റെ കാലിൽ തൊട്ട് വണങ്ങിയിട്ടാണ് പോകാറത്രേ...!!!.

അവരുടെ സമുദായത്തിലെ ഓരോരോ പഴയ ആചാരങ്ങൾ. അത് കണ്ടുവളർന്ന ചേച്ചിക്കും അങ്ങനെയെന്തെങ്കിലുമൊക്കെ ചെയ്യാനൊരു മോഹം. എന്റെ കാലേലെങ്ങാനും പിടിക്കാൻ വന്നാൽ കാലുമടക്കി ഞാൻ തൊഴിക്കുമെന്നു കട്ടായം പറഞ്ഞതോടെ ആലോചനയായി. അങ്ങനെ കണ്ടുപിടിച്ച വഴിയാണ് ആ ചുംബനം. ആദ്യമൊക്കെ ഒരു തമാശയായി തോന്നിച്ചിരുന്നെങ്കികും പിന്നെപ്പിന്നെ എനിക്കും അതൊരു സുഖമായി മാറി. എണീക്കുന്ന പാടേ എന്റെ മേലേക്ക് പുതപ്പൊക്കെ നേരാംവണ്ണം വലിച്ചിട്ട് നന്നായി പുതപ്പിച്ചിട്ട് കവിളിൽ ആ നനുത്ത ചുണ്ടുകൾ കൊണ്ട് തരുന്ന ചുടുചുംബനത്തിന് വല്ലാത്തൊരു കുളിരാണെന്നു തോന്നാറുണ്ട്. അല്ല. അതാണ് സത്യം. ഇടക്കിടക്ക് നേരത്തെ ഉറക്കം തെളിയുന്ന അവസരങ്ങളിൽ ഉമ്മ വെക്കുന്ന പെണ്ണിനെ വലിച്ചിട്ട് ഞാനും ഓരോരോ വേണ്ടാതീങ്ങൾ കാണിക്കുന്നതിനാൽ പെണ്ണിപ്പോ അക്കാര്യത്തിൽ ഭയങ്കര ശ്രദ്ധാലുവാണ്. കണ്ണ് തുറന്നാണ് കിടപ്പെങ്കിൽ പിന്നെ എന്നെയിട്ടു വട്ടുകളിപ്പിച്ചിട്ടെ ആ ഉമ്മ കിട്ടൂ. ഉള്ളത് പറയാമല്ലോ അത് കിട്ടിയില്ലെങ്കിൽ എനിക്കിപ്പോ എന്തോ പോലാ.

ആ ഉമ്മേടെ പുറകെപോയി പറഞ്ഞുവന്നത് മറന്നു. അങ്ങനെ ആ ചുടുചുംബനത്തിന്റെ സ്മരണയിലങ്ങനെ കിടന്നപ്പോഴാണ് പെണ്ണ് വന്ന് വിളിക്കുന്നത്. കണ്ണ് തുറക്കാൻ നോക്കിയപ്പഴേക്കും ഇരുകൈകൊണ്ടും എന്റെ കണ്ണ് പൊത്തിയിരുന്നു.

കണ്ണ് തുറക്കല്ലേ... കണി കാണണ്ടേ???

പിന്നിൽ പെണ്ണിനെ സ്വരമുയർന്നു. ആ കൈകളിലെ തണുപ്പും ശബ്ദത്തിലെ സ്നേഹവും എല്ലാംകൂടിയായപ്പോ തോന്നിയൊരു കുസൃതി. വെട്ടിയൊരു തിരിച്ചിലും കണ്ണൊരു തുറക്കലും. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ആ മുഖമായിരുന്നു ഈ വർഷത്തെ എന്റെ കണി. അല്ലെങ്കിലും കുളിച്ചു കുറിതൊട്ട് മുടി വിടർത്തിയിട്ട് തുളസിക്കതിരും ചൂടി കസവുസാരിയുടുത്തുനിൽക്കുന്ന ആ രൂപമല്ലാതെ മറ്റെന്തു കണിയാണ് ഞാൻ കാണേണ്ടത് ??? !!!

ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ പിന്നെ കള്ളപ്പരിഭവമായി. വേണ്ടാതീനം കാണിച്ചതിന് കുറ്റം പറച്ചിലായി...

💬 Comments

View all comments