Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]
വട്ടായിപ്പോകും.
ആ അത് ഞാനങ്ങു സഹിച്ചു. എന്റെ കെട്യോൻ പെഴച്ചു പോകാതിരിക്കാൻ ഞാൻ ഇച്ചിരി നോക്കുന്നതിന് വട്ടെന്നാണ് വിളിക്കുന്നതെങ്കി ഞാനതങ് സഹിച്ച്.
ആഹാ അപ്പൊ ഞാൻ പെഴച്ചുപോകുമെന്നാണോ???
നീ പെഴച്ചു പോവൂല്ല. പക്ഷേങ്കി നീ അവളുമാരെ പെഴപ്പിക്കും. അതാ എനിക്ക് പേടി.
പറഞ്ഞതും പെണ്ണ് ഒറ്റച്ചിരിയായിരുന്നു. സത്യത്തിൽ എനിക്കുപോലും ചിരിവന്നുപോയി. അതോടെ ഇന്നത്തെ കുറ്റംപറച്ചിലും കുശുമ്പും ഏറെക്കുറെ തീർന്നെന്നു തോന്നി. ശെരിക്കും ഇതൊക്കെയാണ് പെണ്ണിന്റെ സ്ഥിരം കലാപരിപാടി. ഉള്ളത് പറഞ്ഞാൽ എങ്ങാനും ഞാൻ കളഞ്ഞേച്ച് പോയേക്കുമോ എന്ന പേടിയാണ് പെണ്ണിന്. റോസിനോടുള്ള പേടിയാണ് ഏറ്റവും കൂടുതൽ. കൂട്ടത്തിൽ അടിപൊളി പെണ്ണൊരുത്തിയെ കടയിലും കൊണ്ടിരുത്തിയതോടെ തുടങ്ങിയതാണ് ഈ പേടി. ഒരു കാര്യവുമില്ലെങ്കിലും ചുമ്മാ അതാലോചിച്ചു പ്രാന്ത് പിടിക്കലാണ് ഇപ്പോഴത്തെ മെയിൻ പരിപാടി.
ആ അയ്യോ... സജിത്രേനെ വിളിക്കാൻ മറന്നു...
ഈ പാതിരാത്രിക്കോ ???
അതിനെന്താ... ??? ഞാൻ എപ്പോ വിളിച്ചാലും അവള് ഫോണെടുത്തോളും.
എടീ നേരം പാതിരായായി. അവരൊക്കെ കിടന്നുറങ്ങിക്കാണും.
അതൊന്നും കൊഴപ്പവില്ല. ചെല്ലുന്നുണ്ടെങ്കി ഉറപ്പായിട്ടും അവളെ വിളിച്ചു പറയണമെന്ന് പറഞ്ഞാരുന്നു. അതെങ്ങനാ ഇവിടെ ഓരോന്നിനെക്കൊണ്ടു ഓരോന്ന് സമ്മതിപ്പിക്കണമെങ്കി പാതിരാത്രിയാകണ്ടേ ???
അതിന് പാതിരാത്രിവരെ മൂടിക്കെട്ടി വെച്ചോണ്ടിരിക്കുന്നതും നീയല്ലേ ???
ദേ... എത്ര മൂടിക്കെട്ടി വെച്ചാലും കണ്ണ് തെറ്റിയാ കണ്ണും കയ്യും എന്റെ തുണിക്കാത്തല്ലേ... ??? എന്നിട്ട്... ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ...
അയ്യേ... നീ വാ മൂടിക്കെട്ടി വെക്കുന്ന കാര്യവാ ഞാൻ പറഞ്ഞേ... നീ എന്തൊക്കെ വൃത്തികേടാടീ ഈ പറയുന്നേ...???
ദേ...
എന്തോ പറയാനായി വാ തുറന്നപ്പോഴേക്കും ഫോണിൽ റിങ് പോകുന്നത് കേട്ട് പറയാൻ വന്നത് നിർത്തി. ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടിട്ടെന്റെ ദേഹത്തോട്ട് ചേർന്നു കിടന്നു. ഒരു ഫുൾ റിങ്ങടിച്ചു തീർന്നിട്ടും അപ്പുറത്താരും കോളെടുത്തില്ല. അതോടെ ഞാൻ ചിരി തുടങ്ങി. പെണ്ണ് വാശി കേറിയപോലെ എന്നെയൊന്നു നോക്കിയിട്ടു വീണ്ടും വിളിച്ചു. എന്തായാലും ഇത്തവണ അപ്പുറത്തു ഫോണെടുത്തു.
ഹാലോ... എന്താടീ ഈ പാതിരായ്ക്ക്... ??? (അപ്പുറത്ത് നിന്ന് നല്ല ഉറക്കച്ചടവോടെയുള്ള സ്വരം)
നീ ഒറങ്ങിയാരുന്നോ ???
ഇല്ലടി ഞാനിവിടെ തലേംകുത്തി നിക്കുവാരുന്നു. നീ പാതിരാത്രിക്ക് മനുഷ്യനെ വിളിച്ചുണർത്തി ആക്കുവാണോ ???
💬 Comments
View all comments