0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]

Author : JO Read All Parts 779

എന്റെ മുതുകത്തു കേറി കിടക്കുന്നതും പൊരാഞ്ഞിട്ട്... ആ തുണിയുടുക്കാനെങ്കിലും ഒന്നെണീറ്റു മാറിയിരുന്നെങ്കി സമാധാനവായിട്ടൊന്നു കിടന്നുറങ്ങാവാരുന്നല്ലോന്നുവെച്ചാ...

അയ്യട... അങ്ങനെയിപ്പ മാറുന്നില്ല. വേണൊങ്കി ഇങ്ങനെ കിടന്നുറങ്ങിയേച്ചാ മതി.

ഞാൻ പെണ്ണിനെ ഒന്ന് മൂപ്പിക്കാൻ പറഞ്ഞതാണെങ്കിൽകൂടി അത് അതേപടി ഏറ്റു. ഇരുകയ്യും എന്റെ കഴുത്തിന് പിന്നിലൂടെ ഒരുവശത്തെക്കുമായി ക്രോസായിട്ടു പിടിച്ചിട്ട് പെണ്ണെന്റെ മേത്തേക്ക് പടർന്നങ്ങു കിടന്നു. അത്രയും നേരം പാതിഭാഗമാണ് എന്റെ മേത്തേക്ക് കിടന്നിരുന്നെങ്കിൽ ഇപ്പോഴത് പൂർണ്ണമായും എന്റെ മേത്താണ്. കൊതി കുത്തിയപോലെ മിണ്ടാതെ കുറേനേരം കൂടി പെണ്ണാ കിടപ്പ് കിടന്നു. വന്നുവന്ന് കൊതികുത്തലും വാശിയുമിത്തിരി കൂടിയിട്ടുണ്ട് പെണ്ണിന്. പണ്ട് എന്തുപറഞ്ഞാലും ഉരുളക്കുപ്പേരി പോലെ മറുപടിയായിരുന്നെങ്കിൽ ഇപ്പൊ ഇടക്ക് മാത്രമായത് ചുരുങ്ങിയിരിക്കുന്നു. ബാക്കി സമയമത്രയും മുഖവും വീർപ്പിച്ചു നടപ്പാണ് കക്ഷിയുടെ പണി. ഞാൻ പിന്നേം എന്തേലും പറഞ്ഞു പുന്നാരിച്ചോണ്ട്‌ ചെല്ലണം, പറയുന്നത് അങ്ങോട്ട് സമ്മതിച്ചു കൊടുത്തേക്കണം അതൊക്കെയാണ് ഉദ്ദേശം. പിന്നെ ഇങ്ങനെയുള്ള ചെറിയ ചെറിയ കേസിനെ കൊതികുത്തൂ എന്നത് ഏക ആശ്വാസം.!!! എന്തായാലും ആ കിടപ്പൊരു സാധാരണ കിടപ്പല്ലെന്നെനിക്ക് ഉറപ്പായിരുന്നു.

ടീ പോത്തെ... എന്താ ഇന്നത്തെ പ്രശ്നം???

എന്ത്...???

അല്ലാ... പതിവില്ലാത്ത ഈ കിടപ്പിന്റെ ഉദ്ദേശമെന്താണെന്ന്???

മ് ചും.. എന്താ എനിക്ക് കെടന്നൂടെ???

ഓ കെടന്നോളോ...

ഞാൻ പിന്നൊന്നും ചോദിച്ചില്ല. കാരണം ചോദിക്കാതെ ഉത്തരം വരുമെന്നെനിക്കു ഉറപ്പായിരുന്നു. അതുകൊണ്ട് ചേച്ചിയെ മാറ്റാതെതന്നെ ഞാൻ അതേ കിടപ്പു കിടന്നു. കൈ ചുമ്മായിരിക്കില്ലാത്തതിനാല് ചേച്ചിയെ കെട്ടിപ്പിടിച്ചു കിടന്നു. ജസ്റ്റ് ചുറ്റിപ്പിടിച്ചൂന്നെ ഒള്ളൂട്ടോ. അല്ലാതെ നിങ്ങളുദ്ദേശിക്കുന്നപോലൊന്നും ങേഹേ...!!!. കുറേനേരം അതേ കിടപ്പ് കിടന്നു. മുറിയിലാകെ ക്ലോക്കിന്റെ സൂചിയനങ്ങുന്നതിന്റെയും ഞങ്ങളുടെ നിശ്വാസത്തിന്റെയും നേർത്ത ശബ്ദം മാത്രമായി. ശ്വാസം വിടുന്നതിനനുസരിച്ചു മെല്ലെ അനങ്ങുന്നതൊഴിച്ചാൽ ഞങ്ങൾക്കും വേറെ അനക്കം ഒന്നുമില്ല. കുറേക്കഴിഞ്ഞപ്പൊഴേക്കും രണ്ടുപേരും ചെറുതായി വിയർക്കാൻ തുടങ്ങി. അതോടെ പെണ്ണ് ചെറുതായി ഇളകാനും തിരിയാനുമൊക്കെ തുടങ്ങി. എന്നാലോ എന്റെ മേത്തൂന്നു മാറുന്നതുമില്ല.

എന്തുവാടീ കിടന്ന് കാണിക്കുന്നെ??? ബാക്കിയുള്ളവനേം ഒറക്കൂലെ???

എനിക്ക് പരവേശവെടുക്കുന്നു ജന്തൂ...

എന്നാ എന്റെ മേത്തന്നങ്ങു മാറിക്കിട...

അയ്യട അങ്ങനെയിപ്പ സുഖിക്കണ്ട. തലപോയെന്നു പറഞ്ഞാലും ഞാനിന്ന് ഇങ്ങനെ കിടന്നേ ഒറങ്ങുന്നുള്ളൂ.

ആഹാ എന്നാപ്പിന്നെ ഈ പൊതപ്പങ്ങു മാറ്റ്... ഹോ ബാക്കിയുള്ളവൻ

💬 Comments

View all comments