0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]

Author : JO Read All Parts 783

വലിച്ചുമാറ്റാൻ പോലും കഴിയാത്ത വേദന. ആ മുഖത്ത് പിടിച്ചു വലിക്കുമ്പോൾ മാംസം പറിഞ്ഞുപോകുന്ന വേദന. അവസാനം ആ മുഖം മാറുന്നത് വരെ സഹിക്കേണ്ടി വന്നു.

നീ... നീ അവൾടെ കാര്യം പറയുമല്ലേ...??? അവളെ കെട്ടണമല്ലേ...???

ചേച്ചി മുഖമുയർത്തിയെന്നെ നോക്കിക്കൊണ്ട് കൈചൂണ്ടി ചീറി. എന്റെ കണ്ണ് തള്ളിപോയി. അതിനാണോ ഇത്???!!! വേറൊന്നും പറയാതെ പെണ്ണ് എന്റെ ദേഹത്തു നിന്നും മാറി കട്ടിലിന്റെ അങ്ങേത്തലക്കലേക്ക് നീങ്ങിക്കിടന്നതു കൂടി കണ്ടപ്പഴേ സംഗതി കൈവിട്ടുപോയെന്നെനിക്കു മനസ്സിലായി. ഒന്ന് മൂപ്പിക്കാൻ പറഞ്ഞതാണ്. ഇത്രക്ക് ഫീലാകുമെന്നോർത്തില്ല. എന്തായാലും പിണക്കം മാറ്റാതെ പറ്റൂല്ലല്ലോ. ഞാൻ നിരങ്ങിനീങ്ങി വീണ്ടുമാ ദേഹത്തോടൊട്ടി. എന്റെ സമീപ്യമറിഞ്ഞിട്ടും പെണ്ണനങ്ങിയില്ല. പക്ഷേ കെട്ടിപ്പിടിക്കാൻ ശ്രമിച്ചതും കൈ തട്ടിയെറിഞ്ഞു. മറുവശത്തേക്ക് തിരിഞ്ഞുകിടന്നതിനാൽ ആ മുഖം കാണാനും പറ്റുന്നില്ല.

അയ്യേ... പെണങ്ങിയോഡീ ചേച്ചീ നീ...???

ചേച്ചിയുടെ വയറിലേക്ക് ബലമായികൈചുറ്റി പിന്നിൽ നിന്നാ കഴുത്തിലേക്കും മുഖത്തേക്കുമായി എന്റെ മുഖം പൂഴ്ത്തിക്കിടന്നുകൊണ്ട്‌ ഞാൻ ചോദിച്ചു. ഒന്നും പറയാതെ അനങ്ങാതെയുള്ള കിടപ്പായിരുന്നു അതിനും മറുപടി.

ഛേ... ഞാനൊരു തമാശ പറഞ്ഞതല്ലേടീ... അതിനിത്ര പിണക്കം വേണോ???

തമാശയോ??? ഇതാ തമാശാ??? ഞാനൊരായിരംവട്ടം പറഞ്ഞിട്ടുള്ളതല്ലേ ആ ശവത്തിന്റെ കാര്യം പറയരുതെന്ന്??? അതെങ്ങനാ പഴേ കാമുകീനെ മറക്കാൻ പറ്റൂലല്ലോല്ലേ...??? ഇപ്പഴും അവളെ കെട്ടണോന്നല്ലേ ആഗ്രഹം...??? എനിക്കറിയാം...

വെട്ടിത്തിരിഞ്ഞതും ഒറ്റ ചീറലായിരുന്നു. കണ്ണൊക്കെ നിറഞ്ഞിരുന്നെങ്കിലും വല്ലാത്തൊരു മൂർച്ചയായിരുന്നു ആ സ്വരത്തിന്. ആ ഉള്ളിലെ എന്നൊടുള്ള സ്നേഹവും റോസിനോടുള്ള ദേഷ്യവുമെല്ലാം ഒറ്റ വരിയിൽ പെണ്ണ് പറഞ്ഞുതീർത്തു. ഒരു നിമിഷം ഒന്ന് പകച്ചെങ്കിലും അടുത്ത നിമിഷം എന്റെ സർവ നിയന്ത്രണവും പോയി. പിന്നെ കലി വരാതിരിക്കുവോ??? നമ്മക്കൊരു തെറ്റ് പറ്റിയാലതിന് കോപ്പിലെ വർത്താനമാണോ പറയേണ്ടത്???

മൈരുവർത്താനം പറഞ്ഞാലുണ്ടല്ലോ... ങ്ഹാ... പെണ്ണേ... നീ മേടിക്കുവേ...

ആഹാ കൊള്ളുന്നുണ്ടല്ലേ...??? ഇതുപോലെ തന്നാ ബാക്കിയുള്ളവരോട് പറഞ്ഞാലും..

ഒറ്റ ഡയലോഗിൽ എന്റെ നാവിറങ്ങിപ്പോയി. എന്ത് പറയണമെന്നറിയാതെ ആ മുഖത്തേക്ക് നോക്കിക്കിടന്നു. പെണ്ണിനന്നിട്ടും വല്യ കൂസലൊന്നുമില്ല. പഴയപടി തിരിഞ്ഞങ്ങു കിടന്നു. ഉറങ്ങാനല്ല, കപടദേഷ്യം കാണിക്കാൻ. അല്ലെങ്കിൽ ഇതൊരു കാരണമാക്കി എന്തോ ഒന്ന് സാധിച്ചെടുക്കാൻ. ഈ തലയണമന്ത്രമെന്നു പറയുന്നത് എന്താണെന്ന് ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് ഞാനറിയുന്നത്. എന്തായാലും എന്നാപ്പിന്നെ അങ്ങനെയാവട്ടെ എന്ന

💬 Comments

View all comments