Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]
വേറെകാര്യം.!!!
ജീവിതത്തിൽ ഇന്നേവരെ ഞാൻ കാണാത്ത വേഷത്തിൽ,... പാവാടക്കു പകരം ഒരു ബാത്ടവ്വലും ചുറ്റിയിറങ്ങിവന്ന ചേച്ചിയെ നോക്കിഞാൻ കണ്ണുമിഴിച്ചു. പക്ഷേ എന്നെയൊന്നു ശ്രദ്ധിക്കുക പോലും ചെയ്യാതെ ബെഡ്ഷീറ്റ് വലിച്ചു നേരെയാക്കുകയും തലയിണ നേരേവെക്കുകയുമൊക്കെയായി എന്നെ പരിപൂർണ്ണമായും അവോയ്ഡ് ചെയ്യുന്ന മട്ടിലായിരുന്നു പുള്ളിക്കാരി. എനിക്കെന്തോ വല്ലാത്തൊരു അസ്വസ്ഥതയാണത് സമ്മാനിച്ചത്. പിടിച്ചുനിർത്തി ചെയ്തത് പെണ്ണിന് ഇഷ്ടപ്പെട്ടില്ലെന്നു തോന്നിയിരുന്നെങ്കിലും ചേച്ചിയെന്നെ അവോയ്ഡ് ചെയ്യുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇന്നേവരെ ചെയ്യാത്ത ആ പ്രവർത്തിയിൽ വല്ലാത്തൊരു പേടിയെന്നെ വലയം ചെയ്തു. ഞാൻ മെല്ലെ ചേച്ചിയുടെ അടുത്തേക്ക് നടന്നു.
എന്റെ സാമീപ്യം മനസ്സിലായതും ചേച്ചി പെട്ടന്ന് തിരിഞ്ഞു വാതിലിന് നേരെ നടന്നു. ആലുവാ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കാതെ എന്നെക്കടന്നുപോകാൻ നോക്കിയ ചേച്ചിയെ ആ കയ്യിൽപിടിച്ചു നിർത്തുകയല്ലാതെ എനിക്കുവേറെ വഴിയില്ലായിരുന്നു. ഞാൻ പിടിച്ചെങ്കിലും ചേച്ചിയെന്റെ കൈ തട്ടിമാറ്റി. പക്ഷേ എന്റെ അടുത്ത പിടുത്തം അതിലും ബലത്തിലായിരുന്നു.
വിട്... എനിക്ക് പോണം...
പൊക്കോ... പക്ഷേ എന്തിനാ ഈ ഉടക്കെന്ന് എനിക്കിപ്പോ അറിയണം...
എനിക്കാരോടും ഉടക്കില്ല.
എന്നിട്ടാണോ കടന്നല് കുത്തിയപോലെ നടക്കുന്നെ...???
ആ ഞാൻ ചെലപ്പോ അങ്ങനെയാ..
അത് വേണ്ടാന്നാ പറഞ്ഞേ... എന്റെ മുന്നിലിങ്ങനെ കുമ്മെന്നും പറഞ്ഞോണ്ട് നടക്കരുത്.
ആ ആലോചിക്കാം..
അലോചിച്ചാ പോരാ..
എന്റെ കാര്യം ഞാനല്ലേ തീരുമാനിക്കുന്നെ..??? അതിനിപ്പോ ആരും പറയണമെന്നില്ല.
ഏ...???!!!
എന്നാ കേന്ന്... ഒന്നങ്ങോട്ടു മാറിയിരുന്നേ ഞാനങ്ങോട്ടു പൊക്കോളാരുന്നു. ഇന്നത്തെ സൂക്കേഡ് തീർന്നല്ലോല്ലേ...??!!!.
അറത്തുമുറിക്കുന്ന ഭാവത്തിലുള്ള ആ ഡയലോഗ് എനിക്കൊരു വല്ലാത്ത അടിയായിരുന്നു. എന്റെ മുഖത്തുനിന്ന് രക്തം വാർന്നുപോയത് ഞാനറിഞ്ഞു. എന്റെ നെഞ്ചിൽ ഒരു വിങ്ങലുയർന്നു. കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടപോലെ....!!!.
💬 Comments
View all comments