0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]

Author : JO Read All Parts 2.7K

ഇതിനപ്പുറം കണ്ടാലും ജോക്കുട്ടൻ വീഴില്ല മോളേ...

ഇതൊന്നും എനിക്കൊരു വിഷയമല്ലെന്നു കേൾപ്പിക്കാൻ മാത്രമേ ആ ഡയലോഗിന് ആവുമായിരുന്നുള്ളൂ. കണ്ണുകൾ സമ്മതിക്കുന്നില്ല. എത്ര നോക്കാതിരുന്നാലും കണ്ണുകൾ അറിയാതെ ചേച്ചിയിലേക്ക് പോകുന്നു. ഇത്രയൊക്കെയായിട്ടും ഞാൻ നോക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലാന്നു കണ്ടതും, പെണ്ണ് അറ്റകൈ തന്നെ പ്രയോഗിച്ചു. കമിഴ്ന്നങ് കിടന്നു; കൂട്ടത്തിൽ പഴയകാല സിനിമകളിൽ നായികമാർ കിടക്കുമ്പോലെ കാലുകൾ രണ്ടും പിന്നോട്ട് മടക്കി ഉയർത്തി ആട്ടിക്കൊണ്ടൊരു കിടപ്പ്. പാവാട ആ കാൽമുട്ടിലേക്ക് ഒഴുകിയിറങ്ങി, നനുത്ത ചെമ്പൻരോമങ്ങൾ അലങ്കരിക്കുന്ന ആ വെളുത്തുകൊഴുത്ത കാൽവെണ്ണകൾകൂടി കണ്ടതും എന്റെ സർവ നിയന്ത്രണവും വിട്ടു. ചേച്ചിയുടെ സ്വർണക്കൊലുസുകൾ പാദങ്ങളിൽനിന്നൂർന്ന് ആ കാൽവെണ്ണകളെ മുത്തമിട്ടതു കൂടി കണ്ടതോടെ ചേച്ചിയെയേയങ്ങ് കേറിപ്പിടിച്ചാലോ എന്നുപോലും ഞാൻ ചിന്തിച്ചുപോയി.

ഇത്രേം നേരം സ്വരൂക്കൂട്ടിവെച്ച കൻഡ്രോള് മൊത്തം ഒറ്റയടിക്ക് പോകുമെന്ന് തോന്നിയതും ഞാൻ പെട്ടെന്ന് ലൈറ്റോഫാക്കി. പെണ്ണ് അടക്കിച്ചിരിക്കുന്നത് ഞാൻ കേട്ടു. പക്ഷേ അത് കേട്ടതും എനിക്ക് പിന്നേം വാശിയായി. അല്ല ഒരുമാതിരി കൊതിക്കെറുവ്... ഒറ്റയടിക്ക് വിട്ടുകൊടുക്കാനൊരു മടി. അതുകൊണ്ടെന്താ... ഞാൻ വീണ്ടും അടങ്ങാതെ തന്നെ കിടന്നു. കൈ വേണ്ടാതീനം കാണിക്കുമോ എന്ന പേടികൊണ്ട് കൈകൾ ഞാൻ ചുരുട്ടിപ്പിടിച്ചു. പക്ഷേ ഇത്തവണ പെണ്ണ് എന്നോട് ചോദിച്ചുമില്ല ഒന്നും മിണ്ടിയതുമില്ല. ഞാൻ ചെല്ലുമെന്നുള്ള ഉറപ്പുള്ളതുകൊണ്ടാവാം.

എന്തായാലും ഞാൻ ചെന്നില്ല. പെണ്ണിന്റെ അടുത്ത നീക്കമെന്തെന്നു നോക്കിക്കൊണ്ട് ഞാനങ്ങനെ കിടന്നു. നിലാവെട്ടം മുറിക്കുള്ളിൽ അലയടിച്ചു നടക്കുന്നതിനാൽ ഒരുവശംചെരിഞ്ഞെന്നെ നോക്കിക്കിടക്കുന്ന ചേച്ചിയെ നോക്കിയങ്ങു കിടന്നു. എന്റെ മുഖം ചേച്ചി കാണാതിരിക്കാൻ പുതപ്പെടുത്തു മുഖത്തിനുവട്ടംവെക്കാനും മറന്നില്ല. കുറേനേരം കണ്ണടച്ചു കിടന്ന പെണ്ണ് കുറച്ചു കഴിഞ്ഞു കണ്ണും മിഴിച്ചെന്നെ നോക്കിക്കിടന്നു. മുഖത്തേക്ക് പാളിവീഴുന്ന

💬 Comments

View all comments