Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]
എനിക്കാ അവാർഡ് തരണ്ടേ...
ഉവ്വുവ്വ.. നിന്നെയെനിക്കറിയരുതോ??? ആ അതൊക്കെപ്പോട്ടെ എന്തിയെഡീ ???
എന്ത് ???
എടീ നിന്റെ ചെക്കൻ എന്തിയെന്ന് ???
ഇവിടുണ്ട്.
ഒരാഴ്ച്ചകൂടി കണ്ടതിന്റെ കണ്ടതിന്റെ ആഘോഷമാണോ ??? പാതിരാത്രിയായല്ലോ ???
ഛീ പോടീ അവിടുന്ന്. (പെണ്ണൊന്നു പരുങ്ങിയിട്ടാണ് ബാക്കി പറഞ്ഞത്. അപ്പുറത്തുള്ളവൾക്ക് വെളിവുണ്ടെങ്കി കാര്യം പിടികിട്ടിക്കാണും) ഞാൻ ഒരുറക്കം കഴിഞ്ഞെണീറ്റതാ. അപ്പഴാ ഓർത്തെ നിന്നെ വിളിക്കുന്നകാര്യം.
ഉവ്വ. വിശ്വസിച്ചു... അതൊക്കെപ്പോട്ടെ അവൻ പോയിട്ടെന്തായെടീ ??? ഓക്കെയാണോ ???
അയ്യോ അത് ഞാൻ ചോദിച്ചില്ല.
ആ ബെസ്റ്റ്. വന്നപ്പഴേ അവനേംകൊണ്ടു മുറിയിൽ കേറിയോ നീ... എടീ ആ ചെക്കൻ ചത്തുപോകും.
ഛീ പോടീ വൃത്തികേട്ടവളെ....
പെണ്ണ് ദേഷ്യംകൊണ്ടും ചമ്മലുകൊണ്ടും ചൂളി ഫോൺ കട്ട് ചെയ്തു. അതോടെ അത്രനേരം കഷ്ടപ്പെട്ട് അടക്കിപ്പിടിച്ച എന്റെ ചിരി പുറത്തുചാടി. പെണ്ണ് വെട്ടിത്തിരിഞ്ഞെന്നെ കൊല്ലുന്ന മട്ടിലൊന്നു നോക്കി.
കണ്ടോടീ പെണ്ണുങ്ങള് കാര്യങ്ങള് ചോദിക്കുന്നെ... ??? വന്നിട്ടിത്രേം നേരമായിട്ടും പോയ കാര്യം എന്തായെന്നു നീ ചോദിച്ചോ... അവൾക്ക് വെളിവുണ്ട്. അങ്ങനെ വേണം പെണ്ണുങ്ങളായാൽ. അല്ലാതെ വരുമ്പഴേ കെട്ടിയോനേം കൊണ്ടു മുറീൽ കേറി ഇരുന്നാൽ പോര. അതും ഒരു കൊച്ചുകുട്ടി. ഹോ ചത്തുപോകും അവൻ. (പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു)
ദേ... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. കൊച്ചുകുഞ്ഞിന്റെ പരാക്രമം എന്താണെന്ന് ഞാൻ പറഞ്ഞാലൊന്നാലോചിച്ചതാ. പിന്നെ വേണ്ടന്ന് വെച്ചിട്ടാ.
ഉവ്വുവ്വ. എന്നെക്കാളും പാവം ഒരുത്തനെ വേറെവിടെ കിട്ടുമെടീ പൂതനേ...
പിന്നേ പാവം. ഉറങ്ങിക്കിടക്കുമ്പോഴാരിക്കും.
ഹും ഞാൻ പാവം അല്ലാരുന്നെങ്കി പണ്ടേ നിന്നെ തല്ലിക്കൊന്നേനെ.
ഉം ഇങ്ങു വന്നേച്ചാ മതി. മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക് ജന്തൂ.... ഈ ഫോണങ്ങോട്ടു വെച്ചേ...
💬 Comments
View all comments