0%

Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Author : JO Read All Parts 5K

ഒന്ന് കൊഞ്ഞനം കുത്തിക്കാണിച്ചു. അപ്പോഴേക്കും അച്ചു വാതിൽ തുറന്നിരുന്നു. തലമുടിയൊക്കെപ്പറത്തി, ഉറക്കച്ചടവോടെയുള്ളയാ നിൽപ്പ് കണ്ടിട്ടെനിക്കു ചിരി വന്നു. പക്ഷേ ശെരിക്കും കാണുന്നതിന് മുന്നേ ചേച്ചി അവളെയും തള്ളിമാറ്റിക്കൊണ്ട് അകത്തേക്ക് കേറി.

നിനക്ക് നേരത്തെ എണീക്കത്തില്ലേടി... ??? എത്രപ്രാവിശ്യം വിളിച്ചു ഞാൻ ???  (മുറിയിൽ നിന്ന് ചേച്ചി അച്ചുവിനെ ശകാരിക്കുന്നത് കേൾക്കാം)

നെനക്ക് പ്രാന്താണെന്നുവെച്ചു എനിക്കത്രക്ക് പ്രാന്തൊന്നുവില്ല പാതിരാത്രിക്കെണീറ്റു നിക്കാൻ.

എടീ പെണ്ണുങ്ങളായാ നേരത്തെ എണീക്കണം. വേറൊരു വീട്ടില് ചെന്നു കേറാനുള്ളതാണെന്ന ഓർമ്മ വേണം...

പിന്നേ... നിന്നെപ്പോലെ പാതിരായ്ക്ക് എണീക്കണമെന്നുള്ളവര് എന്നെക്കെട്ടാൻ വരണ്ട.നേരം വെളുത്തിട്ട് എണീറ്റാ മതിയെന്നുള്ളവര് മാത്രം എന്നെ കെട്ടിയെച്ചാ മതി.

അച്ചു കോട്ടുവായിട്ടുകൊണ്ടാണെങ്കിലും ഉരുളക്കുപ്പേരി പോലെ മറുപടി കൊടുക്കുന്നുണ്ട്. രാവിലെ ചെന്നുകേറി മേടിച്ചതല്ലെന്നുള്ള ചിന്തയിൽ ഞാനും അനങ്ങാൻ പോയില്ല. ഈ ഡയലോഗുകൾ സ്ഥിരം പണ്ട് ഞാൻ കേട്ടിട്ടുള്ളതായതിനാൽ എനിക്ക് വല്യ പുതുമയൊന്നും തോന്നിയിരുന്നില്ല. ചേച്ചിക്ക് നാലും അച്ചുവിന് ആറുമായിരുന്നു സമയം. അവളെയും നേരത്തെ വിളിക്കാത്തതെന്താണെന്നും ചോദിച്ചു ചേച്ചി മിക്കവാറും തുള്ളാറുണ്ടായിരുന്നു. സീതാമ്മ ചേച്ചിയെ മാത്രം നേരത്തെ വിളിച്ചെണീപ്പിക്കുമത്രെ. പിന്നെപ്പിന്നെ ചേച്ചിക്കത്തൊരു ശീലമായി. വിളിക്കാതെതന്നെ എണീറ്റുപൊക്കോളും. പക്ഷേ അച്ചു ഇപ്പോഴും സീതാമ്മയുടെ തെറി കേട്ടാലേ എണീക്കൂ. അതും നേരത്തേ വിളിച്ചൂന്നും പറഞ്ഞൊരു യുദ്ധത്തോടെ.

പിന്നേ  നിന്നെക്കെട്ടാൻ തുക്ലി സായിപ്പ് വരും ഉച്ചക്ക് എണീറ്റാ മതീന്നും പറഞ്ഞോണ്ട്. എടീ നേരം വെളുക്കുമ്പോ എണീറ്റില്ലെങ്കിലെ കെട്ടിയാൻ പുറംവഴി വീക്കും നിന്റെ. (ചേച്ചി നിർത്താൻ യാതൊരു ഭാവവുമില്ല)

കെട്ടിയോൻ നേരത്തെ എണീറ്റാലല്ലേ എനിക്ക് എണീക്കേണ്ടതുള്ളു... ??? അവിടെക്കിടത്താനുള്ള വഴിയൊക്കെ എനിക്കറിയാം. അല്ലാതെ നിന്നെപ്പോലെ പാതിരാത്രിക്കെണീറ്റോടുവല്ല. ഇപ്പത്തന്നെ അവനെ കാണിക്കാതിരിക്കണല്ലേ നീയിങ്ങോട്ടോടിയത് ???

💬 Comments

View all comments