0%

Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Author : JO Read All Parts 5.1K

???

അതിന് ഞാനവളേം വിളിച്ചോണ്ടിരിക്കുവാണോ ??? കണ്ടാ ചോദിക്കാം. അല്ലാതെ ഓരോ മൈര്...  (എനിക്ക് പെട്ടന്നെന്തോ ദേഷ്യം വന്നു. ഞാൻ പൊട്ടിത്തെറിച്ചു)

അതിന് ജോക്കുട്ടനെന്തിനാ ദേഷ്യപ്പെടുന്നെ... ??? നിർത്ത്... നിർത്ത്.. വണ്ടി നിർത്താൻ....

ചേച്ചി വണ്ടിയിലിരുന്നു ബഹളംവെച്ചു. ഉദ്ദേശം അറിയാവുന്നതിനാൽ ഞാൻ നിർത്തിയില്ല. പക്ഷേ ചാടുമെന്നായപ്പോ നിർത്തേണ്ടി വന്നു. വണ്ടി നിന്നതും ചേച്ചി പുറകിൽനിന്നു ചാടിയിറങ്ങി മുന്നിലേക്ക് വന്നു. എന്നിട്ട് കയ്യിലിരുന്ന പേഴ്‌സ് വണ്ടിയുടെ ടാങ്കിന് മുകളിലേക്ക് വെച്ചു. എന്നിട്ട് കൈ എളിയിൽകുത്തിനിന്നുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിന്റെ ശക്തിതാങ്ങാനാവാതെ ഞാൻ പെട്ടെന്ന് നോട്ടം മാറ്റി. പക്ഷേ പെണ്ണ് പെട്ടന്നെന്റെ തല ഇരുകൈകൊണ്ടും പിടിച്ച് തന്റെ നേർക്കാക്കി. എന്നിട്ട് പിടിവിടാതെ എന്റെ കണ്ണിലേക്ക് തന്നെ നോക്കിനിന്നു.

നീയെന്നതാടീയീക്കാണിക്കുന്നെ ???

പറ. ഇനി പറ. കുറച്ചു മുമ്പേ പറഞ്ഞപോലെ ഒന്നൂടെ പറ.

ഞാൻ ചേച്ചിയുടെ മുഖത്തേക്കുതന്നെ നോക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഞാൻ മുഖം താഴ്ത്തി. ചേച്ചിയുടെ മുഖത്ത് പല ഭാവങ്ങളും മാറിമറിഞ്ഞു. പെട്ടന്ന് ചേച്ചി വീണ്ടുമെന്റെ മുഖം പിടിച്ചുപോക്കി, മുഖത്തേക്ക് വീണ്ടും നോക്കി.

എന്താ... ഇപ്പഴും... ഇപ്പഴും ഇഷ്ടമാണൊ അവളെ ??? (ചോദിക്കുമ്പോൾ ആ കണ്ണുകളിലുമൊരു നനവ്.)

ടീ ഞാൻ... (ഉത്തരം പറയാതെ ഞാൻ വിക്കി.)

വേണ്ട. പറയണ്ട. എനിക്കറിയാം. എനിക്കറിയാം അവള് വീണ്ടും വന്നലെന്തു ചെയ്യുമെന്നോർത്ത് വിഷമിക്കുന്നുണ്ടെന്ന്. ഇനി ഇതുകൂടി പറയണ്ട. (ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അത് പറഞ്ഞുതീരുംമുമ്പേ കരഞ്ഞുപോകുമോന്നോർത്താവും ചേച്ചി പെട്ടന്ന് ചുണ്ടുകൾ കടിച്ചുപിടിച്ചു.)

ഹേയ്... ചേച്ചിക്കുട്ടീ... ടീ... നിന്നെക്കളഞ്ഞിട്ടു ഞാൻ പോകുവോടീ.. (ഞാൻ പെട്ടെന്ന് നടുറോഡാണെന്നുകൂടി ചിന്തിക്കാതെ ചേച്ചിയെ ചേർത്തുപിടിച്ചു. )

💬 Comments

View all comments