0%

Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Author : JO Read All Parts 5.1K

വന്നേരേ...

സുചിപോയിട്ടാണ് ഞങ്ങള് ചെരുപ്പെടുക്കാൻ പോയത്. അവളങ്ങു പോയതും പെണ്ണെന്റെ കയ്യ് പിച്ചിപ്പറിച്ചു. എന്തായിരുന്നു ഇത്രക്ക് ഒലിപ്പിക്കാനെന്നു ചോദിച്ചാരുന്നു ആക്രമണം. മാംസം പറിച്ചെടുക്കുന്ന പോലെയുള്ള പിച്ചലായിരുന്നു. കണ്ണ് നിറഞ്ഞുപോയി.  കുറ്റം എന്റേതായതിനാൽ ഞാനൊന്നും മിണ്ടിയില്ല.

അവള് ബാക്കിയുള്ളവനും സമാധാനം തരൂല്ല... ചെരുപ്പെടുക്കാൻ പോകുമ്പോഴും പെണ്ണ് ആരോടെന്നില്ലാതെ പുലമ്പി. എനിക്ക് ചിരിവന്നു.

കിളിക്കണ്ട. കണ്ടോളുമാരോട് കൊഞ്ചിക്കുഴഞ്ഞു നിന്നോ... ബാക്കിയുള്ളവനും പെണ്ണുതന്നെയാ... ആ വൃത്തികെട്ടവന്മാര് പറഞ്ഞതെന്താന്നറിയാവോ ??? അറിയേണ്ടല്ലോ... (പെണ്ണ് ദേഷ്യത്തിലാണ്. )

ആഹാ കലിപ്പിലാണോ ??? എന്തായെന്റെ ചുന്ദരിക്കുട്ടിയെക്കുറിച്ചു പറഞ്ഞേ. ???

ഞാൻ ചേച്ചിയുടെ കൈത്തണ്ടയിൽ പിടിച്ച് എന്റെ ദേഹത്തേക്ക് വലിച്ചു. ചേർന്നുവന്നപ്പോൾ ആ അരക്കെട്ടിൽ കേറി ചുറ്റിപ്പിടിച്ചു. പെണ്ണ് കുതറിയെങ്കിലും വിട്ടില്ല. ആളുകള് നോക്കുമെന്നതായിരുന്നു പരാതി. പക്ഷേ ആളുകള് കാണണമെന്ന് കരുതിതന്നെയായിരുന്നു ഞാൻ പിടിച്ചതും. ഈ പെണ്ണ് എന്റെ മാത്രമാണെന്ന് തെളിയിക്കാനായിരുന്നു എന്റെ ശ്രമം. എന്തായാലും അതേറ്റു. മറ്റേ പയ്യന്മാര് എന്റെ നോട്ടം കണ്ടതും സ്ഥലംവിടുന്നത് ഞാൻ കണ്ടു.

നീയിവിടെമൊത്തം ജനക്കൂട്ടമാണെന്നു പറഞ്ഞിട്ട് ഇവിടൊരു പട്ടിക്കുറുക്കനുമില്ലല്ലോടീ ചേച്ചിക്കുട്ടീ... ???

ഇപ്പഴല്ലേ ഇല്ലാത്തത്. മുമ്പേ ഭയങ്കര ആളാരുന്നു. അതാ ഞാൻ അങ്ങോട്ടു വന്നേ... ഛേ ആ വൃത്തികെട്ടവന്മാരോടെയൊരു നോട്ടോം വർത്താനോം.. (പെണ്ണ് അറപ്പോടെ മുഖം വെട്ടിച്ചുകൊണ്ട് ചെരുപ്പ് എടുത്തിട്ടു. )

ഉം.. ??? അതിനും മാത്രവെന്നാ പറഞ്ഞേ ???

അറിഞ്ഞിട്ടിപ്പൊ എന്തിനാ ??? കണ്ടവളുമാരുടെ സൗന്ദര്യം കാണാനല്ലേ നേരവൊള്ളു...

ഹ പെണങ്ങാതെടീ കുശുമ്പിപ്പാറൂ... ഞങ്ങളീ കുശുമ്പിപ്പാറൂനെക്കുറിച്ചല്ലേ പറഞ്ഞോണ്ടിരുന്നെ... (ഞാനാ കവിളിൽ പിടിച്ചൊന്നു കൊഞ്ചിച്ചു. )

എന്നെക്കുറിച്ചോ ??? എന്നത് ??? അവളെന്നാ ചോദിച്ചെ ???

അതോ... അതീ കുശുമ്പിപ്പാറുവിനിപ്പഴും

💬 Comments

View all comments