Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
പിടച്ചിലോടെയെന്നെ തലയുയർത്തി നോക്കി.
ഉം... ??? (ഞാൻ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണായെന്ന ഭാവത്തിൽ പെണ്ണിനെ നോക്കി.)
വെശക്കുന്നില്ലേ... ??? ഞാൻ ചോറെടുത്തു വെക്കട്ടെ... ???
ഈ സന്ധ്യയായപ്പഴോ... ???
ഉച്ചക്കൊന്നും കഴിച്ചില്ലാലോ... ???
ആര് പറഞ്ഞു.. ??? ഞാൻ വയറുനിറയെ കഴിച്ചിട്ടാ വന്നത്. നീ പട്ടിണി കിടന്നെന് ഞാനെന്നാ വേണം.. ??
പെണ്ണൊന്നും പറഞ്ഞില്ല. മുഖമെന്റെ മാറിലേക്ക് ചേർത്തുവെച്ചങ്ങനെ കിടന്നു. എന്തോ പറയാനുള്ളപോലെ.
നിനക്കെടുത്തു കഴിച്ചോളാന്മേലാരുന്നോ ??? ഞാൻ പോണവഴിക്കെന്തെങ്കിലും കഴിക്കൂന്നു നിനക്കറിഞ്ഞൂടെ... ??
എന്നാലും... എന്നാലും ഞാനെങ്ങനെയാ... എന്നോട് ദേഷ്യപ്പെട്ടല്ലേ പോയത്.. ??? ഒന്നും കഴിക്കാതാ നടക്കുന്നേങ്കി ഞാൻ മാത്രം തിന്നും കുടിച്ചുമിവിടെ... അതോർത്തപ്പോ... അതോർത്തപ്പോ കഴിക്കാൻ തോന്നീല... (പെണ്ണിന്റെ കണ്ണില് നനവൂറി. സ്വരമിടറി. എന്റെ നെഞ്ചു പിടഞ്ഞു. )
ഈ പോത്തിനെക്കൊണ്ടു ഞാൻ തോറ്റല്ലോ കർത്താവേ... നീയെടുത്തതിലും വല്യ കുരിശാ ഇത്... !!! (ഞാൻ പെണ്ണിനെ ചുറ്റിവരിഞ്ഞുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു. )
ഛീ പോട... (പെണ്ണിന്റെ മുഖത്ത് നാണം. )
എന്നാ ബാ... ഞാനെടുത്തുതരാം... ഇനിയെന്റെ പെണ്ണിനെ പട്ടിണിക്കിട്ടൂന്ന് വേണ്ടാ..
ഇച്ചിരിയോടെ കഴിയട്ടെ... എനിക്കിപ്പഴിങ്ങനെ കെട്ടിപ്പിടിച്ചു കെടക്കാനാ തോന്നണെ... (പെണ്ണെന്നെ കയ്യും കാലുമെടുത്തു കെട്ടിപ്പിടിച്ചു കിടന്നു.)
ങേ... പെട്ടെന്നെന്നാ അങ്ങനെയൊരു പൂതി... ???
ആ. എനിക്കെണീക്കാൻ തോന്നണില്ല ജോക്കുട്ടാ... (പെണ്ണ് ചിണുങ്ങിക്കൊണ്ടെന്നോട് പറ്റിക്കൂടി.)
അമ്പടി... എണീറ്റുപോയി പെര കഴുകിയിടെടീ... ഹോ നാറീട്ടു വയ്യ...
ങേ... ???
എണീറ്റുപോയി നീ മുള്ളീത് കഴുകിക്കളയാൻ...
പോ ജന്തു ഒന്ന്. പിന്നെ നാറ്റം പോലും. ഞാനതൊക്കെ കഴുകിയിട്ടതാ...
അതെപ്പോ... ???
കുറച്ചു മുന്നേ. അതുകഴിഞ്ഞാ പിന്നെംകേറി കെടന്നെ... (പെണ്ണ് ചെറു
💬 Comments
View all comments