Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
ഞാനവളെ ശ്രദ്ധിക്കുന്നത് തന്നെ. പഴയതിൽനിന്ന് വലിയ മാറ്റങ്ങളൊന്നുമില്ല. ശരീരം ഒരല്പം വളർന്നു... അത്രമാത്രം. ഞാനിറങ്ങി ചെല്ലുന്നത് കണ്ടതും അവളെന്റെ തൊട്ടുമുന്നിലായി പുറത്തേക്ക് നടന്നു.
എന്താ നിന്റെയുദ്ദേശം... ??? (അവളുടെ പിന്നിൽ നടന്നുകൊണ്ടുതന്നെ ഞാൻ ചോദിച്ചു. അത്യാവശ്യം ദേഷ്യത്തോടെയായിരുന്നു എന്റെ ചോദ്യം.)
എന്തുദ്ദേശം... ??? നിന്റെ ചിലവിലൊരു ഒരു ചായ കുടിക്കണം,പോണം. അത്രേയുള്ളൂ. പിന്നെ നീ വാങ്ങിത്തരുവാണെങ്കി ഒരു ചെറുകടിയും വേണേൽ തിന്നാം... (ചോദ്യത്തിന്റെ ഉദ്ദേശം മനസ്സിലായിട്ടും എന്നെ ആക്കിയുള്ള മറുപടി. )
അതല്ല ഈ വരവിന്റെ ഉദ്ദേശമെന്താണെന്ന്... ???
അവൾ പെട്ടന്ന് തിരിഞ്ഞുനോക്കി. എന്നിട്ടൊരു ചിരി. അത് വിജയിച്ചവന്റെ ചിരിയാണോ പരാജയപ്പെട്ടവന്റെ ചിരിയാണോയെന്ന് ഇപ്പോഴുമെനിക്കറിയില്ല. ഒരായിരമർഥങ്ങളുണ്ടായിരുന്നു ആ ചിരിയിൽ.
പേടിക്കണ്ട... എനിക്ക്‌നല്ലയുദ്ധേശം മാത്രമേയുള്ളൂ. നിന്നെയൊന്നു കാണുക, മിണ്ടുക. ദേ കണ്ടൂ മിണ്ടീ. ഇനി മടങ്ങാം... അത്രേയുള്ളൂ. അല്ലാതെ നീ പേടിക്കുന്നതുപോലെ ആ ചേച്ചിയെ ഉപേക്ഷിക്കണമെന്നൊന്നും പറയാൻ വന്നതല്ല ഞാൻ... (അത് പറയുമ്പോഴും അവളുടെ സ്വരത്തിലൊരു ഇടർച്ചയുണ്ടായത് ഞാൻ ശ്രദ്ധിച്ചു. )
റോസെ... ടീ... ഞാൻ..
വേണ്ട. എനിക്കറിയാം. അന്ന് നീയങ്ങനെ പറഞ്ഞിട്ടും കുറെയേറെ ശ്രമിച്ചു ഞാൻ... പുതിയൊരാളെ കണ്ടെത്താൻ... പുതിയൊരു ജീവിതം തുടങ്ങാൻ... പക്ഷേ... പക്ഷേ കഴിയുന്നില്ലെടാ... ആരെ നോക്കിയാലും നിന്നെക്കാൾ മെച്ചമാണോന്നാ ഞാൻ നോക്കുന്നത്. നിന്റെ നിറവുണ്ടോ... നിന്റെ ചിരിയുണ്ടോ... നിന്റെ സ്വഭാവമുണ്ടോ... അങ്ങനെയങ്ങനെ... നിന്നെ മറക്കാൻ ശ്രമിക്കുന്ന ഓരോ നിമിഷവും നിന്റെയോർമകളാടാ എനിക്ക് ചുറ്റും കൂടുന്നെ...
ഞാൻ കണ്ണുമിഴിച്ചു നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ ഞെട്ടലോടെ കണ്ടു. ഈശ്വരാ... പഴയതെല്ലാം വീണ്ടും ആവർത്തിക്കുകയാണോ... ??? ഒന്നും മറുപടി കൊടുക്കാതെ, ഞാനവളെത്തന്നെ നോക്കിനിന്നു.
ഇങ്ങോട്ടുവരുമ്പോഴും
💬 Comments
View all comments