0%

Chapter Title : രണ്ടാം യാമത്തിലെ പൂനിലാവ് 1 [സ്പൾബർ]

Author : Spulber Read All Parts 5K

മാറ്റേണ്ടതുണ്ട്.

പ്രശസ്ഥമായ ഇല്ലത്തെ ഇപ്പോഴത്തെ തമ്പുരാട്ടിയാണ് യമുന. നാൽപ്പത്തെട്ട് വയസുണ്ടവർക്ക്. ഭർത്താവ് വിഷ്ണു നമ്പൂതിരി. അറുപത് വയസ്.
ഈ കൂറ്റൻ നാല്കെട്ടും, നാല്തലമുറക്ക് ഇരുന്നുണ്ണാൻ മാത്രമുള്ള വസ്തുവകകളും യമുനക്ക് പാരമ്പര്യമായി കിട്ടിയതാണ്. വിഷ്ണു നമ്പൂതിരി ഒരു ക്ഷയിച്ച ഇല്ലത്തെ അവസാന കണ്ണിയാണ്.

കുടുംബ ക്ഷേത്രത്തിൽ ഒരു വിശേഷാൽ പൂജ ചെയ്യാൻ വന്ന വിഷ്ണുവിനെ, യമുന കാണുകയും അവനിൽ അനുരാഗയുക്തയാവുകയുമായിരുന്നു.

അന്നന്നത്തെ ജീവിതച്ചെലവുകൾക്കായി അമ്പലങ്ങൾ തോറും കയറിയിറങ്ങി പൂജ ചെയ്യുന്ന ഒരു നമ്പൂരിയെകൊണ്ട് മകളെ വേളി കഴിപ്പിക്കാൻ യമുനയുടെ അഛൻ തയ്യാറായില്ല.
വിഷ്ണുവിന്റെ സൗന്ദര്യത്തിലും, ആരോഗ്യത്തിലും ആകൃഷ്ടയായ യമുന അവനെയല്ലാതെ വേറാരെയും വേളി കഴിക്കില്ലെന്ന് വാശി പിടിച്ചു.

വിഷ്ണുവിന് അവന്റെ കുടുംബമായി ഇനിയൊരു ബന്ധവും പാടില്ലെന്നും, പൂജക്കെന്നും പറഞ്ഞ് അമ്പലങ്ങൾ തോറും കയറിയിറങ്ങി നടക്കാതെ വീട്ടിൽ അടങ്ങിയൊതുങ്ങി നിൽകണമെന്നുമുള്ള ഉറപ്പിൽ യമുനയും, വിഷ്ണുവുമായുള്ള വേളി നടന്നു.

ശരീരം കൊണ്ടും, മനസ് കൊണ്ടും തീർത്തും പരിശുദ്ധയായ യമുന, ഭർത്താവിനെ കൺകണ്ട ദൈവമായി പൂജിച്ചു.
മറ്റ് കൂടപ്പിറപ്പുകളില്ലാതിരുന്ന യമുന, അച്ചനമ്മമാരോടും,ഭർത്താവിനുമൊപ്പം ആ വലിയ നാലുകെട്ടിൽ ഒരു രാജ്ഞിയെപ്പോലെ ജീവിച്ചു.

അമ്പലങ്ങളിലെ പൂജ ഒരു തപസ്യയായി കണ്ട വിഷ്ണുനമ്പൂതിരി, പൈസക്ക് വേണ്ടിയല്ലാതെ, മനസംതൃപ്തിക്ക് വേണ്ടി ഒന്ന് രണ്ട് അമ്പലങ്ങളിൽ പൂജ ചെയ്തു.

യമുനക്കും, വിഷ്ണു നമ്പൂതിരിക്കും രണ്ട് മക്കൾ പിറന്നു. മൂത്തത് പെണ്ണും, ഇളയത് ആണും. മകൾ യാമിക ഇരുപതാം വയസിൽ തന്നെ വിവാഹിതയായി പോയി. മിലിട്ടറിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ ഭർത്താവിനോടൊപ്പം അവൾ കാശ്മീരിലാണ്. ഇപ്പോൾ അവൾക്ക് ഇരുപത്തിനാല് വയസുണ്ട്.
ഇരുപതുകാരൻ യദു, ഉപരിപഠനത്തിനായി ആസ്ട്രേലിയയിലാണ്.

അച്ചനുമമ്മയും മരിച്ചതിൽ പിന്നെ യമുനയും ഭർത്താവും

💬 Comments

View all comments