Chapter Title : രണ്ടാം യാമത്തിലെ പൂനിലാവ് 3 [സ്പൾബർ]
കഴിക്ക്..”
“അതെന്താ… നീയെനിക്ക് എടുത്ത് തരില്ലേ….?”
“വേണ്ട… അത് വേണ്ട തമ്പുരാട്ടീ..”
മുരളി ദയനീയമായി പറഞ്ഞു.
അവൾക്കറിയാം അതിന്റെ കാരണം. വേറൊരാള് തൊട്ടത് താൻ കഴിക്കില്ല. ഇത് വരെ കഴിച്ചിട്ടുമില്ല.. അറപ്പാണ് തനിക്കത്.. അതിൽ ഭേദം പട്ടിണികിടന്ന് മരിക്കുന്നതാണ്.
ഇവനും കീഴ്ജാതിക്കാരനാണ്. ഇവൻ തൊട്ടതും താൻ കഴിക്കില്ല.
ഇല്ല… ഇവൻ തൊട്ടതും താൻ ഒരിക്കലും കഴിക്കില്ല…
മുരളി, ഞെട്ടിത്തരിച്ച് അനങ്ങാനാവാതെ ഇരിക്കുകയാണ്. കണ്ടത് വിശ്വസിക്കാനാവാതെ, കണ്ണും തുറുപ്പിച്ച്, ശ്വാസമെടുക്കാൻ പോലും
ഭയന്ന്…
അവൻ കുഴച്ച് വെച്ച ഇഡലി സ്വാദോടെ കഴിക്കുന്ന യമുനയെ അവൻ അവിശ്വസനീയതയോടെ നോക്കി.
“തമ്പുരാട്ടീ….”
ഹൃദയം നുറുങ്ങുന്ന വേദനയോടെ അവൻ വിളിച്ചു.
“എന്താടാ…”
“വേണ്ട തമ്പുരാട്ടീ… ഇത് വേണ്ട… അടിയനിത് സഹിക്കാൻ കഴിയില്ല തമ്പുരാട്ടീ…”
“” എന്ത്… ?”
അവളൊന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു.
“ഇത് തമ്പുരാട്ടി കഴിക്കരുത്…”
“അതെന്താന്ന്…”?
“അത്…. അത്…തമ്പുരാട്ടീ… അത് ഞാൻ…”
“നിന്നോട് ഞാൻ പറഞ്ഞില്ലേടാ… ഇവിടെ അടിയാനും,തമ്പുരാട്ടിയൊന്നുമില്ല…
രണ്ട് മനുഷ്യരേയുള്ളൂ…
ഏതായാലും നീ പറഞ്ഞത് ശരിയാ…
ഞാനിത് വരെ ഇത് ഇങ്ങിനെയൊന്നും ചെയ്തിട്ടില്ല… എന്റെ തമ്പുരാന് പോലും ഞാൻ വിളമ്പിക്കൊടുത്തിട്ടില്ല… ഒരാളോടൊപ്പവും ഇരുന്ന്ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല…
പക്ഷേ… നീയെനിക്ക് അങ്ങിനെയാണോടാ… ?”
ചുവന്ന് തുടുത്തിരിക്കുകയാണ് യമുനയുടെ മുഖം. ചുണ്ടുകൾ വിറ കൊള്ളുന്നുമുണ്ട്.
തിളങ്ങുന്ന കണ്ണുകൾ അൽപം കലങ്ങിയിട്ടുണ്ട്..
അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു.
“ ഇല്ലത്തിന് വേണ്ടപ്പെട്ടവരെയല്ലാതെ ഒരാളെയും ഞാനീ മുറിയിലേക്ക് കയറ്റിയിട്ടില്ല… എന്നിട്ടും നിന്നെ, നിനക്ക് മാത്രം ഞാനീ മുറി തുറന്ന് തന്നത് എന്താന്നറിയോ നിനക്ക്… ?”
പതിയെ കഴിച്ച് കൊണ്ടാണ് യമുനയുടെ സംസാരം..
അവൾ തന്റെ പ്ലേറ്റിൽ നിന്ന്
💬 Comments
View all comments