0%

Chapter Title : രണ്ടാം യാമത്തിലെ പൂനിലാവ് 3 [സ്പൾബർ]

Author : Spulber Read All Parts 3K

കഴിക്കാൻ തുടങ്ങിയപ്പോ തന്നെ മുരളി കഴിപ്പ് നിർത്തിയിരുന്നു.

“എന്തേ, നിനക്ക് വേണ്ടേ…?’”

അവൻ കഴിക്കാതിരിക്കുന്നത് കണ്ട് യമുന ചോദിച്ചു.

അവൻ വേണ്ടെന്ന് തലയാട്ടി. യമുന നാലിഡലി കൂടി പ്ലേറ്റിലേക്കിട്ട് സാമ്പാറൊഴിച്ച് കുഴച്ചു.

“കഴിക്കെടാ… “

മുരളി മടിമടിച്ച് രണ്ട് വിരലുകൾ കൊണ്ടൽപം തോണ്ടിയെടുത്ത് വായിലാക്കി. തമ്പുരാട്ടിയോടെപ്പം ഒരു പാത്രത്തിൽ ഭക്ഷണം കഴിക്കുന്നത് അവന് ഒരു തരത്തിലും ഉൾക്കൊള്ളാനായില്ല.

യമുന ഇടത് കൈ കൊണ്ട് അവന്റെ തോളിലൊരടി.

“രണ്ട് വിരല് കൊണ്ടാണോ ഭക്ഷണം കഴിക്കുന്നേ… ശരിക്കങ്ങോട്ട് കഴിക്ക്…”

ക്രൂരമായ ശിക്ഷകൾകൊണ്ട് ഒരു പാട് അടിമകളെ അനുസരണ പഠിപ്പിച്ച തമ്പുരാട്ടി പക്ഷേ, സ്നേഹത്തോടെയാണ് മുരളിയെ അനുസരിപ്പിച്ചത്.
അവന്റെ മുന്നിൽ കോവിലകം വാഴും റാണിയാവാനല്ല അവളാഗ്രഹിച്ചത്… മറിച്ച് അവന്റെ അടിമയാകാനാണ്..
യജമാനത്തിയാവുന്നതിനേക്കാൾ സുഖം, ഇഷ്ടപ്പെട്ട പുരുഷന്റെ അടിമയാകാനാണെന്ന് യമുന തിരിച്ചറിയുകയായിരുന്നു..

താൻ അടുത്ത്പരിചയപ്പെട്ടതും,
ഇഷ്ടപ്പെട്ടതുമായ ഒരേഒരു പുരുഷൻ ഇവനാണ്..ഇവന്റെ മുന്നിൽ എത്ര താഴാനും തനിക്കൊരു മടിയുമില്ല.പക്ഷേ, അതിവന്റെ മുന്നിൽ മാത്രം.. മറ്റുള്ളവരുടെ മുന്നിൽ അഹങ്കാരത്തോടെയും, അധികാരത്തോടെയും പെരുമാറുന്ന റാണി തന്നെയായിരിക്കും താൻ.അനുസരണയില്ലാത്തവരെ ക്രൂരമായ ശിക്ഷകൾ കൊണ്ട് അനുസരിപ്പിക്കുന്ന മഹാറാണി.

പക്ഷേ, ഈ കള്ളന്റെ മുൻപിൽ താൻ അലിഞ്ഞ് പോവുകയാണ്. തന്റെ എല്ലാ അധികാരവും ഇവന്റെ മുൻപിൽ അടിയറവ് വെച്ച് ആ കാൽകീഴിൽ കിടക്കാനാണ് തനിക്കിഷ്ടം.

എന്നാൽ ഇവൻ അടുക്കുന്നില്ല. അടുപ്പിക്കാൻ തനിക്കറിയാം.

തന്റെ മുഖത്തിന് നേരെ നീളുന്നത് തമ്പുരാട്ടിയുടെ കയ്യാണെന്നും, ആ കയ്യിൽ സാമ്പാറ് കൂട്ടിക്കുഴച്ച ഇഡലിയാണെന്നും അറിഞ്ഞപ്പഴേക്കും, മുരളി അറിയാതെ വാ തുറന്നിരുന്നു.

നിറഞ്ഞ കണ്ണുകളോടെയാണവൻ വായിൽ കിട്ടിയ ഇഡലി കഴിച്ചത്. തമ്പുരാട്ടിയാണ് തനിക്ക് വാരിത്തന്നത്. അത് തന്നോടുള്ള ഇഷ്ടം

💬 Comments

View all comments