0%

Chapter Title : രണ്ടാമതൊരാൾ [ na–na ]

Author : ne-na Read All Parts 960

ക്ഷേത്രത്തിൽ പോകണേ.. അപ്പു ഇനിയും നീ ആരോടെങ്കിലും അടി ഉണ്ടാക്കിയാൽ ഞാൻ മിണ്ടില്ല കേട്ടോ.. അപ്പു ഞാൻ ഇന്ന് ഇവിടാ കിടക്കുന്നത് കേട്ടോ."

അമ്മുവിൻറെ ഓരോ വാക്കുകളും അവന്റെ മനസിലൂടെ കടന്നു പോയി. ഇല്ല.. അവളുടെ സ്വരം പോലും തനിക്ക് മറക്കാനായിട്ടില്ല.

ആദിത്യൻ കട്ടിലിലേക്ക് പോയിരുന്നു കണ്ണുകൾ ഇറുക്കി അടച്ചു. കണ്ണിൽ നിന്നും ഊർന്നു വീണ ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിൽ കൂടി താഴേക്ക് ഒലിച്ചിറങ്ങി ആരും കാണാതിരിക്കുവാനെന്നവണ്ണം താടി ഇഴകൾക്കിടയിൽ അഭയം പ്രാവിച്ചു.

.

.

+2  നല്ല റാങ്കോടെ തന്നെയാണ് അപ്പുവും അമ്മുവും പാസ് ആയത്. തുടർന്ന് അവരുടെ ഇഷ്ടപ്രകാരം സിവിൽ എഞ്ചിനീയറിംഗ് തന്നെ പഠിക്കാനും പോയി. രണ്ടുപേരും ഒരു എഞ്ചിനീയറിംഗ് കോളേജിൽ തന്നെയാണ് അഡ്മിഷൻ എടുത്തത്. വീട്ടിൽ നിന്നും അര മണിക്കൂർ യാത്ര കോളജിലേക്ക്.

കൂട്ടുകാർ ആദി എന്ന് വിളിക്കുന്ന ആദിത്യൻ എല്ലാപേരുമായും പെട്ടെന്ന് സൗഹൃദത്തിൽ ആകുന്ന ഒരു സ്വഭാവക്കാരനായിരുന്നു. ക്ലാസ്സിലെ എന്ത് പരിപാടികൾക്കും മുന്നിൽ തന്നെ കാണും. ആകെക്കൂടിയുള്ള ഒരു കുഴപ്പം പെട്ടെന്ന് ദേഷ്യം വരും എന്നുള്ളതായിരുന്നു. അവനെപ്പോലെ തന്നെയായിരുന്നു സംഗീതയും. എല്ലാരുമായും പെട്ടെന്ന് കൂട്ടാകുകയും ആക്ടിവിറ്റീസിൽ എല്ലാം മുന്നിൽ തന്നെ കാണുകയും ചെയ്യുമായിരുന്നു. അപ്പുവിൽ നിന്നും അവൾക്കുള്ള വ്യത്യാസം എന്തെന്നാൽ പെട്ടെന്ന് ദേഷ്യം വരില്ല. എല്ലാം ഒരു തമാശ രീതിയിൽ അവൾ മുന്നോട്ട് കൊണ്ട് പോകും.

കോളേജിൽ ചിലർ പറയുന്നത് സംഗീത അപ്പുവിന്റെ കാമുകി ആണെന്നാണ്, ചിലർ പറയുന്നത് സൗഹൃത്തുക്കൾ ആണെന്നും. ആരെങ്കിലും അവരോടു അതേപ്പറ്റി ചോദിച്ചാൽ നിങ്ങൾക്ക് എന്ത് തോന്നുന്നു അത് തന്നെയാണെന്നാണ് അവരുടെ മറുപടി.

ഇപ്പോൾ 

💬 Comments

View all comments