Chapter Title : രണ്ടാമതൊരാൾ [ na–na ]
പഠനം മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. സ്വന്തം മോളെപോലെ തന്നെയായിരുന്നു സംഗീതയെയും വാസുദേവൻ കണ്ടിരുന്നത്. ഒരിക്കലും ഒന്നിലും ഒരു കുറവ് അറിഞ്ഞ് വളരുവാൻ വാസുദേവൻ അവളിൽ സാഹചര്യം ഒരുക്കിയിരുന്നില്ല.
"സംഗീതേ.. ആദി ഇലെക്ട്രോണിക്സിലെ ജിത്തുമായി അടി ഉണ്ടാക്കി എന്ന് കേൾക്കുന്നു."
ലഞ്ച് ബോക്സ് കഴുകികൊണ്ടുവന്ന് ബാഗിലേക്ക് വയ്ക്കുകയായിരുന്ന സംഗീത രമ്യയുടെ ശബ്‌ദം കേട്ട് തിരിഞ്ഞ് നോക്കി.
"നിന്നോടാരാ പറഞ്ഞത്?"
"അച്ചു ആണ് പറഞ്ഞത്. അവൻ അടി നടക്കുന്നിടത്ത് ഉണ്ടായിരുന്നെന്ന്."
സംഗീത നെറ്റിയിൽ കൈ ഊന്നി അവിടേക്ക് ഇരുന്നു.
"ഇവനെ കൊണ്ട് തോറ്റു ഞാൻ. കുറച്ചു നാളായി കുഴപ്പത്തിനൊന്നും പോകാതിരിക്കുകയായിരുന്നു."
തന്റെ അറിവ് പൂർണമാക്കാനായി രമ്യ പറഞ്ഞു.
"പ്രശാന്തിനെ എന്തോ കാര്യമായിട്ടാണ് അടി ഉണ്ടാക്കിയെന്നതെന്നാണ് അറിഞ്ഞത്."
ക്ലാസ്സിന്റെ വാതിലിനടുത്തേക്ക് ആരൊക്കെയോ ഉച്ചത്തിൽ സംസാരിച്ച് വരുന്നതിന്റെ ബഹളം കേട്ട് സംഗീതയും രമ്യയും ഒരേ സമയം അവിടേക്ക് നോക്കി.
ആദിത്യനും അവന്റെ കൂട്ടുകാരും നടന്ന വരുന്നതിന്റെ ബഹളമാണ് അവർ കേട്ടത്.
അവനെ കണ്ട ഉടനെ തന്നെ രമ്യ സംഗീതയുടെ അടുത്ത് നിന്നും പിൻവലിഞ്ഞു.
ക്ലാസ്സിലേക്ക് കയറിയ ആദിത്യൻ കൈ കുടഞ്ഞ് കൊണ്ട് ഗൗരവത്തിൽ സംസാരിക്കുന്നതിനിടയിൽ ആണ് തന്നെ തുറിച്ച് നോക്കി ഇരിക്കുന്ന സംഗീതയെ ശ്രദ്ധിക്കുന്നത്.
"അളിയാ, പണി കിട്ടി എന്നാണ് തോന്നുന്നത്.. അമ്മു എന്തോ അറിഞ്ഞിട്ടുണ്ട്."
പ്രശാന്ത് സംഗീതയെ നോക്കിയപ്പോൾ അവൾ തുറിച്ച് നോക്കികൊണ്ട് ഇരിക്കുകയാണ്. ദേഷ്യത്തിൽ അവളുടെ കവിളുകൾ രണ്ടും ചുവന്നിട്ടുണ്ട്.
പ്രശാന്തിന്റെ മുഖത്ത് ചെറുതായി ചിരി പരന്നു.
ആദിത്യന്റെ സ്വഭാവത്തെ കുറിച്ച് എല്ലാപേർക്കും അറിയാവുന്നതാണ്.എല്ലാരോടും പെട്ടെന്ന് സൗഹൃതത്തിലാകും. എന്നാൽ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതവും. മനസിലുള്ളത് ആരുടെ മുഖത്ത് നോക്കിയും
💬 Comments
View all comments