0%

Chapter Title : രണ്ടാമതൊരാൾ [ na–na ]

Author : ne-na Read All Parts 962

വെട്ടി തുറന്ന് പറയും.ആരുടെ മുന്നിലും താഴ്ന്ന് കൊടുക്കാറില്ല. സംഗീതയുടെ മുന്നിലൊഴികെ.

ഒരു ചിരിയോടെ പ്രശാന്ത് പറഞ്ഞു.

"കഴിഞ്ഞ പ്രവിശ്യത്തത്ര കലിപ്പിലല്ല. എന്തായാലും നീ അങ്ങോട്ട് ചെല്ല്. അല്ലെങ്കിൽ അവൾ നിന്നെ നോക്കി ദഹിപ്പിക്കും."

പ്രശാന്തിന്‌ ഒരു ചിരി മറുപടി ആയിനൽകികൊണ്ട് ആദിത്യൻ സംഗീതയുടെ അടുത്തിരിക്കുന്ന തന്റെ ബാഗിനടുത്തേക്ക് നടന്നു.

ബാഗിന്റെ സിപ് തുറക്കുന്നതിനിടയിൽ അവൻ സംഗീതയോടു ചോദിച്ചു.

"നീയെന്തിനാ ഇങ്ങനെ തുറിച്ച് നോക്കുന്നത്?"

അപ്പോഴും രൂക്ഷമായ ഒരു നോട്ടം തന്നെയായിരുന്നു അവളുടെ മറുപടി.

"നീ കഴിച്ചായിരുന്നോ?"

എടുത്തടിച്ചപോലെ അവളുടെ മറുപടി വന്നു.

"ഇല്ല.. നീ അടിയൊക്കെ ഉണ്ടാക്കി മടങ്ങി വരുന്നത് വരെ ഞാൻ കഴിക്കാതെ നിനക്ക് വേണ്ടി കാത്തിരിക്കാം."

ക്ലാസ്സിലേക്ക് കയറി വരുമ്പോൾ രമ്യ സംഗീതയുടെ അടുത്ത് നിന്നും നടന്ന് പോകുന്നത് ആദി കണ്ടിരുന്നു. അതുകൊണ്ട് തന്നെ  ഈ ന്യൂസ് ഇത്ര പെട്ടെന്ന് സംഗീതയുടെ ചെവികളിൽ എത്തിച്ചത് ക്ലാസ്സിലെ മെയിൻ ന്യൂസ് റിപ്പോർട്ടർ ആയ രമ്യ തന്നെയാണെന്ന് അവനു ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.

ആദി പെട്ടെന്ന് രമ്യയെ നോക്കി. അവന്റെ നോട്ടം തന്റെ നേരെ ആണെന്നറിഞ്ഞ രമ്യ പെട്ടെന്ന് അമൂല്യയുടെ അടുത്തേക്ക് കയറി തല താഴ്ത്തി ഇരുന്നു.

രമ്യയുടെ പരുങ്ങൽ കണ്ടു അമൂല്യ ചോദിച്ചു.

"എന്ത് പറ്റിയെടി?"

"പണി കിട്ടിയെന്നാണ് തോന്നുന്നേ.."

അമൂല്യ അവളുടെ മുഖത്ത് തന്നെ എന്താ എന്നുള്ള അർഥത്തിൽ നോക്കി.

"ആദി ജിത്തുമായി അടി ഉണ്ടാക്കിയ കാര്യം സംഗീതയോടു പറഞ്ഞത് ഞാനാണെന്ന് അവനു മനസിലായെന്ന് തോന്നുന്നു."

അമൂല്യ തല ചരിച്ച് ആദിത്യനെ നോക്കി.

സംഗീത രൂക്ഷ ഭാവത്തിൽ ആദിത്യനെ നോക്കി ഇരിക്കുകയാണ്. അവൻ അതെ ഭാവത്തോടെ

💬 Comments

View all comments