Chapter Title : രണ്ടാമതൊരാൾ [ na–na ]
എന്നാൽ അപ്പുവിനെ സപ്പോർട്ട് ചെയ്ത് തിങ്ങി ഞെരുങ്ങിയുള്ള ബസിലെ യാത്ര ബുദ്ധിമുട്ടാണെന്ന് സംഗീതകൂടി പറഞ്ഞപ്പോൾ മനസില്ല മനസോടെയാണ് വാസുദേവൻ ഒരു പൾസർ ബൈക്ക് ആദിക്ക് വാങ്ങി കൊടുത്തത്. അങ്ങനെ മൂന്നാമത്തെ അധ്യയന വര്ഷം മുതൽ അവർ കോളജിലേക്ക് ബൈക്കിൽ വന്നു തുടങ്ങി. ആദി തന്നെയാണ് സംഗീതയെ ബൈക്ക് ഓടിക്കുവാൻ പഠിപ്പിച്ചത്. അവളും ടു വീലർ ലൈസൻസ് എടുത്തിട്ടുണ്ട്. പക്ഷെ സംഗീത ബൈക്ക് ഓടിക്കുന്നത് വാസുദേവന് ഇഷ്ട്ടമല്ല. എന്തെങ്കിലും അപകടം പറ്റുമോ എന്നുള്ള പേടി ആണ്. അമ്മു ബൈക്ക് ഓടിക്കുന്നത് കണ്ടാൽ വാസുദേവൻ അവളെ ഒന്നും പറയാറില്ല. ആദിക്ക് ആണ് വഴക്ക് കിട്ടുന്നത്.
സംഗീത ബൈക്ക് മുന്നോട്ട് എടുത്തപ്പോൾ ആദി അവളുടെ ബാഗ് അവർക്ക് ഇടയിൽ വച്ച ശേഷം അവളുടെ ഇടുപ്പിൽ കൈ കൊണ്ട് ചുറ്റിപിടിച്ചിരുന്നു. കോളേജ് കവാടം കഴിഞ്ഞ് പുറത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ ഇടയിലൂടെ അവൾ ബൈക്ക് സാവധാനം ഓടിച്ചു പോയി. ചിലരൊക്കെ അവരുടെ യാത്ര കൗതുകത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. മെയിൻ റോഡിലേക്ക് കയറിയതും അവൾ വേഗത കൂട്ടി.
ബൈക്കിൽ പോവുകയായിരുന്ന ജിത്തുവിനെ ഓവർ ടേക്ക് ചെയ്തു സംഗീത പോയപ്പോൾ അവന്റെ പിന്നിൽ ഇരുന്നിരുന്ന ജിതിൻ പറഞ്ഞു.
"നീ മായയുടെ പിറകെ നടക്കുന്നു എന്നും പറഞ്ഞ് ഇന്ന് നിന്നെ അടിക്കാൻ വന്നവനാണ് ദാ അവളുടെ പിന്നിൽ ഇരുന്നു പോകുന്നത്. അവനു എന്തും ആകാം."
ബൈക്ക് ഓടിച്ച് കൊണ്ടിരുന്ന ജിത്തു അത് കേട്ട് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
"അല്ലെങ്കിലും ആ സംഗീത ഒരു പോക്ക് കേസ് ആണെന്നാണ് തോന്നുന്നത്. ഏതു സമയവും അവന്റെ തോളിൽ തന്നെ ആണ്. അവന്റെ
💬 Comments
View all comments