0%

Chapter Title : രണ്ടാമതൊരാൾ [ na–na ]

Author : ne-na Read All Parts 967

കൈ ആണെങ്കിൽ അവളുടെ വേണ്ടാത്തിടത്തൊക്കയും."

"ഡാ.. വെറുതെ അവരെ കുറിച്ച് വേണ്ടാത്ത അനാവശ്യങ്ങൾ പറയരുത്."

ജിതിൻ ചെറിയൊരു അത്ഭുതത്തോടെ ചോദിച്ചു.

"നീയെന്താടാ അവരെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നത്?"

"നീ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറഞ്ഞിട്ട്. ഹൈ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് എനിക്കവരെ അറിയാം. ഞങ്ങൾ ഒരു ക്ലാസ്സിൽ അല്ലെങ്കിലും ഒരു സ്കൂളിൽ പഠിച്ചവരാണ്. ഒരേ നാട്ടുകാരും. അവന്റെയും അവളുടെയും വീട്ടുകാർ ഒരേ കുടുംബം പോലെ കഴിയുന്നവർ ആണ്. അതുകൊണ്ട് നീ അവരെ കുറിച്ച് ഇല്ലാത്ത അനാവശ്യം ഉണ്ടാക്കി പറയരുത്."

"ജിത്തുവിന്റെ മറുപടി കേട്ട ജിതിൻ നിശബ്തനായി.

"ഡാ ജിതിനെ ഞാൻ ആദിത്യന്റെ കൂട്ടുകാരന്റെ പിറകെ നടന്നപ്പോൾ അവൻ ചോദിക്കാൻ വന്നു. എന്റെ പെങ്ങളുടെ പിറകെ ഒരുത്തൻ നടന്നാൽ നീയും ചോദിക്കാൻ പോകില്ലേ?"

ഉച്ചക്ക് അടിക്കാൻ വന്ന ഒരുത്തനെ സപ്പോർട്ട് ചെയ്ത് ജിത്തു സംസാരിക്കുന്നത് കേട്ട് വാ പൊളിച്ച് ഇരിക്കാൻ മാത്രമാണ് ജിതിന് കഴിഞ്ഞത്.

"ഡാ.. അപ്പു."

തണുത്ത കാറ്റേറ്റ് ബൈക്കിന്റെ പിന്നിൽ ഇരിക്കുകയായിരുന്ന ആദി സംഗീതയുടെ വിളി കേട്ടില്ല.

കുറച്ച് കൂടി ഉച്ചത്തിൽ അവൾ വിളിച്ചു.

"ഡാ.. നാറി."

മുഖത്തേക്ക് പാറി കിടന്നിരുന്ന അവളുടെ മുടി ഒതുക്കികൊണ്ട് അവൻ ചോദിച്ചു.

"എന്താടി?"

"ഓഹ്.. അപ്പോൾ വിളിക്കേണ്ട പോലെ വിളിച്ചാൽ വിളി കേൾക്കും അല്ലെ?"

ആദി ടോപിനു മുകളിൽ കൂടി അവളുടെ ഇടുപ്പിൽ ചെറുതായി നുള്ളി.

"ഡാ..ഡാ.. ചുമ്മാതിരി, ബാലൻസ് പോകും."

അവൻ ഒരു ചെറു ചിരിയോടെ അവളുടെ തോളിൽ താടിയെല്ല് അമർത്തി ചേർന്ന് ഇരുന്നു.

"അപ്പു.. നീ ഇന്ന് അമൂല്യ ഇട്ടിരുന്ന ചുരിദാർ ശ്രദ്ധിച്ചായിരുന്നോ?

"ഓഹ്..

💬 Comments

View all comments